Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
പണം നിങ്ങളുടെ ആവശ്യങ്ങള്‍ മാത്രമല്ല, നിങ്ങളുടെ ആഗ്രഹങ്ങളും നിറവേറ്റുന്നു. എല്ലാവരും അവരുടെ സാമ്പത്തിക സ്ഥിതി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. നിങ്ങളുടെ സമ്പത്തില്‍ പഴ്സും ഒരു പങ്ക് വഹിക്കുന്നുണ്ട് എന്ന് അറിയാമോ? അതെ, വാസ്തുപ്രകാരം നിങ്ങളുടെ പേഴ്സ് അല്ലെങ്കില്‍ വാലറ്റിന് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം, നിങ്ങളുടെ വാലറ്റിന്റെ നിറവും നിങ്ങളെ ഭാഗ്യവാന്മാരാക്കും.
നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും ആകര്‍ഷിക്കാന്‍ സഹായിക്കുന്ന ഒരു ഭാഗ്യ വാലറ്റിനായി നിങ്ങള്‍ തിരയുകയാണെങ്കില്‍ ഇക്കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ വാലറ്റിന്റെ നിറം നിങ്ങളുടെ സാമ്പത്തിക പുരോഗതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വാസ്തു പറയുന്നു. പണം, വിജയം, സമൃദ്ധി എന്നിവയെ ആകര്‍ഷിക്കുന്ന തരത്തില്‍ പഴ്സിന് അനുയോജ്യമായ ചില നിറങ്ങള്‍ ഇവയാണ്.

നീല
സമാധാനം, സ്ഥിരത എന്നിവയെ പ്രതീകപ്പെടുത്തുന്ന നിറമാണ് നീല. ഒരു നീല വാലറ്റ് കൈവശം വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആശയവിനിമയത്തെയും സ്വയം പ്രകടനത്തെയും പ്രതിനിധീകരിക്കുന്ന തൊണ്ട ചക്രവുമായി നീല ബന്ധപ്പെട്ടിരിക്കുന്നു.
പച്ച
പച്ച നിറം പോസിറ്റിവിറ്റി, ജീവിതം, വളര്‍ച്ച എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാല്‍, പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു പച്ച നിറമുള്ള വാലറ്റ് തിരഞ്ഞെടുക്കുക. വളര്‍ച്ച, സമൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്ന നിറമാണ് പച്ച. ഒരു പച്ച വാലറ്റ് കൈവശം വയ്ക്കുന്നത് സമ്പത്തും വിജയവും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്നേഹം, അനുകമ്പ, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്ന ഹൃദയ ചക്രവുമായും പച്ച നിറം ബന്ധപ്പെട്ടിരിക്കുന്നു.
ചുവപ്പ്
പ്രശസ്തിയും സമൃദ്ധിയും പ്രതിനിധീകരിക്കുന്ന നിറമായ ചുവപ്പ് പണവും ആകര്‍ഷിക്കുന്നു. അഭിനിവേശം, ഊര്‍ജ്ജം, ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ശക്തമായ നിറമാണ് ചുവപ്പ്. ചുവന്ന വാലറ്റ് കൈവശം വയ്ക്കുന്നത് ഭാഗ്യവും സാമ്പത്തിക കാര്യങ്ങളില്‍ വിജയവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ബ്രൗണ്‍
ബ്രൗണ്‍ നിറം ഭൂമി മൂലകത്തെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ ഇത് നിങ്ങളുടെ സമ്പത്തില്‍ കൂടുതല്‍ സ്ഥിരത കൊണ്ടുവരുകയും നിങ്ങളുടെ വരുമാനത്തിലും ചെലവിലും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഒരു ബ്രൗണ്‍ കളര്‍ വാലറ്റ് നിങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നത് പണത്തിന്റെ വരവ് സുഗമമാക്കുന്നു.
മഞ്ഞ
മഞ്ഞ എന്നത് സൂര്യന്റെ നിറമാണ്. ഇത് സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു. മഞ്ഞ നിറം സന്തോഷവും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വാലറ്റിന് അനുയോജ്യമായ നിറമാണ് മഞ്ഞ.
ഓറഞ്ച്
ഉത്സാഹം, വിജയം, പോസിറ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഊര്‍ജ്ജസ്വലമായ നിറമാണ് ഓറഞ്ച്. ഇത് സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ വാലറ്റിന് ഭാഗ്യ നിറമായി ഓറഞ്ച് കണക്കാക്കപ്പെടുന്നു.
പഴ്സ് സംബന്ധിച്ച ചില വാസ്തു നിയമങ്ങള്‍
* വാസ്തു പ്രകാരം താക്കോലുകള്‍ ഒരിക്കലും പേഴ്സിലോ വാലറ്റിലോ സൂക്ഷിക്കാന്‍ പാടില്ല. താക്കോല്‍ സൂക്ഷിച്ചാല്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ടെന്നാണ് വിശ്വാസം.
* പണത്തോടൊപ്പം ബില്ലുകളും മറ്റു പേപ്പറുകളും പഴ്സില്‍ സൂക്ഷിക്കരുത്. വാസ്തു ശാസ്ത്ര പ്രകാരം ഇത് ചെയ്യുന്നത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ടാകും.
* വാസ്തു പ്രകാരം, നിങ്ങളുടെ പേഴ്സിലോ വാലറ്റിലോ പണം സൂക്ഷിക്കുമ്പോള്‍, അത് ശരിയായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. നോട്ടുകള്‍ ഒരിക്കലും മടക്കി സൂക്ഷിക്കാന്‍ പാടില്ല.
* വാസ്തു ശാസ്ത്ര പ്രകാരം പൂര്‍വ്വികരുടെ ചിത്രങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. പൂര്‍വ്വികരുടെ ഫോട്ടോകള്‍ പഴ്സിലോ വാലറ്റിലോ സൂക്ഷിക്കുന്നത് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
* ഒരു അരിമണി നിങ്ങളുടെ വാലറ്റില്‍ സൂക്ഷിച്ചാല്‍ പണം ലാഭിക്കാം. പണം വേഗത്തില്‍ ചെലവാകില്ല.
* ലക്ഷ്മി ദേവിയുടെ ചിത്രം പേഴ്സിലോ വാലറ്റിലോ സൂക്ഷിക്കുന്നത് പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം നല്‍കാനും സഹായിക്കുന്നു.
* പഴ്സ് കീറുകയോ ചീത്തയാകുകയോ ചെയ്താല്‍ അത് ഉടന്‍ മാറ്റണം.



Click it and Unblock the Notifications
