Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വെറും വയറ്റില്‍ ഡ്രൈഫ്രൂട്സ് കഴിക്കുന്നോ? അപകടം തൊട്ടടുത്തുണ്ട്
ഡ്രൈഫ്രൂട്സ് ആരോഗ്യത്തിന് ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്സ് എങ്കിലും കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. നാരുകളും പോഷകങ്ങളും നിറഞ്ഞ, ഉണങ്ങിയ പഴങ്ങള്‍ നിങ്ങളുടെ ശരീരത്തിന് വലിയ അളവില്‍ ആന്റിഓക്സിഡന്റുകള്‍ നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിനുണ്ടാവുന്ന മറ്റ് കേടുപാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തിന് മികച്ച ഓപ്ഷനാണ് ഡ്രൈഫ്രൂട്സ്.
എങ്കിലും ഇവയില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഷുഗറും ആവശ്യത്തില്‍ അധികമുണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്്നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ഫോളേറ്റ്, വൈറ്റമിന്‍ സി, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണങ്ങള്‍ ഡ്രൈഫ്രൂട്സിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ അതിരാവിലെ കഴിക്കാന്‍ പാടില്ലാത്ത ഡ്രൈഫ്രൂട്സ് എന്തൊക്കെയെന്ന് നോക്കാം.

ഉണക്കമുന്തിരി
ഉണക്കമുന്തിരിയില്‍ സ്വാഭാവികമായ പഞ്ചസാര, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്നു. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ രാവിലെ തനിയെകഴിക്കാതെ മറ്റ് ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്ത് കഴിക്കുക.
ഉണക്കിയ ആപ്രിക്കോട്ട്
ഉണങ്ങിയ ആപ്രിക്കോട്ട് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇവയിലുള്ള പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ദഹനത്തെ പ്രശ്നത്തിലാക്കുന്നു. മാത്രമല്ല ഇവ നല്ലതുപോലെ ഉണങ്ങുമ്പോള്‍ എല്ലാ പഞ്ചസാരയും കലോറിയും ആഗിരണം ചെയ്യുന്നു. അതിനാല്‍ ഗ്ലൂക്കോസും ഫ്രക്ടോസും ഇവയില്‍ വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. ഇതും അതിരാവിലെ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
ചെറി
ചെറി ഉണക്കിയത് പലര്‍ക്കും വളരെയധികം ഇഷ്ടമുള്ളതാണ്. എന്നാല്‍ ഇത് ഒരിക്കലും വെറും വയറ്റില്‍ കഴിക്കാന്‍ അത്ര നല്ലതല്ല. ഇതിന് ശേഷം നിങ്ങള്‍ എരിവുള്ള ഭക്ഷണം കഴിച്ചാല്‍ അത് പലപ്പോഴും ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കാം, കാരണം അവയില്‍ അസിഡിറ്റി അളവ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഉണങ്ങിയ ചെറി കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഗ്യാസ്, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം.
ഈന്തപ്പഴം
ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഈന്തപ്പഴം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നാരുകളും പ്രോട്ടീനും ചേര്‍ക്കാന്‍ മികച്ചചേരുവ തന്നെയാണ് ഈന്തപ്പഴം. എന്നിരുന്നാലും, അതിരാവിലെ ഇവ കഴിക്കുന്നത് വലിയ അളവില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക് ഇത് അപകടമുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
