Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
മഴക്കാലം ദഹന പ്രശ്നങ്ങള്‍ നിസ്സാരമാക്കല്ലേ : അപകടം തൊട്ടുപുറകില്‍
ആരോഗ്യ പ്രശ്നങ്ങള്‍ മഴക്കാലത്ത് അല്പം കൂടുതലാണ്. പലപ്പോഴും ഇതിനെ നിസ്സാരമായി കണക്കാക്കുന്നവരാവും പലരും. ചര്‍മ്മം, കണ്ണ് അല്ലെങ്കില്‍ സന്ധി പ്രശ്നങ്ങള്‍ പലപ്പോഴും ഈ സമയം അല്പം കൂടുതലാവുന്നു. ഇതില്‍ ദഹന സംബന്ധമായ പ്രശ്നങ്ങളാണ് എറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. പക്ഷേ എന്താണ് പരിഹാരം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ നമ്മുടെ ഭക്ഷണരീതിയേയും അത് വഴി ദഹനത്തേയും സ്വാധീനിക്കുന്നു.
കുടലിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുന്നതിനാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും കുടലിന്റെ ആരോഗ്യം മഴക്കാലത്ത് ഉറപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ആദ്യം തന്നെ ശ്രദ്ധിക്കണം. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഭക്ഷണരീതിയിലെ മാറ്റവും വെള്ളത്തിന്റെ ശുചിത്വമില്ലായ്മയും എല്ലാം നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ എപ്രകാരം പ്രതിരോധിക്കണം എന്ന് നമുക്ക് നോക്കാം.

കാരണങ്ങള്‍ ശ്രദ്ധിക്കണം
ദഹന സംബന്ധമായ അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളെ ബാധിക്കുന്ന സമയമാണ് എന്നതില്‍ മഴക്കാലം അല്പം മുന്നില്‍ തന്നെയാണ്. നിങ്ങളില്‍ ഇത് വഴി രോഗപ്രതിരോധ ശേഷി കുറയുന്നു. വയറുവേദന, ആമാശയം, അസിഡിറ്റി, ദഹനക്കേട് എന്നിവ സ്ഥിരമായി ഈ സമയം ഉണ്ടാവുന്നു. പലപ്പോഴും വഴിയോര ഭക്ഷണം കഴിക്കുന്നത് മൂലം ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ പലരിലും ഉണ്ടാവുന്നു. മലിനമായ വെള്ളം ഉപയോഗിക്കുന്നത് വയറിളക്കവും വയറ്റിലെ മറ്റ് അണുബാധകളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്തൊക്കെ ശ്രദ്ധിക്കേണ്ടതാണ് എന്ന് നോക്കാം.
പ്രോബയോട്ടിക്സ് തിരഞ്ഞെടുക്കുക
കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് എന്തുകൊണ്ടും പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ്. ഇവ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അതിന് വേണ്ടി തൈര്, മോര് എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ഒരു പരിധി വരെ നിങ്ങള്‍ക്ക് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ദഹനാരോഗ്യം മികച്ചതാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും ഇതിലൂടെ ഈ ഭക്ഷണശീലത്തിലൂടെ നിങ്ങള്‍ക്ക് ഇല്ലാതാക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കുക
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. ഇതിലൂടെ ദഹനത്തെ സഹായിക്കുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സാധിക്കുന്നു. പ്രതിദിനം കുറഞ്ഞത് 10-12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. ഇതിലൂടെ ശരീരത്തിലെ ടോക്സിന് പൂര്‍ണമായും ഇല്ലാതാവുന്നു. എന്നാല്‍ അമിതമായി വെള്ളം കുടിക്കാതിരിക്കുകയും വേണം. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. മഴക്കാലത്ത് എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിന് വേണം ശ്രദ്ധിക്കാന്‍.
വേവിക്കാത്ത പച്ചക്കറികള്‍ വേണ്ട
പലപ്പോഴും വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ എപ്പോഴും ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുന്നതിന് മാത്രം ശ്രദ്ധിക്കുക. കാരണം അസംസ്കൃത പച്ചക്കറികളില്‍ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിരിക്കാം. ഇത് മഴക്കാലത്ത് മാത്രമല്ല ഏത് കാലാവസ്ഥയിലും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത്തരം പച്ചക്കറികള്‍ കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുന്നതിലൂടെ വയറിലെ അണുബാധക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

ഭക്ഷണത്തില്‍ നിന്ന് റോ സീഫുഡ് ഒഴിവാക്കുക
മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. അതില്‍ തന്നെ വേവിക്കാത്ത ഭക്ഷണം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. സുഷി, സാഷ്മി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മഴക്കാലത്ത് വയറിളക്കത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ദഹന പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ജങ്ക് ഫുഡ്, ടിന്നിലടച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.

മധുരമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക
മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. ഐസ്ക്രീമുകള്‍, ചോക്ലേറ്റുകള്‍, മിഠായികള്‍, മധുരപലഹാരങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും കുടലിന് ബുദ്ധിമുട്ട് നല്‍കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. മഴക്കാലത്ത് അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ എല്ലാം പൂര്‍ണമായും ഒഴിവാക്കി ആരോഗ്യത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കാം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
