Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
വയറിനുള്ഭാഗവും കുടലും ക്ലീന്‍ ആക്കും, സൂപ്പര്ദഹനത്തിന് സൂപ്പര്‍ഫുഡുകള്‍
വയറിന്റെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ അത് നമ്മുടെ വയറിനെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ വയറിന് പണി കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള് അല്പം ആലോചിച്ച് ചെയ്യേണ്ടതാണ്. കാരണം കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും നിങ്ങള്‍ക്ക് പണി തരുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
നമ്മള് എന്ത് കഴിക്കുന്നു എന്നതാണ് നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ആ ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെയും കുടലിനേയും എപ്രകാരം സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം പലപ്പോഴും ചില ഭക്ഷണങ്ങളെങ്കിലും അസ്വസ്ഥതയും ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് ആമാശയത്തില്‍ വേദനയും ടോക്സിന് അടിഞ്ഞ് കൂടുന്നതിലേക്കും എത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ഭക്ഷണം ദഹിച്ചില്ലെങ്കില്‍
നിങ്ങള്‍ കഴിക്കുന്ന ഏത് ഭക്ഷണവും ശരിയായ രീതിയില്‍ ദഹിച്ചില്ലെങ്കില്‍ അത് വയറ്റില്‍ അസിഡിറ്റി, ഗ്യാസ്, നെഞ്ചെരിച്ചില്‍, വയറുവേദന, മലബന്ധം, ഇടക്കിടെയുള്ള അസ്വസ്ഥത, വിശപ്പില്ലായ്മ എന്നിവയെല്ലാം ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അതെല്ലാം കഴിക്കുമ്പോള്‍ ആമാശയത്തില്‍ അടിഞ്ഞ് കൂടുകയും അത് വഴി മുകളില്‍ പറഞ്ഞ അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ഇതില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി കഴിക്കേണ്ട മറ്റ് ചില ഭഷണങ്ങള് ഉണ്ട്.
ആപ്പിള്‍, ബെറി, പപ്പായ
കുടലിലെ ടോക്സിനെ പുറന്തള്ളുന്നതിനും ക്ലീന്‍ ആക്കുന്നതിനും വേണ്ടി നിര്‍ബന്ധമായും നിങ്ങള്‍ കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ചിലതാണ് ആപ്പിള്‍, ബെറി, പപ്പായ എന്നിവ. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ടോക്സിന് പുറന്തള്ളപ്പെടുന്നു. ഇത് ശരീരത്തിലെ മാലിന്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും കുടലിലെ വിഷാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. പപ്പായയും ആപ്പിളും വയറ് വേഗത്തില്‍ വൃത്തിയാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ബെറികളും പപ്പായയും കുടലിന് ഗുണം ചെയ്യുന്ന പഴങ്ങളാണ് എന്നതില്‍ സംശയം വേണ്ട.

കോളിഫ്ലവര്‍, ബ്രൊക്കോളി, ബ്രസ്സല്‍സ്
പച്ചക്കറികളും കുടലിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരിക്കലും പുറകിലല്ല. വയറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് പച്ചക്കറികളില്‍, കാലെ, കോളിഫ്ലവര്‍, ബ്രോക്കോളി, ബ്രസല്‍സ് എന്നിവ ശീലമാക്കാം. കാരണം ഇവയില്‍ ഗ്ലൂക്കോസിനോലേറ്റ്സ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ കുടലിനെ ആരോഗ്യകരമാക്കുകയും സ്വാഭാവികമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഈ രാസവസ്തുക്കള്‍ കുടലിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചീര, കടുകിന്റെ ഇല, ഉലുവ ഇല തുടങ്ങിയവയും ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ്.
ലെറ്റിയൂസ്, മല്ലിയില, ചുവന്ന ചീര
ലെറ്റിയൂസ്, മല്ലിയില, ചുവന്ന ചീര എന്നിവ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും അത് വഴി കുടലിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണങ്ങളെല്ലാം കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിനും ആമാശയത്തിന്റെ ആന്തരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. കൂടാതെ ഇത്തരം അവസ്ഥകള്‍ അല്പം കൂടി കൂടുതല്‍ ഗുണം നല്‍കുന്നതാണ്.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് കുടലിലെ ടോക്സിന് പുറന്തള്ളുന്നതിനും ആരോഗ്യമുള്ള ദഹനത്തിനും സാധിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച ദഹനവും മലബന്ധം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരവും ലഭിക്കുന്നു. ഇത് അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്. ആമാശയത്തില്‍ ഒളിഞ്ഞിരിക്കുന്ന ദോഷകരമായ ബാക്ടീരിയകളെ ചെറുനാരങ്ങാനീര് ഇല്ലാതാക്കുന്നു. ഈ ഭക്ഷണങ്ങള്‍ എല്ലാം തന്നെ മികച്ച ആരോഗ്യത്തിനും കുടലിനെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

