For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വരണ്ടതോ, പൊട്ടുന്നതോ, കൊഴിയുന്നതോ: ആരോഗ്യം അപകടത്തില്‍

|

ആരോഗ്യ സംരക്ഷണം നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് മുടിയും ചില സൂചനകള്‍ കാണിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍, താരന്‍, മുടി യുടെ അറ്റം പിളരുന്നത് അങ്ങനെ പലതും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. മുടിയുടെ ആശങ്കകള്‍ ഇന്നത്തെ കാലത്ത് സാധാരണമാണ് എന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും മുടിയുടെ അവസ്ഥയ്ക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്നതാണ് സത്യം. കാരണം നിങ്ങളുടെ മുടി കാണിക്കുന്ന ചില സൂചനകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മുടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചില സൂചനകള്‍ നല്‍കാന്‍ സാധിക്കുന്നുണ്ട്.

Hair Can Reveal About Your Overall Health

മുടിയുടെ പ്രശ്നങ്ങള്‍ നമ്മള്‍ ഓരോരുത്തരും അനുഭവിക്കുന്നുണ്ട്, എന്നാല്‍ നമ്മളില്‍ ഭൂരിഭാഗവും ചെറിയ ശ്രദ്ധയോടെ അവ പരിഹരിക്കാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ മുടി മെച്ചപ്പെടുന്നില്ലെങ്കില്‍, അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ല സൂചനയല്ല നല്‍കുന്നത്. മുടിയുടെ ആരോഗ്യവും തിളക്കവും നിങ്ങള്‍ അവക്ക് നല്‍കുന്ന പരിചരണത്തിനെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ എത്ര ആരോഗ്യവാനാണോ, അത്രത്തോളം തന്നെ നിങ്ങളുടെ മുടിയും തിളക്കമുള്ളതാവുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ മുടി എത്ര ശ്രദ്ധിച്ചിട്ടും വൃത്തിയാവുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ് സത്യം. നിങ്ങളുടെ മുടി സൂചിപ്പിക്കുന്ന ചില സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതെല്ലാമാണ്.

വരണ്ടതും പൊട്ടുന്നതുമായ മുടി

വരണ്ടതും പൊട്ടുന്നതുമായ മുടി

നിങ്ങളുടെ മുടി വരണ്ടതും പൊട്ടുന്നതുമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പോഷകാഹാരക്കുറവിനെയണ്. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രോട്ടീന്‍ കുറവ്, വിറ്റാമിന്‍ എ, സിങ്ക് എന്നിവയുടെ അഭാവം, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ കാരണവും ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വരണ്ടതും പൊട്ടുന്നതുമായ മുടി നിങ്ങളുടെ ആരോഗ്യത്തിലുണ്ടാവുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടി കൊഴിച്ചില്‍ സാധാരണമാണ്. എന്നാല്‍ ഇത് അമിതമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ മുടികൊഴിച്ചില്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് PCOS (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ മറ്റ് ചില ഘടകങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാം. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്റെ അഭാവമാണ് അവയില്‍ ഏറ്റവും പ്രധാനം. ഇത് കൂടാതെ സമ്മര്‍ദ്ദം, തൈറോയ്ഡ് പ്രശ്‌നം, ഇരുമ്പിന്റെ കുറവോ അനീമിയയോ എല്ലാം ഇത്തരത്തില്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

അറ്റം പിളര്‍ന്ന മുടി

അറ്റം പിളര്‍ന്ന മുടി

നിങ്ങളുടെ മുടിയുടെ അറ്റം പിളര്‍ന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദുര്‍ബലമായ മുടി അല്ലെങ്കില്‍ അറ്റം പിളരുന്നത് നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്. നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിര്‍ജ്ജലീകരണം മുടി ഉണങ്ങാനും പൊട്ടാനും കാരണമാകും. ഇതെല്ലാം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. മുടിയുടെ അറ്റം പിളരുന്നത് വിറ്റാമിന്‍ ബി 6, മഗ്‌നീഷ്യം, സിങ്ക് എന്നിവയുടെ കുറവുകളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

അകാല നര

അകാല നര

അകാല നര പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും പലരും പരതുന്നു. എന്നാല്‍ സ്‌ട്രെസ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, കോപ്പര്‍ അല്ലെങ്കില്‍ ഫോളിക് ആസിഡിന്റെ കുറവ്, ബി വിറ്റാമിനുകളുടെ കുറവ് എന്നിവയുടെ ഫലം അകാല നരക്ക് കാരണമാകുന്നുണ്ട്. ഇത് നിസാരമെന്ന് കരുതി പലരും ഒഴിവാക്കി വിടുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് എത്തുന്നത്. പുകവലി കാരണവും അകാല നര ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി കൂടുതല്‍ ആന്റിഓക്സിഡന്റുകളും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക, പുകവലി ഉപേക്ഷിക്കുക എന്നതാണ് അകാലനരയെ ചെറുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യം.

ദുര്‍ബലമായ മുടി

ദുര്‍ബലമായ മുടി

നിങ്ങളുടെ മുടി ദുര്‍ബലമാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് മുടിയുടെ മാറ്റം പ്രശ്‌നമല്ല. അത് സൂചിപ്പിക്കുന്നത് ശരീരത്തില്‍ രക്താതിമര്‍ദ്ദം, വിറ്റാമിന്‍ ഡിയുടെ കുറവ്, വൈറ്റമിന്‍ എയുടെ കുറവ് മുതലായവ മൂലമാകാം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ദുര്‍ബലമായ മുടി വെറും എണ്ണ കൊണ്ട് മാത്രം ഒഴിവാക്കാന്‍ സാധിക്കുന്നതല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

എണ്ണമയമുള്ളമുടി

എണ്ണമയമുള്ളമുടി

എത്ര എണ്ണ കഴുകിക്കളഞ്ഞാലും മുടിയിലെ എണ്ണമയം പൂര്‍ണമായും മാറാത്ത അവസ്ഥയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സിങ്ക്, വൈറ്റമിന്‍ സി, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി6 എന്നിവയുടെ കുറവുകള്‍ മൂലമാണ് ഇവ പ്രധാനമായും സംഭവിക്കുന്നത്. ഒരാളുടെ ശരീരത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍, അത് ആദ്യം പ്രതിഫലിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് മുടിയാണ്. അതിനാല്‍, മുടിയുടെ ആരോഗ്യം നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം അളക്കുന്നതിനുള്ള നല്ലൊരു ബാരോമീറ്ററാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് മുടിയുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.

മുടി മുട്ടോളമെത്തിക്കും കരയാമ്പൂ സൂത്രം: താരനില്ല, നരയില്ല, കൊഴിച്ചിലുമില്ലമുടി മുട്ടോളമെത്തിക്കും കരയാമ്പൂ സൂത്രം: താരനില്ല, നരയില്ല, കൊഴിച്ചിലുമില്ല

30-കളില്‍ തലയില്‍ മുന്‍വശത്തെ മുടി കൊഴിയുന്നോ, കാരണം നിസ്സാരമല്ല30-കളില്‍ തലയില്‍ മുന്‍വശത്തെ മുടി കൊഴിയുന്നോ, കാരണം നിസ്സാരമല്ല

English summary

Things Your Hair Can Reveal About Your Overall Health In Malayalam

Here in this article we are sharing things your hair reveal about your health in malayalam. Take a look.
Story first published: Friday, February 25, 2022, 10:48 [IST]
X
Desktop Bottom Promotion