Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍
ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്താകമാനം വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഇത് നിലവിലെ വാക്സിന് നല്കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും നിലവിലെ സ്ഥിതി ഏറെ ആശങ്കാജനകമാണെന്നും യു.കെയിലെ ജനിതക നിരീക്ഷണ പദ്ധതിയുടെ തലവന്‍ ഷാരോണ്‍ പീകോക്ക് അറിയിച്ചു.

എന്താണ് കെന്റ് കോവിഡ് വകഭേദം
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഉയര്‍ന്നുവന്ന ഈ വേരിയന്റ് യു.കെയുടെ ചില ഭാഗങ്ങളില്‍ അതിവേഗം വ്യാപിച്ചു. കൂടുതല്‍ വേഗത്തില്‍ പടരുന്ന ഈ വൈറസ് അല്പം മാരകമാണ്. യു.കെയില്‍ ആദ്യമായി കണ്ടെത്തിയ ഈ വകഭേദത്തിന് B.1.1.7 എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ഇത് 'യുകെ വേരിയന്റ്' അല്ലെങ്കില്‍ 'കെന്റ് വേരിയന്റ്' എന്നും അറിയപ്പെടുന്നു. ഇതിനകം ഈ വൈറസ് വകഭേദം 50 ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ലക്ഷണങ്ങള്‍ എന്തൊക്കെ
സാധാരണയായി, കോവിഡിന്റെ ലക്ഷണങ്ങള്‍ അതേപടി നിലനില്ക്കും. എന്നിരുന്നാലും, കെന്റ് വാരിയന്റിന്റെ ലക്ഷണങ്ങള്‍ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് കാണിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ 35 ശതമാനം ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത കെന്റ് വേരിയന്റിലെ ഏറ്റവും സാധാരണമായ ലക്ഷണം ചുമയാണ്. 32 ശതമാനം കേസുകളില്‍ 31 ശതമാനവും തലവേദന, ക്ഷീണം, പേശികളുടെ ബലഹീനത എന്നിവ നിരീക്ഷിച്ചിട്ടുണ്ട്. കെന്റ് പോസിറ്റീവ് ആണെന്ന് പരിശോധിച്ചവരില്‍ നാലിലൊന്ന് പേര്‍ക്കും വേദന അനുഭവപ്പെട്ടു. രുചി, ഗന്ധം നഷ്ടപ്പെടുന്ന 15 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതല്‍ പകര്‍ച്ചവ്യാധിയാണോ
ഇംഗ്ലണ്ടിലെ കോവിഡ് പോസിറ്റീവായ 53 ശതമാനം ആളുകളിലും കണ്ടെത്തിയത് കെന്റ് വകഭേദമാണ്. രോഗബാധിതരായ ആളുകള്‍ക്ക് ചുമയുള്ളതിനാല്‍ ഇത് കൂടുതല്‍ എളുപ്പത്തില്‍ പടരുന്നതിന് കാരണമാകുന്നു. യഥാര്‍ത്ഥ വുഹാന്‍ വൈറസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വൈറസിന് 23 മാറ്റങ്ങളുണ്ട്. അവയില്‍ ചിലത് ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ബാധിക്കുകയും അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുടെ വ്യാപ്തിയെ സ്വാധീനിക്കുകയും ചെയ്യും.

വാക്സിനുകളെ ബാധിക്കുമോ
കെന്റ് സ്ട്രെയിന്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റിന് സമാനമായ ഒരു മ്യൂട്ടേഷനാളെന്നും ഇത് വാക്സിനുകളെ പ്രതിരോധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായി. E484K എന്നറിയപ്പെടുന്ന ജനിതകമാറ്റം വന്ന വൈറസ് ഇതിനകം ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ കൊറോണ വൈറസ് വേരിയന്റുകളില്‍ ഉണ്ട്. പഴയ കൊറോണ വൈറസ് വകഭേദത്തെ ചെറുക്കുന്ന ആന്റിബോഡികള്‍ രൂപപ്പെടുത്തുന്ന വാക്സിന് ചിലപ്പോള്‍ പുതിയ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടേക്കാം.

യു.കെ വേരിയന്റും ഇന്ത്യയും
ഇന്ത്യയില്‍, യു.കെ വകഭേദമുള്ള കോവിഡ് കേസുകള്‍ വളരെ കുറവാണ്. ജനുവരി 28 ന് ആരോഗ്യ മന്ത്രാലയം 165 സാമ്പിളുകളില്‍ മാത്രം ജീനോം സീക്വന്‍സിംഗ് യു.കെ വകഭേദം കണ്ടെത്തിയതായി അറിയിച്ചിരുന്നു. ഐസിഎംആറും ഭാരത് ബയോടെക്കും വികസിപ്പിച്ചെടുത്ത കോവാക്സിന് എന്ന വാക്സിന് പുതിയ യുകെ വേരിയന്റിനെതിരെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് കണക്കുകള്‍
ലോകത്ത് ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ലക്ഷത്തോളമായി. രോഗബാധിതരുടെ എണ്ണം 10.8 കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന് എന്നിങ്ങനെയാണ് നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ പ്രതിദിനം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒരു കോടിയിലധികം വൈറസ് ബാധിതര്‍ നിലവില്‍ ഇന്ത്യയിലുണ്ട്. മരണസംഖ്യ 1.5 ലക്ഷം കടന്നു



Click it and Unblock the Notifications
