For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം

|

ചില പ്രത്യേക ഭക്ഷണം കഴിച്ചയുടനെ സംഭവിക്കുന്ന രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രതികരണമാണ് ഫുഡ് അലര്‍ജി. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു ചെറിയ അളവ് പോലും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍, ശ്വാസതടസം തുടങ്ങിയവയ്ക്ക് കാരണമാകും. ചില ആളുകളില്‍ ഭക്ഷണ അലര്‍ജി ഗുരുതരമാവുകയും അനാഫൈലക്‌സിസ് എന്നറിയപ്പെടുന്ന ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയ്ക്ക് വരെ കാരണമാകുകയും ചെയ്യും.

Also read: പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴിAlso read: പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴി

5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 8% വരെയും മുതിര്‍ന്നവരില്‍ 4% വരെ പേരെയും ഭക്ഷണ അലര്‍ജി ബാധിക്കുന്നു. ചില കുട്ടികള്‍ ചികിത്സയില്ലാതെ തന്നെ വലുതാകുമ്പോള്‍ അവരുടെ ഭക്ഷണ അലര്‍ജിയെ മറികടക്കുന്നു. അലര്‍ജിക്ക് കാരണമാകുന്ന ചില സാധാരണ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുട്ട

മുട്ട

ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഇതിലെ പ്രോട്ടീനുകളായ ഓവോമുകോയിഡ്, ഓവല്‍ബുമിന്‍, ഓവോട്രാന്‍സ്‌ഫെറിന്‍ എന്നിവയാണ് അലര്‍ജിക്ക് കാരണമാകുന്നത്. ചില ആളുകള്‍ക്ക് മുട്ടയിട്ട പക്ഷിയോടോ അതിന്റെ തൂവലുകളോടോ അലര്‍ജിയുണ്ടെങ്കില്‍ മുട്ടകളോട് അലര്‍ജിയുണ്ടാകാം. ഇതിനെ ബേര്‍ഡ്-എഗ് സിന്‍ഡ്രോം എന്ന് വിളിക്കുന്നു. മുട്ട അലര്‍ജിയുടെ ലക്ഷണങ്ങളില്‍ ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട്, ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ ചുമ എന്നിവ ഉള്‍പ്പെടാം. മുട്ടകളോടുള്ള അലര്‍ജി ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മുട്ടയോ അവ അടങ്ങിയ ഭക്ഷണ ഉല്‍പ്പന്നങ്ങളോ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ്.

മത്സ്യം

മത്സ്യം

കുട്ടികളേക്കാള്‍ മുതിര്‍ന്നവരില്‍, മത്സ്യം, കക്കയിറച്ചി എന്നിവയോട് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില ആളുകള്‍ക്ക് ചില പ്രത്യേക തരം മത്സ്യങ്ങള്‍ കഴിക്കുന്നത് മാത്രമേ പ്രശ്‌നമാകൂ. ആളുകള്‍ കഴിക്കുന്ന മത്സ്യത്തിന്റെ തരം അനുസരിച്ച് അലര്‍ജിയുടെ അളവ് വ്യത്യാസപ്പെടാം. മത്സ്യ അലര്‍ജി പ്രതികരണത്തിന്റെ ലക്ഷണങ്ങളില്‍ ചര്‍മ്മത്തില്‍ ചുണങ്ങും ഉള്‍പ്പെടുന്നു. ചിലര്‍ക്ക് മൂക്കൊലിപ്പ്, തുമ്മല്‍, അല്ലെങ്കില്‍ ആസ്ത്മയുടെ ലക്ഷണങ്ങള്‍ എന്നിവയും ലഭിക്കും.

Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍

പാല്‍

പാല്‍

കുട്ടികളില്‍ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ഭക്ഷണ അലര്‍ജികളില്‍ ഒന്നാണ് പശുവിന്‍ പാലിനോടുള്ള അലര്‍ജി. ചെറിയ അളവില്‍ പാല്‍ അല്ലെങ്കില്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പോലും പ്രതികരണമുണ്ടാകാം. അമ്മ പശുവിന്‍ പാല്‍ കഴിക്കുകയോ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുകയോ ചെയ്താല്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കോളിക് അല്ലെങ്കില്‍ എക്‌സിമ അനുഭവപ്പെടും. അമേരിക്കന്‍ കോളേജ് ഓഫ് അലര്‍ജി, ആസ്ത്മ ആന്‍ഡ് ഇമ്മ്യൂണോളജിയില്‍ നിന്നുള്ള ഒരു പഠനം കാണിക്കുന്നത്, ഒരു വയസ്സിന് താഴെയുള്ള 53% ശിശുക്കള്‍ക്കും പാലിനോട് അലര്‍ജിയുണ്ടെന്നാണ്. കൗമാരക്കാരില്‍ ഇത് 15% മാത്രമാണ്. വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് പാല്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍. പാലിനോട് അലര്‍ജിയുള്ളവര്‍ അത് കുടിക്കാതിരിക്കാനും പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

നട്‌സ്

നട്‌സ്

മിക്കവര്‍ക്കും കണ്ടുവരുന്ന ഒന്നാണ് നട്‌സിനോടുള്ള അലര്‍ജി. കശുവണ്ടി, പിസ്ത, വാല്‍നട്ട്, ഹസല്‍നട്ട്‌സ്

ബദാം, ബ്രസീല്‍ നട്‌സ് എന്നിവ സാധാരണയായി ചിലരില്‍ അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളാണ്. നട്‌സ് അലര്‍ജിയുള്ള ആളുകള്‍ പല തരത്തില്‍ പ്രതികരിച്ചേക്കാം. ഛര്‍ദ്ദി, രക്തസമ്മര്‍ദ്ദം കുറയല്‍, ഭക്ഷണം ഇറക്കാന്‍ വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഉള്‍പ്പെടാം. ചില ആളുകള്‍ക്ക് വായ, തൊണ്ട, ചര്‍മ്മം, കണ്ണുകള്‍, അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.

Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍

നിലക്കടല

നിലക്കടല

ഭക്ഷണ അലര്‍ജിക്ക് ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് നിലക്കടല. നിലക്കടലയോട് അലര്‍ജിയുള്ള ആളുകള്‍ക്ക് സാധാരണയായി ജീവിതകാലം മുഴുവന്‍ അലര്‍ജിയുണ്ടാകും. എന്നിരുന്നാലും, സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത് അലര്‍ജിയുള്ളവരില്‍ 20% പേര്‍ വരെ അലര്‍ജിയെ മറികടക്കുമെന്നാണ്. നിലക്കടല മൂലമുണ്ടാകുന്ന അലര്‍ജി പ്രതിപ്രവര്‍ത്തനം മറ്റ് അലര്‍ജി ഭക്ഷണങ്ങളേക്കാള്‍ അല്‍പം കഠിനമായേക്കാം. നിലക്കടലയോട് അലര്‍ജിയുള്ള ആളുകള്‍ക്ക് മറ്റ് ഭക്ഷണങ്ങളോട് അലര്‍ജിയുള്ളവരുടെ അതേ ലക്ഷണങ്ങള്‍ അനുഭവപ്പെടും. വയറിലെ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ പള്‍സ്, വീക്കം, തലകറക്കം, ആശയക്കുഴപ്പം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സമുദ്ര വിഭവങ്ങള്‍

സമുദ്ര വിഭവങ്ങള്‍

മത്സ്യത്തോടുള്ള അലര്‍ജിയേക്കാള്‍ വ്യത്യസ്തമാണ് സീ ഫുഡിനോടുള്ള അലര്‍ജി. പല തരത്തിലുള്ള സീ ഫുഡുകളും അലര്‍ജിയുള്ള ആളുകളില്‍ പ്രതികരണങ്ങള്‍ക്ക് കാരണമാകും. ചെമ്മീന്‍, ഞണ്ട്, ഓയ്‌സ്റ്റര്‍, കല്ലുമ്മക്കായ തുടങ്ങിയവ ചിലരില്‍ അലര്‍ജിക്ക് കാരണമാകുന്ന സമുദ്ര വിഭവങ്ങളാണ്. ഷെല്‍ഫിഷിനോട് അലര്‍ജിയുള്ള ആളുകള്‍ക്ക് ഛര്‍ദ്ദി, ശ്വാസംമുട്ടല്‍, പൊതുവായുള്ള മറ്റ് ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെട്ടേക്കാം.

Also read:കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി പ്രധാനം; ഈ ഭക്ഷണത്തിലൂടെ ലഭിക്കും ആശ്വാസം

സോയാബീന്‍

സോയാബീന്‍

സോയാബീന്‍ അലര്‍ജി കുട്ടികളില്‍ കണ്ടുവരുന്ന ഒരു സാധാരണ അലര്‍ജിയാണ്. സോയാബീനിനോട് അലര്‍ജിയുള്ള മിക്കവരും 3 വയസ്സിന് താഴെയുള്ളവരാണ്, എന്നാല്‍ ചിലപ്പോള്‍ മുതിര്‍ന്നവര്‍ക്കും സോയാബീനിനോട് അലര്‍ജിയുണ്ടാകാറുണ്ട്. സോയാബീനിനോട് അലര്‍ജിയുള്ള ആളുകള്‍ക്ക് ചുണങ്ങ്, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെട്ടേക്കാം. അലര്‍ജി പ്രതികരണം ഒഴിവാക്കാന്‍ സോയാബീന്‍ ഒഴിവാക്കുക.

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് മറ്റൊരു സാധാരണ അലര്‍ജി ഭക്ഷണമാണ്. കുട്ടികളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. എന്നാല്‍, ഏകദേശം 65% കുട്ടികളും 12 വയസ്സാകുമ്പോഴേക്കും അതിനെ മറികടക്കും. ഗോതമ്പിലെ അലര്‍ജിക്ക് കാരണമാകുന്ന ഒന്നാണ് ഗ്ലൂറ്റനില്‍ കാണപ്പെടുന്ന ഗ്ലിയാഡിന്‍ എന്ന പ്രോട്ടീന്‍. ഗോതമ്പ് അലര്‍ജിയുടെ ലക്ഷണങ്ങളില്‍ ആസ്ത്മ ലക്ഷണങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍, തിണര്‍പ്പ് എന്നിവ ഉള്‍പ്പെടുന്നു.

Also read:പേശീ കാഠിന്യം, മൂത്രത്തില്‍ രക്തം; യൂറിക് ആസിഡ് ഉയര്‍ന്നാല്‍ ശരീരത്തിന് പ്രശ്‌നം; ആയുര്‍വേദ പ്രതിവിധിAlso read:പേശീ കാഠിന്യം, മൂത്രത്തില്‍ രക്തം; യൂറിക് ആസിഡ് ഉയര്‍ന്നാല്‍ ശരീരത്തിന് പ്രശ്‌നം; ആയുര്‍വേദ പ്രതിവിധി

English summary

These Foods Are Highly Allergic, Eat It Carefully; Details In Malayalam

Here are some foods which causes allergy. Take a look.
Story first published: Friday, January 27, 2023, 13:06 [IST]
X
Desktop Bottom Promotion