For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2047-ഓടെ അരിവാള്‍ രോഗമില്ലാതാക്കും- ധനമന്ത്രി: എന്താണ് അരിവാള്‍ രോഗം അറിയേണ്ടതെല്ലാം

|

സിക്കിള്‍ സെല്‍ അനീമിയ അഥവാ അരിവാള്‍ രോഗത്തെ 2047- ആവുമ്പോഴേക്ക് പൂര്‍ണമായും ഇല്ലാതാക്കും എന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ആദിവാസി മേഖലയിലാണ് ഈ രോഗം കൂടുതല്‍ കണ്ട് വരുന്നത്. രാജ്യത്ത് നിന്ന് പൂര്‍ണമായും അരിവാള്‍ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നാണ് 2023 ഫെബ്രുവരി 1-ന് അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ധനകാര്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതകരോഗമാണ് അരിവാള്‍ രോഗം അഥവാ സിക്കിള്‍ സെല്‍ അനീമിയ.

 Eliminate Sickle Cell Anemia By 2047

കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഒരുമിച്ചുള്ള സഹകരണത്തോടെ ബോധവല്‍ക്കരണം, 0-40 വയസ് പ്രായമുള്ള 7 കോടി ആളുകളുള്ള രോഗ ബാധിത ആദിവാസി മേഖലകളിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ്, കൗണ്‍സിലിംഗ് സെഷനുകള്‍ എന്നിവ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി തന്റെ ബജറ്റ് സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ഈ രോഗാവസ്ഥ എന്താണെന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് അരിവാള്‍ രോഗം?

എന്താണ് അരിവാള്‍ രോഗം?

എന്താണ് അരിവാള്‍ രോഗം അഥവാ സിക്കിള്‍ സെല്‍ അനീമിയ എന്ന് നമുക്ക് ആദ്യം നോക്കാം. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ജനിതകപരമായി ഉണ്ടാവുന്ന ഒരു രോഗാവസ്ഥയയാണ് സിക്കിള്‍ സെല്‍ അനീമിയ അഥവാ അരിവാള്‍ രോഗം എന്ന് പറയുന്നത്. ചുവന്ന രക്താണുക്കളുടെ ആകൃതി എന്ന് പറയുന്നത് എപ്പോഴും ഡിസ്‌കുകളുടെ ആകൃതിയില്‍ ആണ്. ഇത് ഏത് ചെറിയ രക്തക്കുഴലുകളിലൂടേയും ഈ രക്തകോശങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. എന്നാല്‍ സിക്കിള്‍ സെല്‍ അനീമിയ നിങ്ങളുടെ ചുവന്ന രക്താണുക്കളെ ബാധിക്കുന്നതിലൂടെ അവയെ വൃത്താകൃതിയിലുള്ളതും ചുവന്ന രക്താണുക്കള്‍ക്ക് അരിവാളിന് സമാനമായതായി മാറുന്നു. ഇത് ഇവയെ ഒട്ടിപ്പിടിക്കുന്ന അവസ്ഥയിലേക്കും കട്ടിയുള്ളതുമാക്കി മാറ്റുന്നു. അതിന്റെ ഫലമായി പലപ്പോഴും അവക്ക് ചെറിയ രക്തക്കുഴലുകളിലൂടെ സഞ്ചരിക്കാന്‍ സാിക്കാതെ വരുന്നു. ഇത് രക്തക്കുഴലുകള്‍ക്കുള്ളില്‍ കുടുങ്ങുന്നു. അതിന്റെ ഫലമായി ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും അത് വഴി കോശങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നു.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

അരിവാള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും വളരെ ചെറുപ്പത്തില്‍ തന്നെ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രധാനമായും കുട്ടികളില്‍ നാലാം മാസം മുതല്‍ തന്നെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ വീണ്ടും രണ്ട് മാസം കൂടി കഴിഞ്ഞാണ് ഇത് പ്രകടമായ അവസ്ഥയിലേക്ക് എത്തുന്നത്. ഒന്നിലധികം തരത്തിലാണ് രോഗാവസ്ഥ ഉള്ളത്. എന്നാല്‍ ഇവയില്‍ പൊതുവായ ചില ലക്ഷണങ്ങള്‍ ഉണ്ട്. പക്ഷേ അവ ഓരോരുത്തരിലും ഓരോ തരത്തിലാണ് പ്രകടമാവുന്നത്. എന്തൊക്കെയാണ് രോഗാവസ്ഥക്ക് മുന്‍പ് രോഗബാധിതരില്‍ പ്രകടമാവുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വിളര്‍ച്ചയാണ് ആദ്യ ലക്ഷണത്തില്‍ വരുന്നത്. കുട്ടികളില്‍ ഈ വിളര്‍ച്ച അമിതമായ വാശിയിലേക്കും ദേഷ്യത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് കൃത്യമായി കാര്യം മനസ്സിലാക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് സാധിക്കാതെ വരുന്നു. ഇത് കൂടാതെ അസാധാരണമായി ഉണ്ടാവുന്ന വാശിയും ശ്രദ്ധിക്കണം. ഇടക്കിടെ ബെഡില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധിക്കണം. ഇതിന്റെ കാരണം ഇവരില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ്. ഇത് കൂടാതെ മഞ്ഞപ്പിത്തം, കൈയ്യിലും കാലിലും നീരും വീക്കവും വേദനയും, വിട്ടുമാറാതെ ഉണ്ടാവുന്ന അണുബാധ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം നെഞ്ചിലും പുറത്തും കൈകളിലും കാലുകളിലും വിട്ടുമാറാതെ വേദനയും നിലനില്‍ക്കുന്നു. ഈ ലക്ഷണങ്ങള്‍ രോഗാവസ്ഥയെ സൂചിപ്പിക്കുന്നതാണ്.

രോഗത്തിന്റെ കാരണം?

രോഗത്തിന്റെ കാരണം?

എന്താണ് സിക്കിള്‍ സെല്‍ അനീമിയയ്ക്ക് കാരണമാകുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം പേര്‍ അരിവാള്‍ രോഗബാധിതരാവുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചുവന്ന രക്താണുക്കളുടെ രൂപമാറ്റമാണ് രോഗകാരണമെന്ന് മുന്‍പ് പറഞ്ഞുവല്ലോ. ചുവന്ന രക്താണുക്കളില്‍ അലിഞ്ഞ രൂപത്തിലുള്ള ഹിമോഗ്ലോബിന്‍ ജെല്ലിന്റെ രൂപത്തിലേക്ക് മാറുകയും ഇത് വഴി ചുവന്ന രക്താണുക്കള്‍ അരിവാള്‍ രൂപത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇത് രക്തക്കുഴലിന്റെ ഉള്‍ഭാഗത്തുള്ള എന്‍ഡോ തിലീയല്‍ കോശങ്ങളുടെ ഭിത്തിയില്‍ പറ്റിപ്പിടിക്കുകയും അത് വഴി രക്തക്കുഴലുകള്‍ ചുരുങ്ങുകയും അത് രക്തയോട്ടത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്‍ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്‍

സ്ത്രീ പുരുഷ ലക്ഷണങ്ങള്‍

സ്ത്രീ പുരുഷ ലക്ഷണങ്ങള്‍

കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരില്‍ ചില ലക്ഷണങ്ങള്‍ രോഗവുമായി ബന്ധപ്പെട്ട് പ്രകടമാവുന്നുണ്ട്. വിളര്‍ച്ചയാണ് ആദ്യം കാണുന്ന ലക്ഷണം. പിന്നീട് അതിനോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും കാണപ്പെടുന്നു. രോഗലക്ഷണമായി പലരിലും കഠിനമാ നെഞ്ചുവേദനയും അതോടൊപ്പം പനിയും ഉണ്ടാവുന്നു. വിളര്‍ച്ച ഗുരുതരമാവുന്നതോടെ രോഗാവസ്ഥ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തുന്നു. ഇത് കൂടാതെ പിത്താശയത്തില്‍ കല്ല്, കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍, വയറു വേദന എന്നിവയെല്ലാം ഉണ്ടാവുന്നു. രോഗം പിടിപെട്ട് 12 ആഴ്ച കഴിയുമ്പോഴേക്കും പുരുഷന്‍മാരില്‍ വിളര്‍ച്ച പ്രത്യക്ഷമാവുന്നു. ചിലരില്‍ കരളിന് വലിപ്പവും വര്ദ്ധിക്കുന്നു. ഇത് കൂടാതെ നിര്‍ജ്ജലീകരണം, പോഷകാഹാരക്കുറവ്, അണുബാധ. ദു:ശീലങ്ങള്‍ എന്നിവയെല്ലാം രോഗാവസ്ഥ വഷളാക്കുന്നു. വനമേഖലയില്‍ താമസിക്കുന്നവരിലാണ് കൂടുതല്‍ രോഗാവസ്ഥ കാണപ്പെടുന്നത്.

രോഗനിര്‍ണയം എപ്രകാരം

രോഗനിര്‍ണയം എപ്രകാരം

രക്തപരിശോധന വഴിയാണ് രോഗ നിര്‍ണയം നടത്തേണ്ടത്. ഇത് കൂടാതെ ആരോഗ്യവിദഗ്ധര്‍ എന്ത് പറയുന്നോ അതെല്ലാം അപ്രകാരം തന്നെ അനുസരിക്കുന്നതിന് ശ്രദ്ധിക്കണം. അവര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. യൂറിക് ആസിഡിന്റെ അളവ് ഈ രോഗാവസ്ഥയില്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഇടക്കിടക്ക് യൂറിക് ആസിഡിന്റെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭിണികള്‍ രോഗാവസ്ഥ വളരെയധികം ശ്രദ്ധിക്കേണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പഴം, പച്ചക്കറി, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവയെല്ലാം സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. രോഗത്തെപറ്റി കൃത്യമായി മനസ്സിലാക്കുക മറ്റുള്ളവരെ ബോധവത്കരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒരാഴ്ച അയേണ്‍ അടങ്ങിയ ഭക്ഷണം അനീമിയയെ പാടേ തുരത്തുംഒരാഴ്ച അയേണ്‍ അടങ്ങിയ ഭക്ഷണം അനീമിയയെ പാടേ തുരത്തും

വിളര്‍ച്ച വളരെയധികം ശ്രദ്ധിക്കണം; ആയുര്‍വ്വേദം പറയും നിമിഷ പരിഹാരങ്ങള്‍വിളര്‍ച്ച വളരെയധികം ശ്രദ്ധിക്കണം; ആയുര്‍വ്വേദം പറയും നിമിഷ പരിഹാരങ്ങള്‍

English summary

Union Budget 2023: FM Announces Mission To Eliminate Sickle Cell Anemia By 2047; Know All About Sickle Cell Anemia In Malayalam

Union Finance Minister Nirmala Sitharaman announced in the Budget 2023 mission to eliminate sicke cell anemia by 2047. Here we are explaing all about sickle cell Anemia in malayalam. Take a look.
X
Desktop Bottom Promotion