For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാര്‍ശ്വഫലങ്ങളുണ്ടാക്കാതെ ഗര്‍ഭനിരോധനം: ഈ മാര്‍ഗ്ഗങ്ങള്‍ എളുപ്പം

|

ഗര്‍ഭനിരോധന ഗുളികകള്‍ പല സ്ത്രീകളും ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഏത് ഗുളിക ഉപയോഗിക്കുമ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗര്‍ഭനിരോധനം എന്നത് പല സ്ത്രീകളും ഉപയോഗിക്കുന്നതാണ്. ഇതില്‍ ഹോര്‍മോണ്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ മുഖക്കുരു, മൈഗ്രേയ്ന്‍, രക്തം കട്ട പിടിക്കുന്ന അവസ്ഥ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയിലേക്ക് നിങ്ങളെ നയിക്കുന്നു.

Non-hormonal Birth Control

ചിലരില്‍ ഇത് ആര്‍ത്തവത്തെ തടസ്സപ്പെടുത്തുകയും മാനസിക സമ്മര്‍ദ്ദം പോലുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പല സ്ത്രികളും പലപ്പോഴും ഹോര്‍മോണ്‍ രഹിത ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഇവ വിശ്വസനീയവും അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണ് എന്നതുമാണ് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്. എന്നാല്‍ എല്ലാത്തിനുും ഗുണഫലങ്ങളും അതോടൊപ്പം തന്നെ ദോഷഫലങ്ങളും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഹോര്‍മോണ്‍ രഹിത ഗര്‍ഭനിരോധന മാര്‍ഗ്ഗം?

Non-hormonal Birth Control

എന്താണ് ഹോര്‍മോണ്‍ രഹിത ഗര്‍ഭനിരോധന മാര്‍ഗ്ഗം എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്ത്രീകളുടെ ഹോര്‍മോണുകളെ തടസ്സപ്പെടുത്താത്ത രീതിയാണ് ഹോര്‍മോണ്‍ രഹിത ഗര്‍ഭനിരോധന മാര്‍ഗ്ഗം. ഇത് ചെറിയ അളവില്‍ ഈസ്ട്രജനും പ്രൊജസ്റ്റിറോണും ഉത്പാദിപ്പിക്കുകയും അത് വഴി സെര്‍വ്വിക്കല്‍ മ്യൂക്കസ് കട്ടിയുള്ളതാക്കുകയും ബീജത്തിനെ തടയുകയും ചെയ്യുന്നു. ഇത് കൂടാതെ ബീജസങ്കലനം ചെയ്ത് ഇംപ്ലാന്റേഷന്‍ ഇല്ലാതാക്കുക എന്ന അവസ്ഥയിലേക്കും നിങ്ങളുടെ ശരീരത്തെ എത്തിക്കുന്നു.

നേരിട്ട് ശരീരത്തെ ബാധിക്കുന്നില്ല

Non-hormonal Birth Control

നോണ്‍ ഹോര്‍മോണല്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ രഹിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ഗര്‍ഭധാരണത്തെ നേരിട്ട് തടയുന്നതിനുള്ള ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നില്ല. പകരം ഇത് ബീജത്തെ അണ്ഡവുമായി ചേരുന്നതിന് വിലക്കുന്നു. ഇത് മാത്രമല്ല നിങ്ങള്‍ക്ക് അനുയോജ്യമായ ഹോര്‍മോണ്‍ രഹിത ജനനനിയന്ത്രണം എങ്ങനെ കണ്ടെത്താം എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗുണങ്ങള്‍

Non-hormonal Birth Control

ജനനനിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ഹോര്‍മോണ്‍ രഹിത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. മുലയൂട്ടുന്ന സ്ത്രീകളിലാണെങ്കില്‍ ഇവരില്‍ ശരീരത്തിന്റെ സ്വാഭാവിക ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നില്ല. ആര്‍ത്തവ ചക്രത്തില്‍ പോലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല ഹോര്‍മോണ്‍ രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

ദോഷങ്ങള്‍

Non-hormonal Birth Control

ഹോര്‍മോണ്‍ രഹിത ജനനനിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ അത് ചില ദോഷഫലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്നതും ഇവ ഉപയോഗിക്കുന്നതിന് മുന്‍പ് മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഇവ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അത് പരാജയപ്പെടുന്നതിനുള്ള സാധ്യത മറ്റുള്ളവയെ അപേക്ഷിച്ച് അല്‍പം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പലപ്പോഴും ഹോര്‍മോണ്‍ രഹിത മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നതിന് സാധിക്കുന്നില്ല. ഡയഫ്രം, കോണ്ടം എന്നിവയുടെ ഉപയോഗം ലൈംഗിക സ്വാഭാവികതയെ തടസ്സപ്പെടുത്തുന്നതും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. എന്തൊക്കെയാണ്് ഹോര്‍മോണ്‍ രഹിത മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

കോണ്ടം

Non-hormonal Birth Control

നല്ലൊരു ശതമാനം ആളുകളും ഉപയോഗിക്കുന്നതാണ് കോണ്ടം. ഇത് ശരിയായ രീതിയില്‍ ആണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ 82%ത്തോളം ഫലപ്രദമായ ഫലങ്ങള്‍ നല്‍കുന്നു ഇത്. മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു കോണ്ടം. ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കോണ്ടം ഉപയോഗിക്കുന്നത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ല.

ബീജനാശിനികള്‍

Non-hormonal Birth Control

പുരുഷ ശരീരത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ബീജകോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്ന രാസവസ്തുക്കളാണ് ബീജനാശിനികള്‍. അവ നുര, ജെല്‍ അല്ലെങ്കില്‍ ക്രീം പോലുള്ള രൂപങ്ങളില്‍ ലഭിക്കുന്നു. ഇത് മാത്രമല്ല ഇതിന്റെ ഫലപ്രാപ്തി എന്ന് പറയുന്നത് 7--80% വരെയാണ്. ലൈംഗിക ബന്ധത്തിന് മുമ്പ് ആയിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ബീജനാശി ഗര്‍ഭനിരോധന ഗുളികകളുടേയും ഇരട്ടിയാണ് ഫലം നല്‍കുന്നത്. ഇതിന് പൊതുവേ പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇല്ല. എന്നാല്‍ ചിലരില്‍ ഇത് പലപ്പോഴും ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു..

ഡയഫ്രം

Non-hormonal Birth Control

സെര്‍വിക്‌സിനെ ശാരീരികമായി മറയ്ക്കാന്‍ സ്ത്രീ സ്വകാര്യഭാഗത്ത് ഘടിപ്പിക്കുന്ന സിലിക്കണ്‍ കപ്പുകളാണ് ഡയഫ്രം. ഇത് ബീജത്തെ നശിപ്പിക്കുകാണ് ചെയ്യുന്നത്. ഡയഫ്രങ്ങളുടെ കൃത്യത 88 മുതല്‍ 94 ശതമാനം വരെയാണ് എന്നതാണ്. എന്നാല്‍ ഇത്തരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് മാത്രമല്ല ആര്‍ത്തവ സമയത്ത് ഇവ മാറ്റുന്നതിനും ശ്രദ്ധിക്കണം.

കോപ്പര്‍ ഐയുഡി

Non-hormonal Birth Control

ഉയര്‍ന്ന വിജയ നിരക്ക് ഉറപ്പാക്കാന്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ദീര്‍ഘകാല ജനന നിയന്ത്രണ ഓപ്ഷനുകളാണ് ഇന്‍ട്രായുട്ടറൈന്‍ ഉപകരണങ്ങള്‍ (IUD). ഇത് T ആകൃതിയില്‍ സ്ത്രീ ശരീരത്തിന് അകത്ത് നിക്ഷേപിക്കപ്പെടുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ ബീജത്തെ ഫലോപിയന്‍ ട്യൂബിലേക്ക് കടക്കാതിരിക്കാന്‍ സഹായിക്കുന്നു. അത് വഴി ഗര്‍ഭധാരണം സംഭവിക്കാതിരിക്കുന്നു. ഇത് അണ്ഡോത്പാദനം നടന്നെങ്കിലും പലപ്പോഴു ഇംപ്ലാന്റഷിനിലേക്ക് എത്തിക്കുന്നില്ല. അങ്ങനെ ഗര്‍ഭം തടയുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം അഞ്ച് ദിവസത്തിന് ശേഷം പോലും ഐയുഡി ഉപയോഗിക്കാവുന്നതാണ്. പത്ത് വര്‍ഷത്തോളം പോലും ഇത് ഉപയോഗിക്കാവുന്നതാണ്.

ഗര്‍ഭധാരണം തടയാന്‍ നാടന്‍ വഴികള്‍ഗര്‍ഭധാരണം തടയാന്‍ നാടന്‍ വഴികള്‍

ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നതഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നത

English summary

Types Of Non-hormonal Birth Control -Pros and Cons In Malayalam

Here in this article we are discussing about the types of Non hormonal Birth control and its pros and cons in malayalam. Take a look.
Story first published: Friday, December 2, 2022, 20:02 [IST]
X
Desktop Bottom Promotion