For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവിവാഹിതരില്‍ ഹൃദ്രോഗം മൂലമുണ്ടാവുന്ന മരണം കൂടുതലെന്ന് പഠനം

|

ഹൃദ്രോഗം എന്നത് ഇന്നത്തെ കാലത്ത് സാധാരണ ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും വ്യായാമമില്ലാത്ത അവസ്ഥയും എല്ലാം നിയന്ത്രണവിധേയമല്ലാത്തത് പലപ്പോഴും നിങ്ങളില്‍ രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടത് രോഗാവസ്ഥയെ ചെറുക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അവിവാഹിതരായവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മരണ സാധ്യതയെക്കുറിച്ചും ആണ് പ്രതിപാദിക്കുന്നത്.

യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഒരു പുതിയ പഠനമനുസരിച്ച്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള അവിവാഹിതരായ വ്യക്തികള്‍ക്ക് മരണ സാധ്യത വളരെ കൂടുതലാണ് എന്നതാണ്. ഇവര്‍ക്ക് വിവാഹിതരായവരേക്കാള്‍ രോഗസാധ്യതയും മരണ സാധ്യതയും കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവരില്‍ അതിജീവന നിരക്ക് വളരെ കുറവാണെന്നും അവിവാഹിതരില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ മരണനിരക്ക് വര്‍ദ്ധിക്കുന്നുണ്ട് എന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഗത്തെ കൈകാര്യം ചെയ്യുന്ന രീതി

രോഗത്തെ കൈകാര്യം ചെയ്യുന്ന രീതി

വിവാഹിതരായവരും അവിവാഹിതരായവും രോഗത്തെ കൈകാര്യം ചെയ്യുന്ന രീതി എന്ന് പറയുന്നത് വ്യത്യസ്തമാണ്. കാരണം വിവാഹിതരായവരില്‍ പങ്കാളികള്‍ പലപ്പോഴും നമ്മുടെ ആരോഗ്യപരമായ മാറ്റങ്ങളില്‍ സഹായിക്കുകയും മികച്ച ആരോഗ്യത്തിന് വേണ്ടി പരസ്പരം പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യപരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. അത് പലപ്പോഴും അവിവാഹിതരായവരിലോ ഒറ്റക്ക് ജീവിക്കുന്നവരിലോ നടക്കുന്നില്ല. ഇത് നിങ്ങളുടെ അതിജീവന തോത് കുറക്കുന്നു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പല പഠനത്തിന്റേയും അടിസ്ഥാനത്തില്‍ പല വിധത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 2004 നും 2007 നും ഇടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1022 രോഗികളെ ഹൃദയ സ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 633 പേര്‍ വിവാഹിതരും 375 പേര്‍ 195 പേര്‍ വിധവകളും 96 പേര്‍ വിവാഹം കഴിച്ചിട്ടില്ലാത്തവരും 84 പേര്‍ വേര്‍പിരിഞ്ഞവരോ വിവാഹമോചനം നേടിയവരോ ആയിരുന്നു. ഇവരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

സാമൂഹിക ഇടപെടല്‍

സാമൂഹിക ഇടപെടല്‍

പലപ്പോഴും ഒറ്റക്ക് താമസിക്കുന്നതും കുടുംബത്തോടെ അല്ലാത് ഇരിക്കുന്നതിനും വിവാഹ മോചനം നേടുന്നതും എല്ലാം നിങ്ങളില്‍ സാമൂഹിക ഇടപെടല്‍ കുറക്കുന്നു എന്നാണ് പറയുന്നത്. പലപ്പോഴും ചിലരെങ്കിലും ഡിപ്രഷനിലേക്കും ഹോബികള്‍ ഇല്ലാത്ത അവസ്ഥയിലേക്കും സുഹൃത്തുക്കളെ വരെ കാണാത്ത അവസ്ഥയിലേക്കും മനസ്സിനെ എത്തിക്കുന്നു. ഇവരില്‍ പതിയെ രോഗലക്ഷണങ്ങള്‍ ഓരോന്നോരോന്നായി പുറപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ പിന്നീട് മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്.

സാമൂഹിക ഇടപെടല്‍

സാമൂഹിക ഇടപെടല്‍

രോഗിയുമായി നടത്തിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വരെ ഇത്തരം നിഗമനങ്ങളിലേക്ക് പലരും എത്തി. ഹൃദയസ്തംഭനം വര്‍ദ്ധിക്കുന്നത് തടയുന്നതിനും സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള രോഗികളുടെ കഴിവിനെക്കുറിച്ചുള്ള ധാരണയും കാര്യക്ഷമതയും വരെ അവിടെ വിഷയമായി. പലരുടേയും ജീവിത നിലവാരത്തിലെ തകര്‍ച്ച പോലും രോഗാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നുണ്ട്. എന്നിരുന്നാലും, വിവാഹിതരായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവിവാഹിതരായവരില്‍ ചെറിയ അളവിലെങ്കിലും കാര്യക്ഷമത വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

വിധവകള്‍

വിധവകള്‍

പലപ്പോഴും വിധവകളിലാണ് കൂടുതല്‍ മരണ നിരക്ക് കണ്ടെത്തിയത്. കാരണം പങ്കാളിയുടെ മരണത്തോടെ പലരും ഒറ്റപ്പെട്ട് പോവുകയും ഡിപ്രഷനിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എത്തുന്നു. ഇതിന്റെ ഫലമായി ഇവരില്‍ പല വിധത്തിലുള്ള രോഗങ്ങളും പിടിമുറുക്കുന്നു. അതിനെത്തുടര്‍ന്ന് ഹൃദയസംബന്ധമായ മരണത്തിന് ഇവര്‍ ഇരയാവുന്നു. ഒറ്റപ്പെടല്‍ എന്ന മാനസികാവസ്ഥയാണ് ഇവരില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതും. സാമൂഹിക ഇടപെടല്‍ കുറയുമ്പോള്‍ അത് കൂടുതല്‍ മാനസികമായി ഇവരെ തളര്‍ത്തുന്നു.

ഡോക്ടറുടെ അഭിപ്രായത്തില്‍

ഡോക്ടറുടെ അഭിപ്രായത്തില്‍

ഡോ കെര്‍വാഗന്റെ അഭിപ്രായത്തില്‍ വിവാഹവും ദീര്‍ഘായുസ്സും തമ്മിലുള്ള ബന്ധം ഹൃദയസ്തംഭനമുള്ള രോഗികള്‍ക്ക് സാമൂഹിക പിന്തുണയുടെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സാമൂഹിക പിന്തുണയുമായി നിരവധഇ ഗ്രൂപ്പുകള്‍ ഇന്നുണ്ട്. ഇത് കൂടാതെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കുകയും കൃത്യമായി ആരോഗ്യം സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഇതില്‍ നിന്നെല്ലാം നമുക്ക് രോഗാവസ്ഥയെ വളരെ പെട്ടെന്ന് തന്നെ പ്രതിരോധിക്കുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.

ഔഷധസസ്യങ്ങളിലെ പ്രധാനി അയമോദകം: വിത്തിലും ഇലയിലും ഗുണംഔഷധസസ്യങ്ങളിലെ പ്രധാനി അയമോദകം: വിത്തിലും ഇലയിലും ഗുണം

most read:ആര്‍ത്തവ വിരാമം 40-ന് മുന്‍പെങ്കില്‍ അപകടം: കാരണവും ലക്ഷണങ്ങളും

English summary

Unmarried People At Higher Risk Of Heart Failure Death According To study

Here in this article we are discussing about research shows that unmarried people are higher risk of heart failure. Take a look
Story first published: Tuesday, May 24, 2022, 12:42 [IST]
X
Desktop Bottom Promotion