For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും ഒരു ബ്ലഡ് ടെസ്റ്റിലറിയാം രോഗങ്ങളെല്ലാം

|

രക്തപരിശോധന നടത്തുന്നത് സാധാരണമാണ്. ഒരു ചെറിയ പനിയായിട്ട് ഹോസ്പിറ്റലിൽ ചെന്നാലും ഡോക്ടർ പറയും രക്ത പരിശോധന നടത്താന്‍. എന്നാൽ രക്ത പരിശോധന നടത്തുന്നതിലൂടെ എന്തൊക്കെ കാര്യങ്ങൾ നമുക്ക് അറിയാൻ സാധിക്കുന്നുണ്ട് എന്ന് പലർക്കും അറിയില്ല. നമ്മൾ വളരെ സിംപിളായി ചെയ്യുന്ന ഒരു രക്ത പരിശോധനക്ക് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയ രോഗത്തെ വരെ തിരിച്ചറിയാൻ സഹായിക്കുന്നുണ്ട്. ഇടക്ക് ഒരു രക്ത പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

Most read: മുതിര സൂപ്പിലൊതുക്കാം ചാടി വരുന്ന വയറും കൊഴുപ്പുംMost read: മുതിര സൂപ്പിലൊതുക്കാം ചാടി വരുന്ന വയറും കൊഴുപ്പും

ആരോഗ്യത്തെ അലട്ടുന്ന പല പ്രശ്നങ്ങളേയും നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ രക്ത പരിശോധന അഥവാ ബ്ലഡ് ടെസ്റ്റ് സഹായിക്കുന്നുണ്ട്. പ്രമേഹം, ക്യാൻസർ, അണുബാധ, വിവിധ തരത്തിലുള്ള പനികൾ, എയ്ഡ്സ്, ഗര്‍ഭധാരണം എന്നിവയെല്ലാം ചെറിയ രക്തപരിശോധന നടത്തുന്നതിലൂടെ നമുക്ക് കണ്ടു പിടിക്കാൻ സാധിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ലേഖനം വായിക്കാം.

ഗർഭധാരണം

ഗർഭധാരണം

ഗർഭധാരണം നടന്നോ എന്നറിയാൻ പലപ്പോഴും ആർത്തവം തെറ്റുന്നത് വരെ കാത്തിരിക്കുന്നവരാണ് എല്ലാവരും. എന്നാൽ ആർത്തവം തെറ്റും മുൻപ് തന്നെ നിങ്ങൾക്ക് ഗർഭധാരണം കണ്ടെത്താൻ സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്നത് ബ്ലഡ് ടെസ്റ്റ് തന്നെയാണ്. നിങ്ങളുടെ രക്തത്തിലെ എച്ച് സി ജി ഹോർമോണിന്‍റെ അളവ് ഇതിലൂടെ നമുക്ക് പെട്ടെന്ന് തന്നെ കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. മൂത്രം ടെസ്റ്റ് ചെയ്ത് ഫലം തേടുന്നതിനേക്കാള്‍ എളുപ്പത്തിൽ നമുക്ക് രക്തത്തിലെ എച്ച് സി ജിയുടെ അളവ് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

ഫെർട്ടിലിറ്റി

ഫെർട്ടിലിറ്റി

നിങ്ങളിൽ പ്രത്യുത്പാദന ശേഷി ഉണ്ടോ ഇല്ലയോ എന്ന് വരെ നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നുണ്ട് അതും വെറുമൊരു ബ്ലഡ് ടെസ്റ്റിലൂടെ. ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ അണ്ഡത്തിന്‍റെ ആരോഗ്യം എണ്ണം മൂപ്പ് എന്നിവയെല്ലാം മനസ്സിലാക്കാൻ സാധിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് വന്ധ്യത ചികിത്സക്ക് രക്ത പരിശോധന നടത്തുന്നതും.

നിങ്ങളുടെ പ്രായം

നിങ്ങളുടെ പ്രായം

നിങ്ങളുടെ പ്രായം കൃത്യമായി മനസ്സിലാക്കുന്നതിനും നിങ്ങളുടെ ശരീരത്തിന് അതനുസരിച്ചുള്ള ആരോഗ്യം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിനും രക്ത പരിശോധനയിലൂടെ സാധിക്കുന്നുണ്ട്. ഇതനുസരിച്ച് നിങ്ങൾ എടുക്കേണ്ട മുൻകരുതലുകൾ ഭക്ഷണ ശീലം എന്നിവയെല്ലാം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഒരു ബ്ലഡ് ടെസ്റ്റിലൂടെ ആരോഗ്യത്തെ ബാധിക്കുന്ന പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

മാനസികാരോഗ്യം

മാനസികാരോഗ്യം

ബ്ലഡ് ടെസ്റ്റും ഒരാളുടെ മാനസികാരോഗ്യവും തമ്മിൽ വളരെയധികം ബന്ധമാണ് ഉള്ളത്. ബ്ലഡ് ടെസ്റ്റിലൂടെ നിങ്ങളിൽ ഉത്കണ്ഠ, ഡിപ്രഷന്‍, മാനസിക സമ്മർദ്ദം എന്നീ അവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ടെങ്കിൽ കണ്ടെത്താവുന്നതാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം നോക്കിയാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതും അറിയുന്നതും.

ഓർമ്മക്കുറവും അൽഷിമേഴ്സും

ഓർമ്മക്കുറവും അൽഷിമേഴ്സും

നിങ്ങളിൽ ഓർമ്മക്കുറവും അൽഷിമേഴ്സും പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിലും അതിനെ തിരിച്ചറിയാൻ സാധിക്കണം. അതും ബ്ലഡ് ടെസ്റ്റ് നടത്തുന്നതിലൂടെ സാധിക്കുന്നുണ്ട്. ബ്ലഡ് ടെസ്റ്റ് നടത്തുമ്പോൾ അതിലെ ചില ഘടകങ്ങളാണ് നിങ്ങളിൽ ഇത്തരം രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയെക്കുറിച്ച് വിവരിക്കുന്നത്. അതുകൊണ്ട് തന്നെ ബ്ലഡ് ടെസ്റ്റ് എന്ന് പറയുന്നത് ഒരു ചില്ലറക്കാര്യമല്ല.

 കി‍ഡ്നിയുടെ പ്രവർത്തനം

കി‍ഡ്നിയുടെ പ്രവർത്തനം

കിഡ്നിയുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല എന്നുള്ളത് നമുക്ക് ആദ്യ ഘട്ടങ്ങളിൽ മനസ്സിലാക്കാൻ സാധിക്കുകയില്ല. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ബ്ലഡ് ടെസ്റ്റ് നടത്തിയാൽ കിഡ്നിയുടെ ആരോഗ്യത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സ്ത്രീകളിലെ ക്രിയാറ്റിന്‍ ലെവൽ 1.2 പുരുഷൻമാരിൽ 1.4 ആയാൽ അതിനർത്ഥം നിങ്ങളുടെ കിഡ്നി പ്രശ്നത്തിലാണ് എന്നാണ്. ഇത് ബ്ലഡ് ടെസ്റ്റ് നടത്തി കണ്ടെത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

പ്രമേഹത്തിന്‍റെ അളവ്

പ്രമേഹത്തിന്‍റെ അളവ്

നിങ്ങളിലെ പ്രമേഹത്തിന്‍റെ അളവും ഒരു ചെറിയ ബ്ലഡ് ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതും ആരോഗ്യത്തിന് വിലങ്ങ് തടിയാവുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ബ്ലഡ് ടെസ്റ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഇത് തിരിച്ചറിയുന്നതിന് ഒരു ബ്ലഡ് ടെസ്റ്റ് ഇടക്ക് ചെയ്യുന്നത് നല്ലതാണ്.

English summary

Things learn from a Single Blood Test

Here in this article we explain some things learn from a single blood test, read on.
Story first published: Friday, October 11, 2019, 12:59 [IST]
X
Desktop Bottom Promotion