For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ രോഗികൾ ഭയക്കണം ഇത് കുടിക്കാൻ

|

പ്രമേഹം ഇന്നത്തെ കാലത്ത് ഒരു വലിയ രോഗമല്ലാതെ ആയി മാറിയിട്ടുണ്ട്. കാരണം അഞ്ചിൽ ഒരാള്‍ക്ക് പ്രമേഹം ഉണ്ട് എന്നത് തന്നെയാണ് കാര്യം . മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും, ഭക്ഷണ രീതിയും , സമ്മർദ്ദവും ധാരാളം മതി ആരോഗ്യമുള്ള ഒരാൾക്ക് പ്രമേഹം വരുന്നതിന്. കാരണം അത്രക്കും പ്രശ്നങ്ങളാണ് ഇതിന്‍റെ ഫലമായി നിങ്ങളെ കാത്തിരിക്കുന്നത് എന്നത് തന്നെയാണ്. പ്രമേഹം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ചായയില്‍ മാത്രം പലരും മധുരമിടാതെ കുടിക്കും, എന്നാൽ പിന്നീട് കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും മധുരത്തിന്‍റെ അളവ് അൽപം കൂടുതലായിരിക്കും. കാരണം ചായയിൽ മധുരമിടുന്നില്ലല്ലോ, അതുകൊണ്ട് പ്രമേഹം വരുന്നില്ല എന്നതാണ് പലരുടേയും ധാരണ.

Best And Worst Drinks For People With Diabetes

എന്നാൽ ഈ വരുന്ന പ്രമേഹ ദിനത്തിൽ നിങ്ങൾക്ക് പ്രമേഹത്തെ നേരിടുന്നതിന് വേണ്ടി ചില പൊടിക്കൈകൾ ഞങ്ങള്‍ പറഞ്ഞു തരാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മൾ കുടിക്കുന്ന പാനീയങ്ങൾ എന്നുള്ളത്. എന്ത് കിട്ടിയാലും കുടിക്കുന്ന ശീലമുണ്ടെങ്കിൽ നിങ്ങൾക്ക് അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ദോഷം ചെയ്യുന്നുണ്ട് എന്ന കാര്യം. കാരണം പ്രമേഹ രോഗികൾ കുടിക്കേണ്ടതും കുടിക്കാൻ പാടില്ലാത്തതുമായ ചില പാനീയങ്ങൾ ഉണ്ട്. ഇവ ഏതാണെന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഇത് കൃത്യമായി ശീലിച്ച് പോന്നാൽ നിങ്ങൾക്ക് പല വിധത്തിലുള്ള ഗുണങ്ങളും പ്രമേഹത്തിന് കുറവും ഉണ്ടാവുന്നുണ്ട്. കൂടുതൽ അറിയാൻ വായിക്കൂ.

വെള്ളം

വെള്ളം

വെള്ളം ആരോഗ്യത്തിന് ഏറ്റവും അധികം അത്യാവശ്യമുള്ള ഒന്നാണ്. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവുമ്പോൾ അത് നിങ്ങളുടെ ജീവനെ വരെ ബാധിക്കുന്നുണ്ട്. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളില്‍ പ്രമേഹം വർദ്ധിപ്പിക്കുന്നുണ്ട്. വെള്ളം പ്രമേഹത്തിന് ഏറ്റവും അധികം സഹായിക്കുന്ന പാനീയങ്ങളിൽ ഒന്നാണ്. നിർജ്ജലീകരണം ശരീരത്തില്‍ പ്രമേഹത്തിന്‍റെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. ദിവസവും പതിമൂന്ന് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൃത്യമാക്കുന്നുണ്ട്.

ചായ

ചായ

ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അമിതമായി കുടിക്കുന്നത് നല്ലതല്ല. എന്നാൽ മിതമായി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ചായയും ദിവസവും കുടിക്കുന്നതിലൂടെ അത് നിങ്ങളില്‍ പ്രമേഹത്തിന്റെ അളവിൽ മാറ്റം വരുത്തുകയും ഇത് നല്ലതു പോലെ കുറക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ചായ കുടിക്കാവുന്നതാണ്. സ്ഥിരമായി ചായ കുടിക്കുന്നവരിൽ ടൈപ്പ് ടു ഡയബറ്റിസിനുള്ള സാധ്യത വളരെ കുറവാണ്.

കാപ്പി

കാപ്പി

2002-ൽ നടത്തിയ പഠനത്തിലാണ് പ്രമേഹരോഗികൾ കാപ്പി കുടിച്ചാൽ പ്രമേഹം കുറയുന്നു എന്ന് കണ്ടെത്തിയത്. ദിവസവും ഒരു നേരമെങ്കിലും കാപ്പി കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ദിവസവും ഇത് കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിച സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളിലെ പ്രമേഹത്തിന്‍റെ അളവ് കുറയുകയും ചെയ്യുന്നുണ്ട്.

വെജിറ്റബിൾ ജ്യൂസ്

വെജിറ്റബിൾ ജ്യൂസ്

ജ്യൂസ് എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. വിവിധ തരത്തിലുള്ള പച്ചക്കറികൾ കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നുണ്ട്. ഇത് ടൈപ്പ് ടു ഡയബറ്റിസ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഈ ജ്യൂസ് എന്തുകൊണ്ടും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് പ്രമേഹത്തെ തോൽപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വെജിറ്റബിൾ ജ്യൂസ് സഹായിക്കുന്നുണ്ട്.

കൊഴുപ്പ് കുറഞ്ഞ പാൽ

കൊഴുപ്പ് കുറഞ്ഞ പാൽ

കൊഴുപ്പ് കുറഞ്ഞ പാല്‍ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്ന പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കൊഴുപ്പ് കുറഞ്ഞ പാൽ കുടിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ പ്രമേഹത്തിനുള്ള സാധ്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. പാൽ കുടിക്കുമ്പോള്‍ കൊഴുപ്പ് കുറവാണ് എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

 കുടിക്കാൻ പാടില്ലാത്തത്

കുടിക്കാൻ പാടില്ലാത്തത്

എന്നാൽ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പാനീയങ്ങൾ സഹായിക്കുന്നുണ്ട്. എന്നാൽ ഇതേ പാനീയങ്ങൾ തന്നെയാണ് നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന പ്രമേഹമെന്ന അവസ്ഥയെ മോശത്തിലാക്കുന്നതും. കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് ദിവസവും ചെല്ലുന്തോറും അത് പ്രമേഹത്തെ പ്രതിസന്ധിയിൽ ആക്കുകയാണ് ചെയ്യുന്നത്.

സോഡ

സോഡ

സോഡ ഒരു കാരണവശാലും കുടിക്കാൻ പാടില്ലാത്ത ഒന്നാണ്. സോഡ കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ മോശം അവസ്ഥയിലേക്ക് എത്തിക്കുന്നു. കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയതാണ് സോഡ. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളഉടെ ആരോഗ്യത്തെ നശിപ്പിക്കുകയും പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പല്ല് ദ്രവിക്കുന്നതിനും ആരോഗ്യത്തിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 എനർജി ഡ്രിങ്ക്സ്

എനർജി ഡ്രിങ്ക്സ്

ഇന്ന് വിപണയില്‍ ലഭ്യമായ പല എനർജി ഡ്രിങ്കുകളും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നതാണ്. എന്നാൽ ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള രോഗങ്ങളെയാണ് നിങ്ങൾക്ക് നൽകുന്നത്. ഇത് കഴിക്കുന്നവരിൽ ടൈപ്പ് ടു ഡയബറ്റിസിനുള്ള സാധ്യത വളരെ കൂടുതലാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഡയറ്റ് സോഡ

ഡയറ്റ് സോഡ

ഡയറ്റ് സോഡ ഇത്തരത്തിൽ ആരോഗ്യത്തിന് വില്ലനായി മാറുന്ന ഒന്നാണ്. ഇത് പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും എല്ലാം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ഇത് പ്രമേഹത്തിന് വില്ലനാവുന്ന അസ്വസ്ഥതകളിൽ പലതും ആയുസ്സിന് വരെ പ്രതിസന്ധികൾ തീർക്കുന്നതാണ്.

മധുരമിട്ട ജ്യൂസ്

മധുരമിട്ട ജ്യൂസ്

പുറത്ത് നിന്ന് വാങ്ങിക്കുന്ന ജ്യൂസ് വളരെയധികം നല്ലതാണ് എന്ന് വിചാരിച്ച് കഴിക്കുമ്പോൾ ഓർക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളിൽ പ്രതിസന്ധികൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മധുരമിട്ട ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. ഇത് പ്രമേഹം വർദ്ധിപ്പിക്കുകയും അതോടൊപ്പം മറ്റ് പല രോഗങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നത്.

English summary

Best And Worst Drinks For People With Diabetes

Here are the list of best and worst drinks for people with diabetes. Read on.
X
Desktop Bottom Promotion