Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ശ്രാവണ മാസത്തില് നോണ്വെജ് വേണ്ടെന്നതിന്റെ കാരണം ഇതാണ്
ശ്രാവണ മാസത്തിന് തുടക്കം കുറിക്കാന് ഇനി വെറും ദിവസങ്ങള് മാത്രമാണ് ഉള്ളത്. ഭഗവാന് ശിവനെ ആരാധിക്കുന്ന ഒരു മാസം കൂടിയാണ് ശ്രാവണ മാസം. എന്നാല് ശ്രാവണ മാസത്തില് പലരും നോണ് വെജ് ഒഴിവാക്കണം എന്ന് പറയുന്നത് കേള്ക്കുന്നതാണ്. എന്നാല് എന്തുകൊണ്ടാണ് ഇത് പറയുന്നത് എന്ന് നിങ്ങള്ക്ക് അറിയാമോ? ശിവനെ ആരാധിക്കുന്നതിന്റെ ഭാഗമായി മാംസാഹാരം ഉപേക്ഷിക്കുന്നത് പതിവാണ്.

എന്നാല് ഇത് കൂടാതെ ഈ മാസത്തില് നോണ് വെജ് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ചില ശാസ്ത്രീയ കാരണങ്ങള് കൂടിയുണ്ട്. മഴക്കാലം ആരംഭിച്ചത് കൊണ്ടു തന്നെ ഭക്ഷണത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിക്കാം. ഉപവാസവും മറ്റും പലപ്പോഴും നിങ്ങളില് ഒരു റിഫ്രഷ്മെന്റ് ഉണ്ടാക്കുന്നതാണ്. എന്നാല് ശ്രാവണ മാസത്തില് നോണ് വെജ് ഒഴിവാക്കുന്നതിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങള് കൂടി ഈ ലേഖനത്തില് അറിയാം.

ഹോര്മോണ് മാറ്റങ്ങള്
നിങ്ങളുടെ ഹോര്മോണിലുണ്ടാവുന്ന മാറ്റങ്ങള് മഴക്കാലത്ത് അല്പം ശ്രദ്ധിക്കാവുന്നതാണ്. ഈ സമയം ശരീരത്തിലെ മെലാറ്റോണിന്റെ അളവ് കൂടുകയും സെറാടോണിന്റെ അളവ് കുറയുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും ദഹന പ്രശ്നങ്ങള് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് നോണ്- വെജ് ഭക്ഷണങ്ങള് ദഹിക്കാന് സമയം എടുക്കും എന്നതിനാല് പലരും ഈ സമയം അതായത് മഴക്കാലത്ത് നോണ് വെജ് ഭക്ഷണങ്ങള് ഉപേക്ഷിക്കുന്നു. ദഹന വ്യവസ്ഥയെ ബാധിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്.

ദഹനത്തില് പ്രശ്നങ്ങള്
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തണം. അല്ലാത്ത പക്ഷം അത് വയറെരിയുന്നതിനും മറ്റ് പ്രശ്നങ്ങള്ക്കും കാരണമാകുന്നു. ഇതിലുള്ള എന്സൈമുകള് നിങ്ങളില് കൂടുതല് പ്രശ്നം ഉണ്ടാക്കുന്നു. മത്സ്യം, മാംസം എന്നിവ കഴിക്കുന്നതില് നിന്ന് ഇവ ദഹിക്കാന് എടുക്കുന്ന സമയവും അല്പം ശ്രദ്ധിക്കണം. പലപ്പോഴും ഇത് കൂടുതല് ആരോഗ്യപ്രശ്നങ്ങളിലേക്കും വയറുവേദന, വയറിളക്കം, ഛര്ദ്ദി തുടങ്ങിയ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

അണുബാധയ്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കും
മഴക്കാലം അഥവാ മണ്സൂണ് കാലം എപ്പോഴും ബാക്ടിരിയകളുടെ വളര്ച്ചക്ക് അനുകൂലമായ സമയം ഒരുക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില് നാം അല്പം ശ്രദ്ധിക്കണം. കാരണം ഭക്ഷണത്തിലൂടേയും വെള്ളത്തിലൂടേയും പകരുന്ന ബാക്ടീരിയകള് ഈ സമയത്ത് കൂടുതലാണ്. ഇത് പ്രജനന സാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മാംസാഹാരങ്ങള് കഴിക്കുന്നവരില് ഈ പ്രതിസന്ധി വര്ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ അണുബാധയുടെ സാധ്യത കുറക്കുന്നതിന് നമുക്ക് നോണ്-വെജിറ്റേറിയന് ഭക്ഷണങ്ങള് ഈ കാലാവസ്ഥയില് ഒഴിവാക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി കുറക്കുന്നു
രോഗപ്രതിരോധ ശേഷി കുറക്കുന്ന കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ സമയം രോഗങ്ങള് മഴക്കാലത്തോടൊപ്പം പെരുകുകയാണ് ചെയ്യുന്നത്. അതിന് പരിഹാരം കാണുന്നതിനും അണുബാധ കുറക്കുന്നതിനും വേണ്ടി നമുക്ക് അല്പം ശ്രദ്ധിക്കാം. മണ്സൂണ് കാലത്ത്, സൂക്ഷ്മാണുക്കള് പെരുകുന്നത് രോഗാവസ്ഥ വര്ദ്ധിപ്പിക്കുന്നു. ഇത് ദഹനാവശ്യത്തേയും പ്രശ്നത്തിലാക്കുന്നു. പലപ്പോഴും മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള് ലഭിക്കാതെ വരുന്ന അവസ്ഥയില് നോണ് വെജ് കഴിക്കുമ്പോള് അത് കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിയുടെ തകര്ച്ചക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള് അല്പം ശ്രദ്ധിക്കണം. അതുകൊണ്ടാണ് ശ്രാവണ മാസത്തില് പരമാവധി നോണ് വെജ് ഉപേക്ഷിക്കണം എന്ന് പറയുന്നത്.

മെറ്റബോളിസം പതുക്കെയാക്കുന്നു
ശരീരത്തില് മഴക്കാലത്ത് മെലാടോണിന് വര്ദ്ധിക്കുന്നത് ഉറക്കസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതിന്റെ ഫലമായി മെറ്റബോളിസം മന്ദഗതിയില് ആവുന്നു. ഇത്തരം അവസ്ഥയില് ദഹനവും പ്രശ്നത്തിലാവുന്നു. നോണ് വെജ് ഭക്ഷണങ്ങളില് അടങ്ങിയിട്ടുള്ള പ്രോട്ടീനും കൊഴുപ്പും എല്ലാം ദഹിക്കുന്നതിന് സമയമെടുക്കുകയും അതിനെ വേണ്ടത്ര രീതിയില് ദഹിപ്പിക്കുന്നതിനും ശരീരത്തിന് ഉപയോഗിക്കുന്നതിനും സാധിക്കാന് കഴിയാതെ വരുകയും ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തേയും പ്രതിരോധ ശേഷിയേയും തകരാറിലാക്കുന്നു.

ഒഴിവാക്കേണ്ട മറ്റ് ഭക്ഷണങ്ങള്
മുകളില് പറഞ്ഞ കാരണങ്ങള് കൂടാതെ ശ്രാവണ മാസത്തില് ഒഴിവാക്കേണ്ട മറ്റ് ചില ഭക്ഷണങ്ങള് കൂടിയുണ്ട്. ഇതില് ഒന്നാണ് തണുത്ത കാര്ബോഹൈഡ്രേറ്റഡ് പാനീയങ്ങള്, മദ്യം, അധികം എരിവുള്ള ഭക്ഷണങ്ങള്, ടിന്നിലടച്ച ഭക്ഷണങ്ങള് എന്നിവ. ഇവയെല്ലാം ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്ന ഒരു സമയത്തിലൂടേയാണ് നാം കടന്നു പോവുന്നത്. കാരണം ആരോഗ്യം നിലനിര്ത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്നവര്ക്ക് ഒരു മാസം നോണ്വെജ് ഒഴിവാക്കുന്നത് ആരോഗ്യം തന്നെയാണ് നല്കുന്നത്. അതുകൊണ്ട് അതില് സങ്കടപ്പെടേണ്ട ആവശ്യമില്ല.



Click it and Unblock the Notifications
