For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കുറക്കാനല്ല രോഗം വരാതിരിക്കാനുള്ള മരുന്നിന് അംഗീകാരം

|

പ്രമേഹം വളരെ അപകടാവസ്ഥയുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് എന്ന് നമുക്കറിയാം. ജീവിത ശൈലി മാറ്റങ്ങളും ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങളും തന്നെയാണ് ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്നതും. എന്നാല്‍ ഇപ്പോള്‍ യു എസിലെ ഫാര്‍മ കമ്പനി ടൈപ്പ് 1 പ്രമേഹത്തിന്റെ വികസനം കുറക്കുന്നതിനുള്ള മരുന്നിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന് FDA അംഗീകാരം നല്‍കുകയും ചെയ്തു. ആദ്യാമായാണ് രോഗത്തിന് പകരം രോഗത്തിന്റെ കാരണത്തെ ഇല്ലാതാക്കുന്ന തരത്തില്‍ ഒരു മരുന്ന് വികസിപ്പിച്ചെടുക്കുന്നത്. വിദഗ്ധാഭിപ്രായത്തില്‍ രോഗകാരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ മരുന്നിന് സാധിക്കും എന്നാണ്.

diabetes

യു എസിലെ ഫാര്‍മ കമ്പനി പ്രൊവെന്‍ഷന്‍ ബയോ ആണ് ടിസീല്‍ഡ് എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പുന:ക്രമീകരിക്കുകയും അതോടൊപ്പം തന്നെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് കോശങ്ങളെ രോഗാവസ്ഥയിലേക്ക് എത്താതെ തടയുകയും ചെയ്യുന്നു. വരും ദിവസങ്ങളില്‍ ഇത് മറ്റ് രാജ്യങ്ങളിലും അംഗീകാരത്തോടെ എത്തിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമേഹം എന്നത് ശരീരത്തില്‍ പാന്‍ക്രിയാസ് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തപ്പോള്‍ ഉണ്ടാവുന്ന രോഗാവസ്ഥയാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇന്‍സുലിന്‍ രക്തത്തിലെ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ ശരീരത്തില്‍ ഉള്ളതോ ആയ ഇന്‍സുലിന്‍ വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. [1]

diabetes

ഇന്‍സുലിന്‍ ഹോര്‍മോണുകളുടെ അളവ് ശരീരത്തില രക്തത്തിലോ കുറഞ്ഞാല്‍ ഇത് വഴി പലപ്പോഴും ശരീര കലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുകയും ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് പിന്നീട് മൂത്രത്തിലുടെ പുറന്തള്ളുകയും ഈ അവസ്ഥയില്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് പരിധിയില്‍ കവിഞ്ഞ അവസ്ഥയിലേക്ക് എത്തുന്നു. ഇതിനെയാണ് പ്രമേഹം എന്ന് പറയുന്നത്. പാന്‍ക്രിയാസിലെ ബീറ്റോ കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയില്‍ ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇതാണ് ടൈപ്പ് 1 പ്രമേഹം. ചെറിയ കുട്ടുകളേയും ചെറുപ്പക്കാരേയും ആണ ഇത് കൂടാതലായി ബാധിക്കുന്നതും. എന്നാല്‍ 35-40 വയസ്സിന് മുകളിലുള്ളവരേയും ഇത് അപൂര്‍വ്വമായി ബാധിക്കാറുണ്ട്. [2]

diabetes

ഈ മരുന്ന് കണ്ടെത്തുന്നത് വരെ ടൈപ്പ് 1 പ്രമേഹത്തിന് ചികിത്സാ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ പ്രമേഹത്തെ നിയനന്ത്രിക്കുന്നതിന് വേണ്ടി ഇന്‍സുലിന്‍, ഭക്ഷണക്രമത്തിലെ മാറ്റം, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയെയാണ് ആശ്രയിച്ചിരുന്നത്. ഇതിന്റെയെല്ലാം ആകെത്തുക എന്ന് പറയുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക എന്നുള്ളത് മാത്രമാണ്.

മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Tzield, teplizumab-mzwv എന്നും ഈ മരുന്ന് അറിയപ്പെടുന്നു, ഇതിനകം ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരിലും കുട്ടികളിലും എട്ട് വയസും അതില്‍ കൂടുതലുമുള്ള കുട്ടികളിലും പ്രമേഹത്തെ തടയുന്നതിനും ഇതിന്റെ കാരണങ്ങള്‍ വൈകിപ്പിക്കുന്നതിനും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ച ഈ മരുന്നിന് കഴിഞ്ഞിട്ടുണ്ട്. ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വെച്ചാല്‍ Tzield-ന്റെ ഉപയോഗം ചില രോഗപ്രതിരോധ കോശങ്ങളുമായി ബന്ധിപ്പിക്കുകയും ടൈപ്പ് 1 പ്രമേഹത്തിന്റെ മൂന്നാം ഘട്ടത്തിലുള്ള പുരോഗതിയെ വൈകിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നു. അതിലൂടെ നിങ്ങളുടെ രോഗപ്രതിരോധ കോശങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുകയും ചെയ്യുന്നു.

diabetes

ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ അത് തുടര്‍ച്ചയായി 14 ദിവസത്തേക്ക് ഉപയോഗിക്കേണ്ടതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ടൈപ്പ് 1 പ്രമേഹമുള്ള 76 രോഗികളെ ഉള്‍പ്പെടുത്തി Tzield-ന്റെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തിയിട്ടുണ്ട്. ടൈപ്പ് 1 പ്രമേഹത്തിനുള്ള പുതിയ മരുന്നിന് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും മനസ്സിലാക്കി. ഇതില്‍ ചെറിയ അളവില്‍ തലവേദന, ചര്‍മ്മത്തില്‍ തിണര്‍പ്പ്, ചില വെളുത്ത രക്താണുക്കളുടെ അളവ് കുറയല്‍ എന്നിവയെല്ലാം കാണിക്കുന്നുണ്ട് എന്നതും പഠനഫലത്തില്‍ പറയുന്നു. എന്നാല്‍ എടുക്കേണ്ടതായ എല്ലാ മുന്‍കരുതലുകളോടെയുമാണ് ഈ മരുന്ന് വരുന്നത്. ചിലരില്‍ ഉണ്ടാവുന്ന പനി, ഓക്കാനം, ക്ഷീണം, ശരീരവേദന എന്നിവ ഈ മരുന്നിന്റെ ഉപയോഗം നിമിത്തം ഗുരുതരമായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

diabetes

ഇതോടൊപ്പം ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത, ലിംഫോസൈറ്റുകള്‍ എന്നറിയപ്പെടുന്ന വെളുത്ത രക്താണുക്കളുടെ കുറവ്, ഹൈപ്പര്‍സെന്‍സിറ്റിവിറ്റി പ്രതികരണങ്ങളുടെ സാധ്യത, ടിസീല്‍ഡ് ആരംഭിക്കുന്നതിന് മുമ്പ് പ്രായത്തിനനുസരിച്ച് എടുക്കേണ്ട എല്ലാ കുത്തിവെപ്പുകളുടേയും ആവശ്യകത ഇവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം മുന്നറിയിപ്പ് വിഭാഗത്തില്‍ പെടുന്നതും ശ്രദ്ധിക്കേണ്ടതുമാണ്. എങ്കിലും വൈദ്യ ശാസ്ത്രരംഗത്ത് ഇതൊരു വന്‍വിജയം തന്നെയാണ്.

most read: പ്രമേഹ രോഗികൾ ഭയക്കണം ഇത് കുടിക്കാൻ

പ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാംപ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാം

English summary

US Drug Authority Approves Drug For Type 1 Diabetes In Malayalam

US has approved a drug for type 1 diabetes, to delay the development of the disease in malayalam. Take a look.
Story first published: Friday, November 18, 2022, 14:23 [IST]
X
Desktop Bottom Promotion