For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഈ 5 കാര്യങ്ങള്‍; പ്രമേഹം വരുതിയിലാക്കാം

|

നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രമേഹബാധിതരാണെന്ന് അറിയാതെ ജീവിക്കുന്നു. വളരെ ലളിതമായ പരിശോധനയിലൂടെ പ്രമേഹമുണ്ടോ എന്ന് കണ്ടുപിടിക്കാമെന്നിരിക്കെയാണ് ഈ സ്ഥിതി. ഒരുപരിധി വരെ തടയാവുന്ന രോഗമായിരുന്നിട്ടുകൂടി പ്രമേഹത്തെ പലരും അവഗണിക്കുന്നു. എന്നാല്‍ ഇത് എത്രമാത്രം അപകടം പിടിച്ച രോഗാവസ്ഥയാണെന്ന് അറിയാമോ? സങ്കീര്‍ണതകളിലേക്ക് നീങ്ങുന്ന ദീര്‍ഘകാല രോഗമാണിത്. ശരീരത്തിന്റെ പല ഭാഗത്തേയും കാലക്രമേണ ഇത് അപകടത്തിലുമാക്കാം.

Most read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണംMost read: പ്രമേഹത്തെ മെരുക്കാന്‍ വ്യായാമശീലം; ശ്രദ്ധിക്കണം

പ്രമേഹബാധിതരായി ജീവിക്കുന്നത് അല്‍പം കഠിനമുള്ള കാര്യം തന്നെയാണ്, പ്രത്യേകിച്ചും ജീവിതം തിരക്കിലായിരിക്കുമ്പോള്‍. ഒരിക്കല്‍ പ്രമേഹം ബാധിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഭക്ഷണത്തിലും ദിനചര്യയിലും ആരോഗ്യസംരക്ഷണത്തിലുമൊക്കെ അല്‍പം ശ്രദ്ധ ചെലുത്തേണ്ടതായിവരുന്നു. പ്രമേഹം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു അവസ്ഥയാണ്, അതിനര്‍ത്ഥം പ്രമേഹ പരിചരണം എന്നത് ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയാണ് എന്നാണ്. പ്രമേഹത്തെ നിങ്ങള്‍ക്ക് വരുതിയിലാക്കാന്‍ തീര്‍ച്ചയായും സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും സമ്മര്‍ദ്ദം ലഘൂകരിക്കാനുമായി കുറച്ച് ലളിതമായ ജീവിതശൈലീ മാറ്റങ്ങള്‍ പരീക്ഷിച്ചാല്‍ മതി. സമീകൃതാഹാരം കഴിക്കുക, ശാരീരികമായി സജീവമായിരിക്കുക, രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കുക, മതിയായ ഉറക്കം നേടുക തുടങ്ങിയവ. പ്രമേഹ രോഗികള്‍ പതിവായി അവരുടെ ദിവസം തുടങ്ങേണ്ടതും ആരോഗ്യകരമായ ശീലങ്ങളോടെയായിരിക്കണം. നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും പ്രമേഹനിയന്ത്രണത്തിനും നിങ്ങള്‍ രാവിലെ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

ബ്ലഡ് ഷുഗര്‍ പരിശോധിക്കുക

ബ്ലഡ് ഷുഗര്‍ പരിശോധിക്കുക

പ്രമേഹരോഗികള്‍ അവരുടെ ബ്ലഡ് ഷുഗര്‍ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് പ്രധാനമാണ്. ഇതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങള്‍ക്ക് അറിയാവുന്നതാണ്. ദിവസവും രാവിലെ പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. കഠിനമായ പ്രമേഹമുള്ളവര്‍ വ്യായാമത്തിന് മുമ്പോ ശേഷമോ ഉറക്കത്തിനു മുമ്പോ വാഹനം ഉപയോഗിക്കുന്നതിനു മുമ്പോ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും നിങ്ങള്‍ ഇന്‍സുലിന്‍ അല്ലെങ്കില്‍ ഷുഗര്‍ കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുകയാണെങ്കില്‍. ഷുഗര്‍ ലെവല്‍ പരിശോധിച്ച് നിങ്ങള്‍ക്ക് ദിനചര്യയില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

രാവിലെ ഉറക്കമെഴുന്നേറ്റ് വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് എത്ര നല്ലതാണെന്ന് അറിയാമോ? അതിനാല്‍, പ്രമേഹരോഗികളും ഈ ശീലം പതിവായി പിന്തുടരേണ്ടതുണ്ട്. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കിലും ഇല്ലെങ്കിലും, രാവിലെ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇത് നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും വയറ് ശുദ്ധീകരിക്കാനും സഹായിക്കും. ഇതിലൂടെ ദഹനവ്യവസ്ഥയും മെച്ചപ്പെടുന്നു. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതും കലോറി കുറയ്ക്കുന്നതും ഉള്‍പ്പെടെ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്. ശരീരഭാരം കുറയ്ക്കാനും ഈ ശീലം സഹായകമായേക്കാം. പ്രമേഹരോഗികള്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തേണ്ടതും പ്രധാനമാണ്.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

ഉലുവ വെള്ളം

ഉലുവ വെള്ളം

പച്ചവെള്ളത്തിനു പകരം ഔഷധഗുണങ്ങള്‍ നിറഞ്ഞ ഡിറ്റോക്‌സ് പാനീയങ്ങള്‍ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. അതിനാല്‍, പ്രമേഹരോഗികള്‍ രവിലെ ഉലുവ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. കുറച്ച് ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക, പിറ്റേന്ന് രാവിലെ വെള്ളം കുടിക്കുക. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം നീക്കാനും സഹായിക്കുന്നു.

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ബ്രേക്ക് ഫാസ്റ്റ് എന്നാല്‍ ബ്രെയിന്‍ ഫുഡ് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ത്തന്നെ ഇത് ഒരു ദിവസത്തെ ഏറെ പ്രധാനപ്പെട്ട ഭക്ഷണവുമാണ്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പ്രഭാതഭക്ഷണം ഇടയ്ക്കിടെ ഒഴിവാക്കുന്നത് പോലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

കാല്‍പാദങ്ങള്‍ പരിശോധിക്കുക

കാല്‍പാദങ്ങള്‍ പരിശോധിക്കുക

പ്രമേഹം കാലക്രമേണ നാഡികളുടെ തകരാറുകള്‍ക്കും കാലിലെ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഇത് ഡയബറ്റിക് ന്യൂറോപ്പതി എന്നും അറിയപ്പെടുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ കാലുകള്‍ക്ക് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലുടനീളമുള്ള ഞരമ്പുകള്‍ക്കും ദോഷം ചെയ്യും. ഡയബറ്റിക് ന്യൂറോപ്പതി ബാധിച്ചാല്‍ മരവിപ്പ്, ഇക്കിളി, അല്ലെങ്കില്‍ കാലിലെ വേദന, ദഹനവ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍, മൂത്രനാളി, രക്തധമനി, ഹൃദയത്തകരാറ് എന്നിവ ഉള്‍പ്പെടെയുള്ള പല ലക്ഷണങ്ങള്‍ക്കും കാരണമാകും. അതിനാല്‍, നിങ്ങളുടെ പാദങ്ങള്‍ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണ്. കഠിനമായ പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ കാലുകളില്‍ പൊട്ടലുകള്‍, മുറിവുകള്‍, വ്രണങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കുക. നിങ്ങളുടെ പാദങ്ങള്‍ വൃത്തിയായി വരണ്ടതാക്കി സൂക്ഷിക്കുക.

Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

നടത്തം

നടത്തം

പ്രമേഹരോഗികള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലഘുവ്യായാമങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്. പതിവായുള്ള നടത്തം പോലും വ്യായാമത്തിന്റെ കൂട്ടത്തില്‍പെടുത്താം. അതിനാല്‍, ദിവസവും രാവിലെ അല്‍പനേരം നടക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനുമൊക്കെ സഹായിക്കും. ആയുസ്സ് കൂട്ടുന്നതിനൊപ്പം നടത്തം നിങ്ങളില്‍ ഹൃദയ രോഗങ്ങള്‍ക്കും ചില അര്‍ബുദങ്ങള്‍ക്കുമുള്ള സാധ്യതയും കുറയ്ക്കുന്നു. പ്രമേഹബാധിതര്‍ക്ക് നന്നായി ജീവിക്കുന്നതിനുള്ള പ്രധാന ഘടകമാണ് വ്യായാമം.പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ വ്യായമങ്ങള്‍ ഏതൊക്കെയെന്ന് നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസിലാക്കുക.

Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്

English summary

Things You Can Do Every Morning to Help Control Diabetes

Here’s a list of things that you should do first thing in the morning to improve your blood sugar control, maintain a healthy weight, and boost overall health. Take a look.
X
Desktop Bottom Promotion