For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

|

സാധാരണയായി വര്‍ഷത്തിലെ ഏറ്റവും മനോഹരമായ സീസണുകളിലൊന്നായി മണ്‍സൂണ്‍ കണക്കാക്കപ്പെടുന്നു. പക്ഷേ, ശ്രദ്ധിച്ചില്ലെങ്കില്‍ ഈ സീസണില്‍ തന്നെ മിക്കവര്‍ക്കും ജലദോഷവും ചുമയും പനിയും പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നു. അന്തരീക്ഷത്തിലെ നനുത്ത വായു, രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനത്തിന് കൂടുതല്‍ സഹായിക്കുന്നതിനാല്‍ മണ്‍സൂണ്‍ സീസണില്‍ നമ്മുടെ പ്രതിരോധശേഷി ദുര്‍ബലപ്പെടുന്നു. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, കഫക്കെട്ട്, സൈനസ് എന്നിവയെല്ലാം ജലദോഷത്തിന്റെ ലക്ഷണങ്ങളാണ്.

Most read: ആസ്ത്മ ലക്ഷണം പരിഹരിക്കും ഈ ഹെര്‍ബല്‍ ചായകള്‍

നിങ്ങള്‍ക്ക് ചുമയും ജലദോഷവും ഉള്ളപ്പോള്‍, വേണ്ടത്ര വിശ്രമം നേടുകയും ഡോക്ടറെ കാണുകയുമാണ് വേണ്ടത്. എന്നിരുന്നാലും, ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം രോഗം വരാതിരിക്കുക എന്നതാണ്. മഴക്കാലത്ത് ജലദോഷവും ചുമയും വളരെ സാധാരണമായതിനാല്‍, അത്തരം രോഗാവസ്ഥകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്ത് ജലദോഷവും ചുമയും തടയുന്നതിനുള്ള ചില ഫലപ്രദമായ വഴികള്‍ ഇതാ.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നത് വിട്ടുമാറാത്ത രോഗങ്ങളെയും വീക്കത്തെയും അകറ്റി നിര്‍ത്തുന്നു. വ്യായാമം നിങ്ങളുടെ ജീവിതത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനും രോഗങ്ങളെ ചെറുക്കുന്ന കോശങ്ങളായ വെളുത്ത രക്താണുക്കളുടെ രക്തചംക്രമണം ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ജലദോഷവും പനിയും അകറ്റാന്‍ നിങ്ങള്‍ക്ക് എളുപ്പമുള്ള വ്യായാമങ്ങള്‍ ചെയ്യാം. ആഴ്ചയില്‍ മൂന്ന് തവണ നടക്കുന്നത് പോലും സഹായകമാണ്. ഇത് നിങ്ങളെ ഫിറ്റനാക്കി നിലനിര്‍ത്തുന്നതിന് മാത്രമല്ല, മറ്റ് പല വഴികളിലൂടെയും ആരോഗ്യത്തെ സഹായിക്കുന്നു.

ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക

മഴക്കാലത്ത് വൈറസ് ബാധ തടയാന്‍ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിന് മുമ്പും ശേഷവും, തുമ്മലിനും ചുമയ്ക്കും ശേഷവും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈ കഴുകാന്‍ മറക്കരുത്. കൈ കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ ചെവിയിലോ തൊടുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് ഇതിനകം അണുബാധയോ ജലദോഷമോ ചുമയോ ഉണ്ടെങ്കിലോ നിങ്ങളുടെ ഭക്ഷണപാനീയങ്ങള്‍ ആരുമായും പങ്കിടരുത്. പാചകം ചെയ്യുന്നതിനുമുമ്പ് പച്ചക്കറികളും പഴങ്ങളും നന്നായി കഴുകുക. കാരണം പഴങ്ങളും പച്ചക്കറികളും നിങ്ങളിലേക്ക് എത്തുന്നതിനുമുമ്പ് അവയില്‍ ഹാനികരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടാകും.

Most read:തൊണ്ടയിലെ കാന്‍സറിന് ശമനം നല്‍കാന്‍ ആയുര്‍വേദം പറയും പരിഹാരം ഇത്

 വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം വൈറസുകളും അണുബാധകളും പിടിപെടാനുള്ള സാധ്യത എത്രത്തോളം വലുതാണെന്ന് നിര്‍ണ്ണയിക്കുന്നു. മഴക്കാലത്ത്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. അതിനാല്‍ മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത്. വൃത്തിഹീനമായ ചുറ്റുപാടില്‍ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങളിലൂടെ അണുക്കള്‍ പ്രജനനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തീര്‍ച്ചയായും അസുഖത്തിന് കാരണമാകും.

Most read:ദീര്‍ഘശ്വാസം നല്‍കും നീണ്ടുനില്‍ക്കുന്ന ആരോഗ്യ ഗുണങ്ങള്‍

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുന്നത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് എപ്പോഴും നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഒരു ആരോഗ്യ ടിപ്‌സാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യം തോന്നുകയും രോഗാണുക്കള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാനും രോഗങ്ങളെ തടയാനും സഹായിക്കും. നിങ്ങള്‍ കഴിക്കുന്ന വെള്ളം ശുദ്ധമാണെന്നു കൂടി ഉറപ്പാക്കുക.

ഗ്രീന്‍ ടീ കുടിക്കുക

ഗ്രീന്‍ ടീ കുടിക്കുക

ആന്റിഓക്സിഡന്റുകളും ടീ പോളിഫെനോളുകളും ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ, ആന്റി ഓക്‌സിഡന്റുകള്‍ ഹാനികരമായ ബാക്ടീരിയകളെയും ഫ്രീ റാഡിക്കലുകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ജലദോഷം, പനി, സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവയെ അകറ്റി നിര്‍ത്തും. കൂടാതെ, ഗ്രീന്‍ ടീയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടവേദനയ്ക്ക് കാരണമാകുന്ന വീക്കം, പ്രകോപനം എന്നിവ ശമിപ്പിക്കാന്‍ സഹായിക്കുന്നു.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഉറക്കത്തില്‍ നമ്മുടെ ശരീരം സൈറ്റോകൈനുകള്‍ പുറത്തുവിടുന്നു. അണുബാധയ്ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നതിന് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ഒരു തരം പ്രോട്ടീനാണ് സൈറ്റോകൈനുകള്‍. അതിനാല്‍, ആരോഗ്യകരമായ പ്രതിരോധശേഷിക്ക് നല്ല രാത്രി ഉറക്കം പ്രധാനമാണ്. മഴക്കാലത്ത് ജലദോഷം, ചുമ എന്നിവ ചെറുക്കാനുള്ള പ്രധാന നുറുങ്ങുകളില്‍ ഒന്നാണിത്. ഉറക്കം നഷ്ടപ്പെടുകയോ ദിവസത്തില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുകയോ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ ദുര്‍ബലമാക്കുകയും അണുബാധകളും വൈറല്‍ പനിയും പിടിപെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read:തടി കുറയ്ക്കുന്ന പോലെ കൂട്ടാനും വഴിയുണ്ട് യോഗയില്‍; ഇത് ചെയ്താല്‍ മതി

മഴ നനയാതിരിക്കുക

മഴ നനയാതിരിക്കുക

മഴയത്ത് നനയാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നിരുന്നാലും, മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാനുള്ള ഒരു കാരണമാണിത്. നനഞ്ഞതിനുശേഷം തൊണ്ടവേദനയും മൂക്കൊലിപ്പും അനുഭവപ്പെടാന്‍ തുടങ്ങും. അതിനാല്‍, നിങ്ങള്‍ മഴ നനയുന്നത് ഒഴിവാക്കണം. ആകസ്മികമായി അങ്ങനെ സംഭവിച്ചാല്‍ വീട്ടിലെത്തി ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ കുളിക്കാനും മറക്കരുത്.

വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക

വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക

മഴക്കാലത്ത് വീടും പരിസരവും ശുചിയായി വയ്ക്കാന്‍ ശ്രദ്ധിക്കുക. കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാലിന്യങ്ങളിലും കൊതുകുകള്‍ വേഗത്തില്‍ വളര്‍ന്ന് രോഗങ്ങള്‍ പടര്‍ത്താന്‍ കാരണമാകും. അതിനാല്‍, നിങ്ങളുടെ വീട്ടുപരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.

മഞ്ഞള്‍ കഴിക്കുക

മഞ്ഞള്‍ കഴിക്കുക

ജലദോഷം വരുന്നത് കണ്ടാല്‍ അത് തടയാന്‍ നിങ്ങള്‍ക്ക് ചില നുറുങ്ങുകള്‍ പിന്തുടരാം. നിങ്ങളുടെ ഭക്ഷണത്തില്‍ മഞ്ഞളും കുരുമുളകും ചേര്‍ക്കുക. മഞ്ഞളിന് വളരെ ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രഭാവം ഉണ്ട്. അത് വളരെ ശക്തമായ ആന്റിഓക്സിഡന്റാണെന്നും അറിയപ്പെടുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ മഞ്ഞളിനൊപ്പം ഒരു നുള്ള് കുരുമുളകും ചേര്‍ത്താല്‍, അത് നിങ്ങളുടെ ശരീരത്തിലെ ആഗിരണം വര്‍ദ്ധിപ്പിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് ശക്തമായ പ്രതിരോധശേഷി ലഭിക്കുകയും നിങ്ങളെ പനിയില്‍ നിന്ന് പ്രതിരോധിക്കുകയു ചെയ്യും.

Most read:മഴക്കാലത്ത് കണ്ണിന്റെ ആരോഗ്യം പ്രധാനം; ഈ രോഗങ്ങളെ കരുതിയിരിക്കൂ

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വൈറ്റമിന്‍ ഡിയുടെ കുറവ് പ്രതിരോധശേഷി ദുര്‍ബലമാക്കും. ഇത് ജലദോഷത്തിന് നിങ്ങളെ കൂടുതല്‍ അടിമപ്പെടുത്തും. അതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി ചേര്‍ക്കുക. ചീസ്, മുട്ടയുടെ മഞ്ഞക്കരു എന്നിവയും ട്യൂണ, സാല്‍മണ്‍ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും നിങ്ങള്‍ക്ക് കഴിക്കാം. ഇവയെല്ലാം വിറ്റാമിന്‍ ഡി അടങ്ങിയ മികച്ച ഭക്ഷണങ്ങളാണ്.

English summary

Tips to Stay Away From Cold And Cough in Monsoon in Malayalam

Since cold and cough is very common during the monsoon season, it is very important to take precautions and follow the crucial steps to stay away from such medical conditions.
Story first published: Friday, June 17, 2022, 10:12 [IST]
X
Desktop Bottom Promotion