For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കൂടുതലോ, ദഹനം കൃത്യമാകില്ല: പ്രശ്‌നങ്ങള്‍ വേറേയും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രമേഹം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പ്രമേഹത്തെ മാടി വിളിക്കുന്നത് തന്നെയാണ്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ബുദ്ധിമുട്ടുന്നത് പ്രമേഹം മൂലമാണ്. ഈ പ്രതിസന്ധിയില്‍ ആരോഗ്യം പ്രശ്‌നത്തിലാവുമ്പോള്‍ മാത്രമാണ് പലരും കൂടുതല്‍ പരിശോധനക്ക് വിധേയമാവുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തെമ്പാടും 420 ദശലക്ഷം ആളുകളാണ് പ്രമേഹം മൂലം കഷ്ടപ്പെടുന്നത്. ഇതില്‍ കൂടുതല്‍ വരുന്നതല്ലാതെ ഒരിക്കലും കണക്കുകള്‍ കുറയുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

 Diabetes And Digestion

ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലുള്ള രോഗം നമുക്കുണ്ടോ എന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ദഹന പ്രശ്‌നങ്ങളും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. നിങ്ങളിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു എന്നുള്ളതാണ് സത്യം. പ്രമേഹമുള്ളവരില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും പലപ്പോഴും രോഗാവസ്ഥയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

പ്രമേഹവും ദഹനാരോഗ്യവും

പ്രമേഹവും ദഹനാരോഗ്യവും

പ്രമേഹവും ദഹനാരോഗ്യവും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. നിങ്ങള്‍ക്ക് വളരെക്കാലമായി പ്രമേഹം ഉണ്ടെങ്കില്‍ ഒരു കംപ്ലീറ്റ് ശരീര പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ സ്റ്റാറ്റസിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. മോശമായി നിയന്ത്രിക്കപ്പെടുന്ന ടൈപ്പ് 2 പ്രമേഹം നിങ്ങളുടെ ദഹനവ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പ്രമേഹം വര്‍ദ്ധിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹത്തിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത് ദഹനത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത്.

ആസിഡ് റിഫ്‌ലക്‌സ്

ആസിഡ് റിഫ്‌ലക്‌സ്

ആമാശയത്തില്‍ ഉയര്‍ന്ന അളവിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ആസിഡ് റിഫ്‌ളക്‌സ് പോലുള്ള രോഗാവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ ഇത് അന്നനാളത്തിന് പ്രശ്‌നമുണ്ടാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിലൂടെ അത് ദഹനനാളത്തിലുടനീളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് അത് ഞരമ്പുകളെ കേട് വരുത്തുന്നു. ഇതിന്റെ ഫലമായി നെഞ്ചുവേദന, വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവയുണ്ടാവുന്നു. ഇതെല്ലാം പ്രമേഹ രോഗികളില്‍ സാധാരണയായി ഉണ്ടാവുന്നതാണ്.

ഗ്യാസ്‌ട്രോപാരെസിസ്

ഗ്യാസ്‌ട്രോപാരെസിസ്

പ്രമേഹ രോഗികള്‍ ഭയക്കേണ്ട ഒരു രോഗാവസ്ഥയാണ് ഇത്. നിങ്ങളുടെ ആമാശയം ക്ലീനാക്കുന്നതില്‍ പലപ്പോഴും പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയില്‍ വയറ്റില്‍ ഗ്യാസ്ട്രോപാരെസിസ് എന്നുള്ള അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓക്കാനം, ഛര്‍ദ്ദി, വയറു വീര്‍ക്കല്‍, വേദന, ശരീരഭാരം കുറയല്‍, ആസിഡ് റിഫ്ളക്സ് എന്നിവയുടെ ലക്ഷണങ്ങള്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഇത് ദീര്‍ഘകാലമായി പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഫലമായും പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് ശ്രദ്ധിക്കണം.

ഡയബറ്റിസ് എന്ററിക് ന്യൂറോപ്പതി

ഡയബറ്റിസ് എന്ററിക് ന്യൂറോപ്പതി

ഇത്തരം ഒരു അവസ്ഥ പ്രമേഹ രോഗികളില്‍ നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്നതാണ്. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ കുടലിലെ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ വയറിളക്കം, മലബന്ധം എന്നിവ പോലുള്ള ലക്ഷണങ്ങളും അവസ്ഥ ഗുരുതരമാക്കാവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അധിക അളവ് ഞരമ്പുകളില്‍ അടിഞ്ഞുകൂടുന്നത് മൂലമാണ് ഇത്തരത്തില്‍ ഒരു ഗുരതരാവസ്ഥ സംഭവിക്കുന്നത്. കുടലിലെ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് നിങ്ങളുടെ വൃക്കകള്‍ക്കും തകരാറ് സൃഷ്ടിക്കുന്നു. കൂടാതെ പ്രമേഹം വളരെ കൂടുതലാണ് എന്ന് കാണിക്കുന്ന അവസ്ഥയും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. എന്നാല്‍ പ്രമേഹം മൂലമുണ്ടാവുന്ന ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് നോക്കാം.

 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. അന്നനാളത്തിന്റെ പ്രവര്‍ത്തനവും ഗ്യാസ്ട്രിക് പ്രവര്‍ത്തനവും തകരാറാവാതിരിക്കണമെങ്കില്‍ പ്രമേഹത്തിന്റെ അളവ് കൃത്യമാക്കണം എന്നുള്ളതാണ് അറിഞ്ഞിരിക്കണം.

ആരോഗ്യകരമായ ഭക്ഷണക്രമം ശ്രദ്ധിക്കാം

ആരോഗ്യകരമായ ഭക്ഷണക്രമം ശ്രദ്ധിക്കാം

ധാന്യങ്ങള്‍, ബീന്‍സ്, ബ്രൊക്കോളി പോലുള്ള പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് കൂടാതെ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വൈറ്റ് ബ്രെഡ്, പാസ്ത, അരി എന്നിവയും ശുദ്ധീകരിച്ച പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയവയും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയില്‍ നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. പ്രമേഹം നിയന്ത്രിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

ചെറിയ ഭക്ഷണം കഴിക്കുക

ചെറിയ ഭക്ഷണം കഴിക്കുക

ഭക്ഷണം കഴിക്കുമ്പോള്‍ ഒറ്റയടിക്ക് കൂടുതല്‍ ഭക്ഷണം കഴിക്കാതെ കുറച്ച് കുറച്ചായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പലപ്പോഴും നിങ്ങളില്‍ ആസിഡ് റിഫ്‌ലക്സ്, ഗ്യാസ്‌ട്രോപാരെസിസ് എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് കുറച്ച് കുറച്ചായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഭക്ഷണം കഴിഞ്ഞ ഉടനേ കിടക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഭക്ഷണം കഴിച്ചതിന് ശേഷം നിവര്‍ന്നു നില്‍ക്കുകയോ അല്‍പ സമയം നടക്കുകയോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച അല്‍പ സമയം എന്തെങ്കിലും ലഘുവ്യായാമങ്ങള്‍ ചെയ്യുകയോ ചെയ്യുക. ഇത്തരം കാര്യം ദഹനം കൃത്യമാക്കുകയും പ്രമേഹഫലമായി ഉണ്ടാവുന്ന അസ്വസ്ഥതകളെ കുറക്കുകയും ചെയ്യുന്നു.

സ്ത്രീകളെ ഭയപ്പെടുത്തും ക്യാന്‍സറിനെ മാറ്റാന്‍ ഈ ശീലം മാറ്റിയാല്‍ മതിസ്ത്രീകളെ ഭയപ്പെടുത്തും ക്യാന്‍സറിനെ മാറ്റാന്‍ ഈ ശീലം മാറ്റിയാല്‍ മതി

ഹൃദയമിടിപ്പ് നിലക്കാറായോ: വീട്ടില്‍ അറിയാം ഈ ലക്ഷണങ്ങള്‍ഹൃദയമിടിപ്പ് നിലക്കാറായോ: വീട്ടില്‍ അറിയാം ഈ ലക്ഷണങ്ങള്‍

English summary

The Link Between Diabetes And Digestion In Malayalam

Here in this article we are sharing the link between diabetes and digestion in malayalam. Take a look.
Story first published: Saturday, October 1, 2022, 12:00 [IST]
X
Desktop Bottom Promotion