Latest Updates
-
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ചെറുചൂടുള്ള എലക്ക വെള്ളം ആരോഗ്യം നല്‍കും: ഒപ്പം ആയുസ്സും യൗവ്വനവും
ആരോഗ്യ സംരക്ഷണത്തിന് ഏലക്ക വളരെ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്ക് അറിയാം. ദിവസവും ഏലക്ക കഴിക്കുന്നത് തന്നെ മികച്ച ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. വെറുതേ കഴിക്കുന്നത് പോലും ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് നമുക്കറിയാം. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല കറികളില്‍ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും ഊ സുഗന്ധവ്യഞ്ജനം ഉപയോഗിക്കുന്നു. എന്നാല്‍ ദിനവും ഏലക്ക കഴിക്കുന്നതിന് പകരമായി ഏലക്കയിട്ട വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന മാറ്റം നിസ്സാരമല്ല.
രാത്രിയില്‍ ചെറുചൂടുവെള്ളത്തില്‍ ഏലക്കയിട്ട് കുടിക്കുന്നതും അതിരാവിലെ ഈ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നതും ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ഏലക്ക രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള പ്രകൃതിദത്ത ഗുണങ്ങള്‍ തന്നെയാണ് ഏറ്റവും മുന്നില്‍ നില്ക്കുന്നതും. കൂടുതല്‍ അറിയാന്‍ വായിക്കൂ....

പ്രകൃതിദത്ത ആന്റിബയോട്ടിക്
പ്രകൃതിദത്തമായ ആന്റിബയോട്ടിക് ആണ് ഏലക്കായ. ഇതിന്റെ ഗുണങ്ങളില്‍ അണുബാധകള്‍ ഏതായാലും അതിനെ ചെറുക്കുന്നു കുടലിന്റെ ആരോഗ്യത്തിനും ഏലക്ക മികച്ചത് തന്നെയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നതിന് മികച്ചതാണ് ഏലക്കായ. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഏലക്കായ ഇട്ട് കുടിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വയറ് വീര്‍ക്കുന്നത് ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ ഇതിലൂടെ പരിഹരിക്കാം.
ഗുണങ്ങള്‍
മലബന്ധം, വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഏലക്കായ ഇട്ട വെള്ളം കുടിക്കാവുന്നതാണ്. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മികച്ചതാണ് ഏലക്കായ. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഏലക്ക ഉപയോഗിക്കാവുന്നതാണ്. ദിനവും ആരോഗ്യസംരക്ഷണത്തിന് വേണ്ടി നമുക്ക് ഏലക്കായ ഉപയോഗിക്കാം.
തടി കുറക്കാന്‍
തടി കുറക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഏലക്കായ ഇട്ട വെള്ളം എന്തുകൊണ്ടും മികച്ചതാണ്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രക്രിയ പെട്ടെന്നാക്കുകയും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പിനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഏലക്കയിട്ട വെള്ളം. ഇത് സ്ഥിരമായി കുടിക്കുന്നവരില്‍ വളരെ പെട്ടെന്ന് തന്നെ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കാന്‍ സാധിക്കും.
കൊളസ്ട്രോള്‍ കുറക്കുന്നതിന്
കൊളസ്ട്രോള്‍ കുറക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഏലക്കായ. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്ട്രോള്‍ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊണ്ണത്തടിയും മറ്റ് ആരോഗ്യപ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടിയും ദിവസവും ഏലക്കയിട്ട വെള്ളം കുടിക്കാവുന്നതാണ്. ആരോഗ്യത്തെ വെല്ലുവിളിയില്‍ എത്തിക്കുന്ന ദൈനംദിന പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാന്‍ ഏലക്ക വെള്ളം മതി.
രക്തസമ്മര്‍ദ്ദം കുറക്കുന്നു
ഇന്നത്തെ കാലത്ത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ദൈനംദിന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം, ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. പലപ്പോഴും ഇന്നത്തെ കാലത്ത് ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ര്ക്തസമ്മര്ദ്ദം. ഇതിനെ പ്രതിരോധിക്കുന്നതിന് ഏലക്കയിട്ട വെള്ളം മികച്ചതാണ്.
പ്രമേഹം കുറക്കുന്നു
പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഏലക്കയിട്ട വെള്ളം സ്ഥിരമാക്കാവുന്നതാണ്. മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ ഏലക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ശരിയായ ആരോഗ്യ പരിധിക്കുള്ളില്‍ നിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദ പ്രശ്നമുള്ള ആളുകള്‍ക്ക് മാത്രമല്ല പ്രമേഹമുള്ളവര്‍ക്കും ഇത് വളരെ പ്രയോജനകരമാണ്.
ടോക്സിനെ പുറന്തള്ളുന്നു
ടോക്സിന് പോലുള്ള പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഏലക്കയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നതിലൂടെ ശരീരത്തിന് അവശ്യ പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. കൂടാതെ മൂത്രത്തിലൂടെയുള്ള ജലാംശം ഒഴിവാക്കാനും സഹായിക്കുന്നു. കരളിലേയും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന മറ്റ് ടോക്സിനുകളേയും പുറന്തള്ളുന്നതിന് സഹായിക്കുന്നു ഏലക്കായ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications