For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടലിന്റെ അനാരോഗ്യത്തെ ചെറുക്കാനും സ്‌ട്രോങ് ആക്കാനും സ്‌പെഷ്യല്‍ നട്‌സ്

|

കുടലിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധ വേണ്ട ഒരു കാര്യമാണ്. കാരണം കുടലിന്റെ അനാരോഗ്യം പലപ്പോഴും ശരീരത്തിലെ മറ്റ് പല രോഗങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് സ്വീകരിക്കുന്നതിന് വേണ്ടി ആരോഗ്യമുള്ള കുടല്‍ അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. എന്ന് മാത്രമല്ല ശരീരത്തിലെ ദഹനപ്രക്രിയകള്‍ കൃത്യമായും സുഗമമായും നടക്കുന്നതിന് കുടല്‍ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതാണ്.

Nuts To Eat For Better Gut Health

കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പലപ്പോഴും അനാവശ്യമായി പ്രോബയോട്ടിക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതിരിക്കുന്നത്. ശരിയായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും അധിക സമ്മര്‍ദ്ദത്തിലേക്ക് നിങ്ങള്‍ എത്തുകയും ചെയ്യുന്നത് അല്‍പം ശ്രദ്ധിക്കണം. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും എല്ലാം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ ഇത് കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും ചില നട്‌സ് സഹായിക്കുന്നു. അവ ഏതൊക്കെയെന്നും നമുക്ക് നോക്കാം.

കശുവണ്ടി

കശുവണ്ടി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ ഉള്ള ഒന്നാണ് കശുവണ്ടി എന്നത് നമുക്കറിയാം. ഇന്നത്തെ കാലത്ത് വെല്ലുവിളി ഉയര്‍ത്തുന്ന ജീവിത ശൈലി രോഗാവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. സ്ഥിരമായി അല്‍പം കശുവണ്ടി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതിലുള്ള പ്രിബയോട്ടിക് ഗുണങ്ങള്‍ തന്നെയാണ് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതില്‍ അന്നജത്തിന്റെ അളവ് വളരെയധികം കൂടുതലാണ്. അത് തന്നെയാണ് കുടലിന്റെ ആരോഗ്യത്തിന് നിങ്ങളെ സഹായിക്കുന്നത്. കൂടാതെ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിയും കശുവണ്ടി ഉപയോഗിക്കാവുന്നതാണ്. കുടലില്‍ നല്ല ബാക്ടീരിയകള്‍ വളര്‍ത്തുന്നതിനും കശുവണ്ടി സഹായിക്കുന്നു.

ബദാം

ബദാം

നട്‌സില്‍ രാജാവാണ് ബദാം. ഇത് നിങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രിബയോട്ടിക് ഗുണങ്ങള്‍ നല്‍കുന്നു. ബദാമില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു പിടി ബദാം - ഏകദേശം 1 ഔണ്‍സ് ഒരു വ്യക്തിയുടെ ദൈനംദിന പ്രോട്ടീന്‍ ആവശ്യത്തിന് മികച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും സഹായിക്കുന്നതാണ് ബദാം. മികച്ച ദഹനത്തിനും മലബന്ധം പോലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ബദാം. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കാവുന്നതാണ്.

പിസ്ത

പിസ്ത

പിസ്ത നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പിസ്ത കഴിക്കാന്‍ അല്‍പം കഷ്ടപ്പാടാണെങ്കിലും അതിലടങ്ങിയിട്ടുള്ള ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതിലുള്ള ഉയര്‍ന്ന ഫൈബര്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഇതിലുള്ള പ്രീബയോട്ടിക് ഫൈബര്‍ തന്നെയാണ് കുടലിന്റെ ആരോഗ്യത്തിന് മുന്നില്‍ നില്‍ക്കുന്നത്. ഇത് കുടല്‍ ബാക്ടീരിയകള്‍ നല്ല രീതിയില്‍ വളരുന്നതിന് സഹായിക്കുന്നു. പിസ്ത കഴിക്കുന്നത് ബ്യൂട്ടറേറ്റ് പോലെയുള്ള ഗുണകരമായ ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിനവും അല്‍പം പിസ്ത കഴിക്കാന്‍ ശ്രദ്ധിക്കൂ.

ചെസ്റ്റ്‌നട്ട്‌സ്

ചെസ്റ്റ്‌നട്ട്‌സ്

ചെസ്റ്റ്‌നട്ടില്‍ സിങ്ക്, മഗ്‌നീഷ്യം, ഡയറ്ററി ഫൈബര്‍, ടാന്നിന്‍ എന്നിവ ധാരാളമുണ്ട്. ഈ ഘടകങ്ങളെല്ലാം തന്നെ നിങ്ങളുടെ കുടലിന്റെയും ദഹനത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ്. ഇത് ദഹന പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ IBS പോലുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനും വയറുവേദനക്ക് ധ്രുത പരിഹാരത്തിനും ചെസ്റ്റ് നട്ട് സഹായിക്കുന്നു. ഇതിലുള്ള പ്രിബയോട്ടിക് ഗുണങ്ങള്‍ തന്നെയാണ് കുടലിനെ സഹായിക്കുന്നത്.

ഹേസല്‍നട്ട്‌സ്

ഹേസല്‍നട്ട്‌സ്

ഹേസല്‍ നട്‌സ് ആണ് ഇതില്‍ വരുന്ന മറ്റൊന്ന്. വൈറ്റമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഹേസല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഫൈബറിന്റെ ഉയര്‍ന്ന കലവറയാണ് ഹേസല്‍നട്ടിലുള്ളത്. ഇത് മലബന്ധത്തെയും ദഹന പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതോടൊപ്പം തന്നെ പ്രീബയോട്ടിക് റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ഒരിക്കലും ഇത്തരം ഗുണങ്ങളുള്ള ഹേസല്‍ നട്ട് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്രയുമാണ് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന നട്‌സ്. നിങ്ങള്‍ക്ക് ഇവ കഴിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടെങ്കില്‍ ആരോഗ്യവിദഗ്ധനെ സമീപിച്ചതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

തലച്ചോറിനും ഓര്‍മ്മക്കും പ്രായമാവാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍തലച്ചോറിനും ഓര്‍മ്മക്കും പ്രായമാവാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍

45 കഴിഞ്ഞോ, ആര്‍ത്തവ വിരാമത്തിലേക്ക് എത്തുമ്പോള്‍ ശരീരം പ്രതികരിക്കുന്നത്‌45 കഴിഞ്ഞോ, ആര്‍ത്തവ വിരാമത്തിലേക്ക് എത്തുമ്പോള്‍ ശരീരം പ്രതികരിക്കുന്നത്‌

English summary

Top Nuts To Eat For Better Gut Health In Malayalam

Here in this article we have listed some nuts you should eat for better gut health in malayalam. Take a look
Story first published: Thursday, November 3, 2022, 14:08 [IST]
X
Desktop Bottom Promotion