For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയത്തെ ചൊറിച്ചിലും നീറ്റലും നിസ്സാരമല്ല: അണുബാധയായേക്കാം

|

ആര്‍ത്തവ സമയം സ്ത്രീകളുടെ ജീവിതത്തിലെ വളരെ വെല്ലുവിളി നിറഞ്ഞ ഒരു സമയം തന്നെയായിരിക്കും. പലപ്പോഴും ആര്‍ത്തവത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പോലും പല സ്ത്രീകളിലും മാനസിക സംഘര്‍ഷമുണ്ടാക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളിലാകട്ടെ ആര്‍ത്തവത്തെക്കുറിച്ച് പോലും സംസാരിക്കാന്‍ വിലക്കാണ്. ചിലര്‍ ആര്‍ത്തവത്തെ അത്രയേറെ അശുദ്ധമായാണ് കണക്കാക്കുന്നത്. എന്നാല്‍ സ്ത്രീയുടെ പ്രത്യുത്പാദന ശേഷിക്ക് ആര്‍ത്തവം എന്നത് അനിവാര്യമായ ഒന്നാണ് എന്ന കാര്യം എല്ലാവരും ഓര്‍ക്കേണ്ടതാണ്. ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ കടന്ന് പോവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ നിരവധിയാണ്.

 Infection During Periods

പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകള്‍ പലരുടേയും ഉറക്കം കെടുത്തുന്നതാണ്. അതിന്റെ ഫലമായി നിങ്ങളില്‍ പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നു. ആര്‍ത്തവ സമയത്ത് വ്യക്തി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. അല്ലാത്ത പക്ഷം അത് പലരിലും ആര്‍ത്തവ അണുബാധയിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതൊടൊപ്പം തന്നെ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എങ്ങനെ ആര്‍ത്തവ സമയത്തുണ്ടാവുന്ന അണുബാധയെ വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന് നോക്കാം.

എന്തുകൊണ്ട് ആര്‍ത്തവ ശുചിത്വം?

എന്തുകൊണ്ട് ആര്‍ത്തവ ശുചിത്വം?

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് മാത്രമല്ല അല്ലാത്ത സമയത്തും നല്ലതുപോലെ ശുചിത്വം പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അണുബാധകളിലേക്ക് എത്തിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവത്തിന് മുന്‍പും ശേഷവും ശുചിത്വം പാലിക്കേണ്ടതാണ്. മോശം ആര്‍ത്തവം പലപ്പോഴും നിങ്ങളുടെ പ്രത്യുത്പാദന ശേഷിയേയും, മൂത്രാശയ അണുബാധകളിലേക്കും നയിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ അപകടം ഉണ്ടാവുന്നതിനും ആരോഗ്യത്തിന് അതൊരു വെല്ലുവിളി ആയി മാറുന്നതിനും ഉള്ള സാധ്യതയുണ്ട്. ആര്‍ത്തവ സമയത്തെ അണുബാധയെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

പാഡ് വെക്കുന്ന സമയം

പാഡ് വെക്കുന്ന സമയം

ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നതാണ് സാനിറ്ററി പാഡുകള്‍. ഒരേ പാഡ് തന്നെ കൂടുതല്‍ നേരം വയ്ക്കുന്നത് ഒഴിവാക്കുക. അത് സാനിറ്ററി പാഡ് ആണെങ്കിലും തുണിയാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിലും പരമാവധി ഒഴിവാക്കേണ്ടതാണ്. പരമാവധി ആറ് മണിക്കൂര്‍ മാത്രമേ ഒരു പാഡ് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. പാഡ് കൂടുതല്‍ സമയം ഉപയോഗിക്കുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ തിണര്‍പ്പ്, ചൊറിച്ചില്‍, പ്രകോപനം, ചര്‍മ്മത്തിലെ അണുബാധ എന്നിവയ്ക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ ഇടക്കിടെ പാഡ് മാറ്റേണ്ടത് അനിവാര്യമാണ്. അത് നിങ്ങളുടെ സ്വകാര്യഭാഗത്തെ ആരോഗ്യമുള്ളതാക്കുന്നതിനും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പാഡ് മാത്രമല്ല ടാംപൂണുകള്‍ ഉപയോഗിക്കുനനവരെങ്കില്‍ അവരും ഇത്തരത്തില്‍ ചെയ്യേണ്ടതാണ്.

വൃത്തി ഉറപ്പ് വരുത്തുക

വൃത്തി ഉറപ്പ് വരുത്തുക

നിങ്ങള്‍ ടാംപണുകള്‍ ആണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ അത് വൃത്തിയുള്ളതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മാത്രമല്ല ഉപയോഗിക്കുന്ന രീതി സുരക്ഷിതമാണോ എന്നും ഉറപ്പ് വരുത്തേണ്ടതാണ്. അത് ഡിസ്‌പോസിബിള്‍ അല്ലെങ്കില്‍ ബയോഡീഗ്രേഡബിള്‍ ആണെങ്കിലും വളരെയധികം ശ്രദ്ധ വേണം. ഉപയോഗിക്കുന്നതിന് മുന്‍പ് അതിന്റെ എക്‌സ്പയറി ഡേറ്റ് പരിശോധിക്കുക. ഇത് കൂടാതെ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ പൂര്‍ണമായും അണുവിമുക്തമാക്കിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കാവുന്നതാണ്. അവ സുരക്ഷിതവും വൃത്തിയുള്ളതുമാണെന്ന് നിങ്ങള്‍ ഇടക്കിടെ ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങളുടെ കൈകള്‍ വൃത്തിയുള്ളതാണ് എന്നതും ഉറപ്പ് വരുത്തേണ്ടതാണ്.

സോപ്പ് ഉപയോഗിച്ച് കഴുകുന്നത്

സോപ്പ് ഉപയോഗിച്ച് കഴുകുന്നത്

സോപ്പ് ഉപയോഗിച്ച് സ്വകാര്യ ഭാഗം കഴുകുന്നത് പലപ്പോഴും നിങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ അണുബാധയും വരള്‍ച്ചയും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും നിങ്ങള്‍ സോപ്പ് ഉപയോഗിച്ച് ഇത്തരം ഭാഗങ്ങള്‍ വൃത്തിയാക്കരുത്. ഇത് കൂടാതെ കൂടുതല്‍ വൃത്തിയാവുന്നതിന് വേണ്ടി ആര്‍ത്തവ സമയത്ത് സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അല്‍പം ശ്രദ്ധിക്കണം. ഇത് സ്വകാര്യഭാഗങ്ങളിലെ പിഎച്ച് ലെവലില്‍ മാറ്റം ഉണ്ടാക്കുകയും അണുബാധ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇത് ശരീരത്തിലെ നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് സോപ്പ് പരമാവധി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

പാഡുകള്‍ കൈകാര്യം ചെയ്യുന്നത്

പാഡുകള്‍ കൈകാര്യം ചെയ്യുന്നത്

നിങ്ങള്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ രോഗങ്ങള്‍, ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ശരിയാ രീതിയില്‍ പൊതിഞ്ഞ് ഡസ്റ്റ് ബിന്നില്‍ കളയുകയോ ചെയ്യാവുന്നതാണ്. ഒരിക്കലും ഇവ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്യാന്‍ പാടില്ല എന്ന കാര്യം ഓര്‍ക്കണം. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ടോയ്‌ലറ്റ് ബ്ലോക്ക് ആവുന്നതിനും പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും ഇത് കാരണമാകുന്നു. ഇതിന് ശേഷവും കൈകള്‍ നല്ലതുപോലെ അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം.

കുളി പ്രധാനം

കുളി പ്രധാനം

ആര്‍ത്തവ സമയത്ത് രണ്ട് തവണയെങ്കിലും കുളിക്കാന്‍ ശ്രദ്ധിക്കണം. ആര്‍ത്തവം സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിന്റെ ഫലമായി സ്ത്രീകളില്‍ വിയര്‍പ്പും ചൂടും വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുുന്നതിനും ആരോഗ്യത്തോടെ ശരീരം സൂക്ഷിക്കുന്നതിനും കുളി വളരെ പ്രധാനപ്പെട്ടതാണ്. ചിലരില്‍ അതി കഠിനമായ രീതിയില്‍ ഈ സമയം ദുര്‍ഗന്ധം ഉണ്ടാവുന്നുണ്ട്. അത് പലപ്പോഴും അണുബാധയിലേക്കും നിങ്ങളെ എത്തിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ യാതൊരു മടിയും കൂടാതെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കേണ്ടതാണ്.

ആര്‍ത്തവ ദിനങ്ങളില്‍ ഈ അസാധാരണതകള്‍ ശ്രദ്ധിക്കണംആര്‍ത്തവ ദിനങ്ങളില്‍ ഈ അസാധാരണതകള്‍ ശ്രദ്ധിക്കണം

അതികഠിനമായ ആര്‍ത്തവവേദനയെ തോല്‍പ്പിക്കും സൂപ്പര്‍ ചായഅതികഠിനമായ ആര്‍ത്തവവേദനയെ തോല്‍പ്പിക്കും സൂപ്പര്‍ ചായ

English summary

Tips To Reduces The Risk Of Infection During Periods In Malayalam

Here in this article we are sharing some tips to reduce the risk of period infection in malayalam. Take a look.
Story first published: Friday, July 15, 2022, 12:51 [IST]
X
Desktop Bottom Promotion