Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ഭാഗ്യക്കൊടിമുടിയേറും; വര്ഷങ്ങള്ക്ക് ശേഷം ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഒന്നിച്ച്
ജ്യോതിഷത്തിലെ വളരെ വിശേഷപ്പെട്ട രണ്ട് യോഗങ്ങളാണ് ലക്ഷ്മീ നാരായണ യോഗവും ബുധാദിത്യ യോഗവും. വര്ഷങ്ങള്ക്ക് ശേഷം ഈ രണ്ട് രാജയോഗങ്ങളും മീനം രാശിയില് ഈ രൂപപ്പെടുകയാണ്. വളരെ വിശേഷപ്പെട്ട ഈ യോഗങ്ങള് ചില രാശികളുടെ തലവരെ തന്നെ മാറ്റിവരയ്ക്കും.

ഏപ്രില് ഒമ്പതിനാണ് ബുധന് മീനം രാശിയില് പ്രവേശിച്ചത്. നിലവില് അവിടെയുള്ള സൂര്യനുമായും ശുക്രനുമായും ബുധനും കൂടി ചേര്ന്നുവരുമ്പോള് ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഉണ്ടാകും. ഇവിടെ ബുധനും ശുക്രനവും തമ്മിലുള്ള സംയോഗം നിമിത്തം ലക്ഷ്മി നാരായണ യോഗവും സൂര്യനും ബുധനും തമ്മിലുള്ള സംക്രമണം നിമിത്തം ബുധാദിത്യയോഗവുമാണ് രൂപപ്പെടുന്നത്. വര്ഷങ്ങള്ക്ക് ശേഷമാണ് ഈ രണ്ട് രാജയോഗങ്ങളും ഒന്നിച്ച് സംഭവിക്കുന്നത്.
ഈ രണ്ട് രാജയോഗങ്ങള് ചില രാശികളെ സൗഭാഗ്യങ്ങളുടെ കൊടിമുടിയേറ്റും. ആ രാശികള് ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില് ജനിച്ചവര്ക്ക് ഇത്തവണ ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ഇതിലൂടെ ഇവര്ക്ക് കരിയറില് വലിയ നേട്ടങ്ങള് വന്നുചേരുകയും അതുവഴി ഇവരുടെ ഭാവി സുരക്ഷിതമാവുകയും ചെയ്യും. മാത്രമല്ല ഈ രണ്ട് രാജയോങ്ങള് നിമിത്തം ആഗ്രഹങ്ങളെല്ലാം പൂര്ത്തീകരിക്കാന് ഇവര്ക്ക് കഴിയും.
മേടം രാശിയില് ഉള്ളവരെ സംബന്ധിച്ച് പുതിയ കാര്യങ്ങള് ആരംഭിക്കാന് നല്ല സമയമാണിത്. വിവാഹജീവിതം സന്തോഷകരമാകും. പങ്കാളിമായി കൂടുതല് അടുക്കും. സമൂഹത്തില് ഇവര്ക്കുള്ള നിലയും വിലയും വര്ദ്ധിക്കും. വാഹനങ്ങളോ വസ്തുവകകളോ വാങ്ങാന് അനുയോജ്യമായ സമയമാണ്.
ഇടവം
ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഇടവം രാശിക്കാര്ക്ക് ജീവിതത്തില് ശുഭഫലങ്ങള് നല്കും. ഈ സമയത്ത് ഗംഭീരമായ ധനലാഭം ഇവരെ തേടിയെത്തും. പുതിയ പുതിയ സാമ്പത്തിക സ്രോതസ്സുകള് ഇവര്ക്ക് മുമ്പില് തുറക്കപ്പെടും. നിക്ഷേപങ്ങളിലൂടെ ഉയര്ന്ന ലാഭം വന്നുചേരും. വിദേശത്ത് നിന്നും ധനാഗമനമുണ്ടാകാന് സാധ്യതയുണ്ട്. സന്താനങ്ങളെ കുറിച്ച് നല്ല വാര്ത്തകള് കേള്ക്കും. കയറ്റുമതി ഇറക്കുമതി മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് ലാഭം വന്നുചേരും.
ചിങ്ങം
ലക്ഷ്മി നാരായണ യോഗത്തിലൂടെയും ബുധാദിത്യ യോഗത്തിലൂടെയും ചിങ്ങം രാശിയില് ഉള്ളവര്ക്ക് ജീവിതത്തില് പ്രയോജനകരമായ പല കാര്യങ്ങളും നടക്കും. ഈ സമയം വാഹനം വാങ്ങാനും വസ്തുവകകള് വാങ്ങാനും അനുയോജ്യമായിരിക്കും. മാത്രമല്ല ഈ യോഗങ്ങളിലൂടെ ചിങ്ങം രാശിക്കാരില് ആത്മവിശ്വാസം വര്ദ്ധിക്കുകയും ഇവര് പുതിയ ബിസിനസുകള് ആരംഭിക്കുകയും ചെയ്യും. അതില് നിന്നും നല്ല ലാഭം ഇവരെ തേടിയെത്തും. ഈ സമയം പണം കരുതിവെക്കാനും ചെറുതും വലുതുമായ യാത്രകള് പോകാനും ചിങ്ങം രാശിയിലുള്ളവര്ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
