For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോവുന്നുവോ?

|

സ്ത്രീകളിലാണ് ഈ ഒരു പ്രതിസന്ധി വളരെ കൂടിയ തോതിൽ കാണപ്പെടുന്നത്. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം പോവുന്ന അവസ്ഥയാണ് ഇവരിൽ ഉണ്ടാവുന്നത്. ചെറുതായി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാതെ മൂത്രം പോവുന്ന അവസ്ഥയാണ് ഇവരിൽ ഉണ്ടാവുന്നത്.

ഇത് പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള മാനസിക പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും അറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഓരോ അവസ്ഥയിലും ആരോഗ്യത്തിന് വില്ലനാവുന്ന ഈ പ്രതിസന്ധിക്ക് പലപ്പോഴും നിങ്ങൾ വലിയ വില കൊടുക്കേണ്ടതായിവരുന്നുണ്ട്.

Most read: അടിവയറ്റിലെ കൊഴുപ്പ് കുറക്കുംഉറപ്പ് കുടംപുളിവെള്ളംMost read: അടിവയറ്റിലെ കൊഴുപ്പ് കുറക്കുംഉറപ്പ് കുടംപുളിവെള്ളം

സ്ത്രീകളിൽ പ്രസവത്തിന് ശേഷമാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പോവുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കണം. സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ് ഇത്. മൂത്ര സഞ്ചിയുടെ അമിതപ്രവർത്തനം ആണ് ഇതിന്‍റെ പ്രധാന കാരണം. കൂടുതൽ അറിയാൻ വായിക്കൂ.

 ചെറുപ്പക്കാരിലാണ് ഇത് കൂടുതൽ

ചെറുപ്പക്കാരിലാണ് ഇത് കൂടുതൽ

ചെറുപ്പക്കാരിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും ഇതിനെ തിരിച്ചറിയാതിരിക്കുമ്പോൾ അത് നിങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. സാധാരണമാണ് എന്ന് കരുതുമ്പോഴാണ് പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ ശ്രദ്ധിക്കണം. ചെറിയ രീതിയിൽ ചുമക്കുമ്പോഴും സ്ട്രെസ്സ് കൊടുക്കുമ്പോഴും ആണ് ഈ പ്രതിസന്ധി വർദ്ധിക്കുന്നത്.

യൂറിനറി ഇൻകോണ്ടിനൻസ്

യൂറിനറി ഇൻകോണ്ടിനൻസ്

യൂറിനറി ഇൻകോണ്ടിനൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മളിൽ ബ്ലാഡറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. മൂത്രമൊഴിക്കാൻ മുട്ടിയാലും ബാത്ത്റൂമിൽ എത്തുന്നതിന് മുന്‍പ് തന്നെ മൂത്രം പോവുന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥ പലതരത്തിൽ ഉണ്ട്. ഇതിനെ കൃത്യമായി അറിയാത്തതാണ് പലപ്പോഴും പ്രതിസന്ധി സങ്കീർണമാക്കുന്നത്.

മൂത്രം പൂർണമായും പോവാത്തത്

മൂത്രം പൂർണമായും പോവാത്തത്

പലപ്പോഴും മൂത്രമൊഴിക്കുമ്പോൾ മൂത്രം പൂർണമായും പോവാത്ത അവസ്ഥയുണ്ടെങ്കിൽ അതിനെ ഓവർഫ്ളോ ഇൻകോണ്ടിനൻസ് എന്നാണ് പറയുന്നത്. ഇത് പലപ്പോഴും നിങ്ങളിൽ അടിക്കടി മൂത്രശങ്ക ഉണ്ടാക്കുന്നുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ഇതുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

അർജ് ഇൻകോണ്ടിനൻസ്

അർജ് ഇൻകോണ്ടിനൻസ്

അര്‍ജ് ഇൻകോണ്ടിനൻസ് ആണ് മറ്റൊന്ന്. മൂത്രം തീരെ നിയന്ത്രിച്ച് നിർത്താൻ പറ്റാത്ത അവസ്ഥയാണ് ഇത്. അതിന്‍റെ ഫലമായി നമുക്ക് ടോയ്ലറ്റിൽ പോവുന്നതിന് മുൻപ് തന്നെ മൂത്രം പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിനെയാണ് അർജ് ഇൻകോണ്ടിനൻസ് എന്ന് പറയുന്നത്. ബ്ലാഡർ നിറഞ്ഞ് ഇപ്പോൾ മൂത്രം പോവും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് കൃത്യമായ ചികിത്സ തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് നൽകേണ്ടതാണ്.

 സ്ട്രെസ്സ് ഇൻകോണ്ടിനൻസ്

സ്ട്രെസ്സ് ഇൻകോണ്ടിനൻസ്

സ്ട്രെസ്സ് ഇൻകോണ്ടിനൻസ് എന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചെറുപ്പക്കാരിൽ പ്രസവ ശേഷം കാണപ്പെടുന്ന ഒന്നാണ് ഇത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും എന്തിനധികം നടക്കുമ്പോഴും ഓടുമ്പോഴും വരെ മൂത്രശങ്ക അതികലശലായി ഉണ്ടാവുന്നു. തീരെ പിടിച്ച് നിർത്താൻ പറ്റാത്ത ഒന്നായിരിക്കും ഈ മൂത്രശങ്ക. മൂത്രനാളിയുടെ പേശികൾക്ക് ബലക്ഷയം സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

 യൂറിനറി ഇൻഫെക്ഷൻ

യൂറിനറി ഇൻഫെക്ഷൻ

ഇവരിൽ യൂറിനറി ഇൻഫെക്ഷൻ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. മൂത്രമൊഴിക്കണം എന്ന ചിന്ത പലപ്പോഴും നിങ്ങളുടെ ഉപബോധ മനസ്സിൽ വളരെയധികം ബാധിക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി വെള്ളം കുടിക്കുന്നത് ഇവർ കുറക്കുന്നു. ഇത് അണുബാധയിലേക്ക് നയിക്കുന്നുണ്ട്. എന്നാൽ ഈ ഒരു അവസ്ഥ തിരിച്ചറിഞ്ഞാൽ നിങ്ങളിൽ ഏറ്റവും പ്രധാനമായും വേണ്ടത് ചികിത്സയാണ് എന്നതാണ് സത്യം.

പരിഹരിക്കുന്നത് ഇങ്ങനെ

പരിഹരിക്കുന്നത് ഇങ്ങനെ

മൂത്രം ഒഴിക്കാൻ തോന്നിയാലും കഴിവതും പിടിച്ച് നിർത്താൻ ശ്രമിക്കുക. എത്ര നേരം പിടിച്ച് നിർത്താൻ ശ്രമിക്കുന്നുവോ അത്രയും നേരം പിടിച്ച് നിർത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുക. ഇത് കൂടാതെ പ്രത്യേക രീതിയിലുള്ള കെഗൽ വ്യായാമങ്ങളും ശീലമാക്കുക. ഇതെല്ലാം മുകളിൽ പ‌റഞ്ഞ അവസ്ഥകളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

English summary

Urinary Incontinence in Women; Causes and Treatment

In this article we are discussing about the causes and treatment of Urinary incontinence in women. Read on.
Story first published: Monday, November 4, 2019, 16:44 [IST]
X
Desktop Bottom Promotion