Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
വയര് നിറഞ്ഞ പോലെ അസ്വസ്ഥത എപ്പോഴും? പരിഹാരം അടുക്കളയില്
ഗ്യാസ്ട്രബിള് പോലുള്ള പ്രശ്നങ്ങള് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയും അസ്വസ്ഥതകള് തരുകയും ചെയ്യുന്നു. എന്നാല് അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്ക്കും ഒറ്റയോട്ടത്തില് മനസ്സിലാവില്ല. പക്ഷേ വീട്ടുവൈദ്യത്തിലൂടെ നമുക്ക് ഈ പ്രശ്നത്തെ പൂര്ണമായും ഇല്ലാതാക്കാന് സാധിക്കുന്നു. വയറ്റിലെ ഗ്യാസ് തന്നെയാണ് പ്രധാന പ്രശ്നം. ഇതാണ് വയര് വീര്ത്തതുപോലെയുള്ള അസ്വസ്ഥതകള് നമുക്ക് സമ്മാനിക്കുന്നത്. എന്നാല് ഇത് സ്ഥിരമായി നില്ക്കുന്ന ഒന്നല്ല. താല്ക്കാലികമായാണ് വയര് വീര്ക്കുന്നത്.
എങ്കിലും ആ സമയം വയറിനുണ്ടാവുന്ന അസ്വസ്ഥതകള് നിസ്സാരമല്ല. ദഹന സംബന്ധമായ പ്രശ്നങ്ങള് തന്നെയാണ് ഇതില് എപ്പോഴും മുന്നില് നില്ക്കുന്നത്. ഇത് കൂടാതെ അണ്ഡാശയ സിസ്റ്റുകള് പോലുള്ള ഗുരുതരമായ ആരോഗ്യ അവസ്ഥകള് അല്ലെങ്കില് ദഹനക്കേട് പോലെയുള്ള എന്തെങ്കിലും കാരണങ്ങളും ഉണ്ടാവാം. എന്നാല് ചില അവസരങ്ങളില് അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ വയറു വീര്ക്കുന്നതാക്കും. വീട്ടിലുള്ള ചില പരിഹാരങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങള്ക്ക ്നമുക്ക് പരിഹാരം കാണാം.

പെരുംജീരകം
പലരും ഭക്ഷണശേഷം അല്പം പെരുംജീരകം വായിലിടാറുണ്ട്. ഇതിന് പിന്നിലെ കാരണം എന്നത് ദഹനത്തിന് മികച്ചതാണ് പെരുംജീരകം എന്നത് കൊണ്ടാണ്. ഇതിലുള്ള ഘടകങ്ങളാണ് ഭക്ഷണം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നത്. വയറ്റിലെ അസ്വസ്ഥതകളെ ചെറുക്കുകയും വയറ് വീര്ക്കുന്നത് തടയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഏത് പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് പെരുംജീരകം അത്യുത്തമമാണ്. ദഹനാരോഗ്യം മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പെരുംജീരകം
അയമോദകം
പല ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് വഴി ദഹനാരോഗ്യം വീണ്ടെടുക്കാം. വയറ് വീര്ക്കുന്നത് പോലുള്ള അസ്വസ്ഥതകള്ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം. പെട്ടെന്ന് വയറിന്റെ പ്രശ്നങ്ങളെ പ്രതിരോധിക്കാന് സഹായിക്കുന്നതാണ് അയമോദകം എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ ഭക്ഷണ ശേഷം അല്പം കഴിക്കുന്നത് നല്ലതാണ്.
വാഴപ്പഴം
നിങ്ങള്ക്ക് അമിതമായി വയര് വീര്ക്കല് പോലുള്ള അവസ്ഥകള് അനുഭവിക്കുന്നവരാണെങ്കില് അതിന് ഏറ്റവും നല്ല പരിഹാരമാണ് ചെറുപഴം. ഇത് നിങ്ങളുടെ ദഹനാരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ രുചികരമായ ഒരു ഒപ്ഷന് കൂടിയാണ്. പൊട്ടാസ്യം ധാരാളം ചെറുപഴത്തില് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്കും ഇത് പരിഹാരം നല്കുന്നു.
നാരങ്ങ വെള്ളം
നാരങ്ങയുടെ അസിഡിക് സ്വഭാവം ഉപാപചയവും ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്പാദനവും വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ദഹനാരോഗ്യത്തേയും സഹായിക്കുന്നു. ശരീരത്തിന് ഇത് മികച്ച മാറ്റങ്ങള് നല്കുന്നു. വയറ്റില് ഗ്യാസ് നിറയുന്നതിന് പരിഹാരം കാണുകയും വയറ് വീര്ക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് പലരും വയറ് നിറച്ച് ഭക്ഷണം കഴിച്ചതിന ശേഷം ലൈംടീ പോലുള്ളവ കുടിക്കുന്നതും.
നടക്കുന്നത്
വേഗതയുള്ള നടത്തം, നീന്തല് അല്ലെങ്കില് ജോഗിംഗ് എന്നിവ നിങ്ങളുടെ ദഹനത്തെ ശരിയായ രീതിയിലേക്കാക്കുന്നു. ഇത് കൂടാതെ വജ്രാസനം പോലുള്ള പോസുകള് ചെയ്യുന്നത് വഴി ശരീരം മികച്ച അവസ്ഥയിലേക്ക് എത്തുകയും ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന് സാധിക്കുകയും ചെയ്യും. വയര് പെട്ടെന്ന് വീര്ത്ത് അതുണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന് സഹായിക്കുന്നതാണ് നടത്തവും ചില യോഗാസനങ്ങളും.
ഇഞ്ചി
ഇഞ്ചിയുടെ കാര്മിനേറ്റീവ് ഗുണങ്ങള് ആമാശയത്തില് അമിതമായി ഗ്യാസ് ഉണ്ടാവുന്നത് തടയുന്നു. ഇതിലുള്ള ജിഞ്ചറോള് ആണ് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നത്. ഇതിലൂടെ നിങ്ങളുടെ കുടലിന്റെ വീക്കം കുറയ്ക്കുകയും ആരോഗ്യകരമായി നിലനിര്ത്തുകയും ചെയ്യുന്നു. ഭക്ഷണശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചവക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
