കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി പ്രധാനം; ഈ ഭക്ഷണത്തിലൂടെ ലഭിക്കും ആശ്വാസം

കാന്‍സര്‍ ബാധിച്ചതര്‍ക്ക് അവരുടെ പ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ രോഗമുക്തിക്ക് വേഗം കൂട്ടാന്‍ സാധിക്കൂ. രോഗത്തിനെതിരെ പോരാടുന്നതിന് അവരെ മികച്ചതാക്കാന്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. കാന്‍സര്‍ രോഗികള്‍ക്ക് മറ്റുള്ളവരേക്കാള്‍ വളരെ കുറഞ്ഞ പ്രതിരോധശേഷിയാണുള്ളത്. അവരുടെ പ്രതിരോധശേഷിയെ തളര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്.

രോഗവും അതിന്റെ ചികിത്സയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതിയെ തന്നെ മാറ്റിമറിച്ചേക്കാം. അതിനാല്‍, കാന്‍സര്‍ രോഗികള്‍ ശരിയായ ഭക്ഷണരീതികള്‍ പിന്തുടരേണ്ടതുണ്ട്. അത് തീര്‍ച്ചയായും അവരുടെ രോഗത്തെ നന്നായി നേരിടാന്‍ ശരീരത്തെ പ്രാപ്തമാക്കും. കാന്‍സര്‍ രോഗികളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കാന്‍സര്‍ രോഗികളില്‍ പ്രതിരോധശേഷി കുറയുന്നതിന് കാരണം

കാന്‍സര്‍ രോഗികളില്‍ പ്രതിരോധശേഷി കുറയുന്നതിന് കാരണം

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ശസ്ത്രക്രിയ മറ്റ് നടപടിക്രമങ്ങള്‍ എന്നിവ മ്യൂക്കസ് മെംബറേന് കേടുവരുത്തും. മൂക്ക്, വായ, ശ്വാസകോശം തുടങ്ങിയ ചില ശരീരാവയവങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന നനുത്ത ആന്തരിക പാളിയാണ് മ്യൂക്കസ് മെംബറേന്‍. ഈ ചികിത്സകള്‍ കാരണം ഇതിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍, അണുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നു. ഈ ചികിത്സാരീതികളുടെ പാര്‍ശ്വഫലങ്ങളിലൊന്ന്, അവ ഹ്രസ്വകാല രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കും എന്നതാണ്. രക്താര്‍ബുദം അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ മൈലോമ പോലുള്ള ചിലതരം അര്‍ബുദങ്ങളും രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കും. കാന്‍സര്‍ ചികിത്സയ്ക്ക് പലപ്പോഴും ശസ്ത്രക്രിയ ആവശ്യമാണ്. ഇത് വീണ്ടും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ദുര്‍ബലമാക്കും.

കാന്‍സര്‍ രോഗികള്‍ക്ക് നല്ല ഭക്ഷണത്തിന്റെ പ്രാധാന്യം

കാന്‍സര്‍ രോഗികള്‍ക്ക് നല്ല ഭക്ഷണത്തിന്റെ പ്രാധാന്യം

കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ ക്യാന്‍സര്‍ രോഗികളുടെ വിശപ്പിനെ ബാധിക്കുമെന്നതിനാല്‍ അവര്‍ക്ക് പലപ്പോഴും ശരിയായ പോഷകാഹാരം ലഭിക്കുന്നില്ല. കീമോ തെറാപ്പിക്ക് ശേഷം രോഗികള്‍ക്ക് ഓക്കാനം, നിര്‍ജ്ജലീകരണം, വിശപ്പ് കുറയുകയോ വിശപ്പ് തോന്നാതിരിക്കുകയോ ചെയ്യും. ചിലതരം കാന്‍സറുകളില്‍, പ്രത്യേകിച്ച് ദഹനനാളത്തിലെ ട്യൂമര്‍ കാരണം വിശപ്പില്ലായ്മ അനുഭവപ്പെടാം. സമീകൃതാഹാരത്തിന്റെ അഭാവത്തില്‍ ശരീരത്തിന്റെ പ്രതിരോധശേഷി തന്നെ ദുര്‍ബലമായേക്കാം. ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവുമധികം വേണ്ടതും പ്രതിരോധശേഷിയാണ്. ഉചിതമായ ഭക്ഷണക്രമത്തിലൂടെ അത് നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

റൈബോഫ്‌ളേവിന്‍, നിയാസിന്‍, തയാമിന്‍, പാന്റോതെനിക് ആസിഡ്, ഫോളേറ്റ്‌സ് തുടങ്ങിയ ബി വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് മത്തന്‍ വിത്തുകള്‍. വിഷാദരോഗത്തിനെതിരെ പോരാടാന്‍ മത്തങ്ങ വിത്തുകള്‍ സഹായിക്കുന്നു. നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്ന എല്‍-ട്രിപ്‌റ്റോഫാന്‍ എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്. മൂത്രസഞ്ചിയിലെ കല്ലുകള്‍, ക്യാന്‍സര്‍ തുടങ്ങിയ നിരവധി അവസ്ഥകളെ ചെറുക്കാനും ഇത് സഹായിക്കും.

ബ്രോക്കോളി

ബ്രോക്കോളി

ബ്രൊക്കോളിയില്‍ സള്‍ഫോറാഫെയ്ന്‍ എന്ന എന്‍സൈം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. സള്‍ഫര്‍ സമ്പുഷ്ടമായ ഒരു സംയുക്തമാണ് സള്‍ഫോറഫെയ്ന്‍. ഇത് നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ബ്രോക്കോളി പച്ചയായോ വെളുത്തുള്ളിയും ഒലിവ് ഓയിലും ചേര്‍ത്ത് ചെറുതായി വേവിച്ചോ കഴിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

ഭക്ഷണത്തിന് രുചി കൂട്ടാനായി ലോകത്തിന്റെ പല ഭാഗങ്ങളിലും പേരുകേട്ട ഒരു സുഗന്ധവ്യഞ്ജനമാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ ഇത് സമ്മാനിക്കുന്നു. വെളുത്തുള്ളി ഒരു ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി സംയുക്തമായി പ്രവര്‍ത്തിക്കുന്നു. വെളുത്തുള്ളിയില്‍ അല്ലിസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് മുഴകളിലേക്കുള്ള രക്ത വിതരണം മന്ദഗതിയിലാക്കുന്നതിലൂടെ ക്യാന്‍സറിന്റെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

പണ്ടുമുതല്‍ക്കേ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഒന്നായി മെഡിറ്ററേനിയന്‍ ഭക്ഷണക്രമം കണക്കാക്കപ്പെടുന്നു. 2003 മുതല്‍ 2009 വരെ 60നും 80നും ഇടയില്‍ പ്രായമുള്ള 4,200 സ്ത്രീകളില്‍ ഭക്ഷണത്തിന്റെ ഫലങ്ങള്‍ പഠിച്ച സ്പെയിനിലെ പാംപ്ലോണയിലെ നവാര സര്‍വകലാശാലയിലെ ഗവേഷകര്‍ ഒലിവ് ഓയിലിന്റെ ഗുണങ്ങളെക്കുറിച്ച് പഠനം നടത്തി. അതില്‍ അവര്‍ കണ്ടെത്തിയത്, ഒലിവ് ഓയില്‍ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 68 ശതമാനം കുറവാണ് എന്നാണ്.

സാല്‍മണ്‍

സാല്‍മണ്‍

ഒമേഗ -3 അവശ്യ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എയുടെയും വിറ്റാമിന്‍ ഡിയുടെയും നല്ല ഉറവിടം കൂടിയാണ് സാല്‍മണ്‍. ഇവ രണ്ടും ക്യാന്‍സറിനെ തടയുന്നതിനും ചെറുക്കുന്നതിനും സഹായിക്കുന്നു.

തക്കാളി

തക്കാളി

തക്കാളിയില്‍ ധാരാളം കരോട്ടിനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഓര്‍ഗാനിക് പിഗ്മെന്റാണ്. കാരറ്റ്, മധുരക്കിഴങ്ങ്, പപ്പായ, ചീര, കെയ്ല്‍ എന്നിവയാണ് കരോട്ടിനോയിഡുകള്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍. രക്തത്തിലെ ചീത്ത കൊഴുപ്പിന്റെ അളവ് തടയാന്‍ സഹായിക്കുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റും തക്കാളിയില്‍ സമൃദ്ധമായി കണ്ടുവരുന്നു.

ഓട്സ്

ഓട്സ്

ധാരാളം കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും മിക്ക ധാന്യങ്ങളേക്കാളും ആരോഗ്യകരമായ കൊഴുപ്പുകളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു തരം ലയിക്കുന്ന നാരായ ബീറ്റാ ഗ്ലൂക്കന്‍ നിങ്ങളുടെ കുടലിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വരണ്ട വായ അല്ലെങ്കില്‍ വായ വ്രണങ്ങള്‍ പോലുള്ള കീമോ പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഓട്സ് നിങ്ങള്‍ക്ക് തികച്ചും പ്രയോജനകരമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

അര്‍ബുദത്തെ ചികിത്സിക്കുന്നതില്‍ പോഷകാഹാരം മാത്രം കഴിച്ചതുകൊണ്ട് കാര്യമില്ല. പക്ഷേ ശരിയായ ഭക്ഷണക്രമം, രോഗം മൂലം തകരാറിലാകുന്ന രോഗപ്രതിരോധ സംവിധാനത്തിന് ഉത്തേജനം നല്‍കുമെന്ന് ഉറപ്പാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ വിഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡ് ഒഴിവാക്കുക. സീസണില്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക. മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനം നിങ്ങളെ മറ്റ് സീസണല്‍ അണുബാധകളില്‍ നിന്നുകൂടി രക്ഷിക്കും. ഇത് ക്യാന്‍സറിനെതിരെ പോരാടാനുള്ള ശരീരത്തിന്റെ മൊത്തത്തിലുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കും.

Story first published: Friday, January 20, 2023, 13:34 [IST]
X
Desktop Bottom Promotion