Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
കുഞ്ഞിന്റെ ശോധന എളുപ്പമാക്കാനും മലബന്ധത്തെ തടയാനും ഇവ നല്‍കാം
കുഞ്ഞിന്റെ ആരോഗ്യം എന്നത് എപ്പോഴും അമ്മമാരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കാരണം ചെറിയ പ്രശ്നം പോലും കുഞ്ഞിനെ വളരെ വലിയ തോതില്‍ തന്നെ ബാധിക്കുന്നു. വയറിനുണ്ടാവുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും പലപ്പോഴും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം പാടേ നശിപ്പിക്കുന്നു. എന്നാല്‍ ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് നല്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇതിലൂടെ കുഞ്ഞിന്റെ ശോധന കൃത്യമാക്കുന്നതിനും മലബന്ധത്തെ തടയുന്നതിനും സാധിക്കുന്നു. ദിനവും ആരോഗ്യത്തിന് വേണ്ടി നമുക്ക് ഇത് ശീലമാക്കാം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണങ്ങളും ഇതിലൂടെ ഉണ്ടാവുന്നു.
കുഞ്ഞിന് ആരോഗ്യം നല്‍കുന്നതിന് വേണ്ടിയും ദഹനാരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ് ഇനി പറയുന്ന ഭക്ഷണങ്ങള്‍. ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന കാര്യത്തില്‍ പല അമ്മമാര്‍ക്കും സംശയം ഉണ്ടാവുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ഇനി പരിഹാരം കാണുന്നതിനും കുഞ്ഞിന് സുഖകരമായ ഉറക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഈ ഭക്ഷണങ്ങള്‍. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു എന്നതാണ് സത്യം. മാത്രമല്ല നല്ല ശോധനക്കും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മധുരക്കിഴങ്ങ് സഹായിക്കുന്നു. ഇവയില്‍ ഫൈബര്‍ വളരെ കൂടുതലാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യം നല്കുന്ന പല മാറ്റങ്ങളും ഉണ്ടാവുന്നു. കുഞ്ഞിന് സ്ഥിരമായി മധുരക്കിഴങ്ങ് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന ദഹനാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
ആപ്പിള്‍
ആപ്പിള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് കുഞ്ഞിന് വേവിച്ച് നല്‍കുന്നതിലൂടെ ദഹനാരോഗ്യവും അത് കൂടാതെ മികച്ച ശോധനയും നല്കുന്നു. കാരണം ഇതില്‍ നാരുകള്‍ വളരെയധികം കൂടുതലാണ്. ഇത് തന്നെയാണ് മലമൂത്ര വിസര്‍ജനത്തെ എളുപ്പത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ആപ്പിള്‍ വേവിച്ച് ഉടച്ച് കൊടുക്കുന്നതും ആപ്പിള്‍ ജ്യൂസ് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതെല്ലാം കുഞ്ഞിന് ഒരു വയസ്സിന് ശേഷം മാത്രമേ നല്കാന് പാടുകയുള്ളൂ.
ബ്രോക്കോളി
കുഞ്ഞിന് നിങ്ങള്‍ക്ക് ബ്രോക്കോളി നല്‍കാവുന്നതാണ്. എന്നാല്‍ പുതിയ ഭക്ഷണം എപ്പോഴും കുഞ്ഞിന് നല്കുമ്പോള് ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്. ബ്രോക്കോളി എന്നത് വൈറ്റമിന്‍ പവ്വര്‍ഹൗസാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന് ഭക്ഷണം നല്കുമ്പോള് ബ്രോക്കോളി കൂടി ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ കുഞ്ഞ് പലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍, ബ്രൗണ്‍ റൈസിലോ മുട്ടയൊടൊപ്പമോ എല്ലാം ബ്രോക്കോളി ചേര്‍ത്ത് കുഞ്ഞിന് നല്‍കാം. അത് നിങ്ങളുടെ കുഞ്ഞിന് മികച്ച ദഹനം നല്കുന്നു.
പിയര്‍
കുഞ്ഞിന് നല്കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങളില്‍ ഒന്നാണ് പിയര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും മികച്ച ദഹനാരോഗ്യത്തിനും സഹായിക്കുന്നു. ഇവ പാകം ചെയ്തും വേവിച്ചും എല്ലാം കുഞ്ഞിന് നല്‍കാം. നിങ്ങളുടെ കുട്ടിക്ക് പല്ലുകളില്ലെങ്കില് പഴുത്ത പിയറിന്റെ ചെറിയ കഷണങ്ങള്‍ നല്ലതുപോലെ ഉടച്ച് കൊടുക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ ദഹനാരോഗ്യം വീണ്ടെടുക്കാം.

ചീര
കുഞ്ഞിന്റെ ആരോഗ്യത്തിന് ചീര എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ദഹനാരോഗ്യത്തിനും ചീര സഹായിക്കുന്നു. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. കാരണം കുഞ്ഞിന് നാരുകളും മറ്റും ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യം മികച്ചതാക്കുന്നതോടൊപ്പം തന്നെ മികച്ച മാറ്റങ്ങളും കുഞ്ഞിന്റെ ദഹനത്തിന് നല്കുന്നു.

വാഴപ്പഴം
നേന്ത്രപ്പഴം കുഞ്ഞുങ്ങള്‍ക്കുള്ള ഒരു മികച്ച ഭക്ഷണമാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വാഴപ്പഴം. കുഞ്ഞിന്റെ ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മലമൂത്രവിസര്‍ജ്ജനത്തിനും സഹായിക്കുന്നതാണ് വാഴപ്പഴം. വാഴപ്പഴം സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
