For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലം കരുതിയിരിക്കണം ശ്വാസകോശരോഗങ്ങളെ

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ മഴക്കാലം പലപ്പോഴും നമ്മളില്‍ പലര്‍ക്കും പണി തരാറുണ്ട്. ഈര്‍പ്പവും വെള്ളവും എല്ലാം കൂടി ആരോഗ്യം വളരെയധികം പ്രശ്‌നത്തിലാവുന്ന ഒരു സമയം കൂടിയാണ് മഴക്കാലം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. കടുത്ത വേനലില്‍ നിന്ന് പെട്ടെന്ന് മഴക്കാലത്തേക്ക് മാറുമ്പോള്‍ അത് നിങ്ങളില്‍ അല്‍പം അശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കൂടുതലാവുമ്പോള്‍ അത് നമുക്ക് തന്നെ വിനയായി മാറുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും വെല്ലുവിളി ആവുന്നത് മഴക്കാലം തന്നെയാണ്. മഴയാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളെ കൊണ്ട് വരുന്നത്.

Tips To Keep Your Lungs Healthy

കാരണം മഴക്കാലം എപ്പോഴും അണുബാധക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇതില്‍ ഈ അണുബാധ പലപ്പോഴും ശ്വാസകോശ അണുബാധയിലേക്കക് നിങ്ങളെ എത്തിക്കുന്നു. ശ്വാസകോശാരോഗ്യങ്ങള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇ്ത് പിന്നീട് മാറാതെ നില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ മഴക്കാലത്ത് ശ്വാസകോശാരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

പലപ്പോഴും നിങ്ങളെ വെല്ലുവിളിയില്‍ ആക്കുന്ന ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതില്‍ തന്നെ ന്യുമോണിയ, ആസ്ത്മ, ഇന്‍ഫെക്റ്റീവ് ബ്രോങ്കൈറ്റിസ്, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ സാധാരണ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധഇക്കുന്ന ഒരു സമയമാണ് മഴക്കാലം. അണുബാധയും ഈര്‍പ്പവും തണുപ്പും എല്ലാം ഇത്തരം അവസ്ഥകളെ ഗുരുതരമാക്കുന്നു. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് ജലദോഷമാണ് എന്ന് നിസ്സാരരവത്കരിക്കാതെ കൃത്യമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശ്വാസതടസ്സം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിനെ ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് വീണ്ടും വീണ്ടും ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ ഇവയെ വീട്ടില്‍ തന്നെ പ്രതിരോധിക്കാന്‍ വേണ്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് ആദ്യം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. കാരണം അലര്‍ജികളും മറ്റും വിട്ടുമാറാതെ നില്‍ക്കുന്ന സമയമാണ് മണ്‍സൂണ്‍ കാലം. ഇതാകട്ടെ വളരെ വേഗത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അത് മാത്രമല്ല മഴക്കാലത്ത് അന്തരീക്ഷത്തില്‍ പൂമ്പൊടിയുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ അലര്‍ജി പെട്ടെന്ന് പടരുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ സോഫ കവറുകള്‍, ബ്ലൈന്‍ഡ്സ്, ബെഡ്ഷീറ്റുകള്‍, ടേബിള്‍ ഷീറ്റ് എന്നിവയെല്ലാം നല്ലതുപോലെ ഉണക്കിയും വൃത്തിയായും സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടെങ്കില്‍ മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

മണ്‍സൂണ്‍ അനുസരിച്ച് ജീവിക്കുക

മണ്‍സൂണ്‍ അനുസരിച്ച് ജീവിക്കുക

രോഗങ്ങളെ മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ അതിനനുസരിച്ച് മഴക്കാലത്ത് ജീവിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം അവസ്ഥയില്‍ രോഗപ്രതിരോധ ശേഷി നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗം നാം കണ്ടെത്തേണ്ടതാണ്. ഭക്ഷണത്തില്‍ പരമാവധി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതില്‍ നട്ട്സ്, ബെറികള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, മത്സ്യം എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ആവി പിടിക്കുക

ആവി പിടിക്കുക

നിങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ആവി പിടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. തുളസിയും പനിക്കൂര്‍ക്കയും ഇട്ട് വെള്ളം തിളപ്പിച്ച്ച ആവി പിടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മൂക്കിലൂടെ ശ്വസിക്കുന്നതിനുള്ള കപ്പാസിറ്റിയും ശഅവാസകോശത്തിന്റെ കപ്പാസിറ്റഇയും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ശ്വാസകോശാരോഗ്യത്തിന് സഹായിക്കുകയും ശ്വാസകോശ കുഴലുകളെ വ്യക്തവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിന് സഹായക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എന്തുകൊണ്ടും ആവി പിടക്കുന്നത്.

തണുപ്പ് ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുക

തണുപ്പ് ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുക

മഴക്കാലത്ത് നമുക്ക് എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നു. തണുപ്പ് കൂടുതല്‍ ശരീരത്തില്‍ നില്‍ക്കുന്നത് ന്യൂമോണിയയിലേക്ക് നയിക്കുന്നു. ഇത് തന്നെയാണ് ന്യൂമോണിയയുടെ പ്രധാവ കാരണങ്ങളില്‍ ഒന്ന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് മഴക്കാലത്ത് ശ്രദ്ധിക്കണം. നിങ്ങള്‍ നനഞ്ഞാല്‍, നിങ്ങളുടെ പാദങ്ങളും കൈപ്പത്തിയും ഉടനടി തുടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ഡോക്ടറെ കാണുക

ഡോക്ടറെ കാണുക

നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ശ്വാസകോശ സംബന്ധമായ രോഗമുള്ള വ്യക്തിയാണെങ്കില്‍ മഴക്കാലത്തിന് മുന്‍പ് തന്നെ ഡോക്ടറെ കണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കുക. ശ്വാസകോശ സംബന്ധമായ അസുഖം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ദിനവും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് തന്നെ രോഗാവസ്ഥ വര്‍ദ്ധിക്കാതിരിക്കുന്നതിന് വേണ്ടി കൃത്യമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം.

ആര്‍ത്തവ സമയത്തെ ചൊറിച്ചിലും നീറ്റലും നിസ്സാരമല്ല: അണുബാധയായേക്കാംആര്‍ത്തവ സമയത്തെ ചൊറിച്ചിലും നീറ്റലും നിസ്സാരമല്ല: അണുബാധയായേക്കാം

most read:ശ്രാവണ മാസത്തില്‍ നോണ്‍വെജ് വേണ്ടെന്നതിന്റെ കാരണം ഇതാണ്

English summary

Tips To Keep Your Lungs Healthy In Monsoon In Malayalam

Here in this article we are sharing some tips to keep your lungs healthy in monsoon in malayalam. Take a look.
Story first published: Monday, July 18, 2022, 17:08 [IST]
X
Desktop Bottom Promotion