Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ നിസ്സാരമല്ല: പെട്ടെന്ന് പരിഹാരത്തിന്
ഗര്‍ഭകാലം എന്നത് സന്തോഷത്തിന്റേയും സങ്കടത്തിന്റേയും കൂടി ആകെ തുകയാണ്. ഗര്‍ഭിണിയാണ് എന്ന് അറിയുന്നത് സന്തോഷം നല്കുന്നതാണെങ്കില് അതിനെത്തുടര്‍ന്നുണ്ടാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഇത് ചില സ്ത്രീകളില്‍ ആഴത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭകാലം എന്നത് എല്ലാ സ്ത്രീകള്‍ക്കും ഒരു പുത്തന്‍ അനുഭവം തന്നെയാണ്. വെല്ലുവിളികള്‍ പോലെ തന്നെ മനോഹരവും കൂടിയാണ് ഗര്‍ഭിണികളുടെ ഓരോ ദിനവും.
എന്നാല്‍ എത്രയൊക്കെ അടുപ്പമുള്ളവരാണെങ്കിലും ഗര്‍ഭകാലത്ത് ഇവരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഡോക്ടര്‍ എന്ത് പറയുന്നുവോ അത് മാത്രം ചെയ്യുക, ആ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ചെവി കൊടുക്കുക എന്നതാണ് സത്യം. പലപ്പോഴും ദഹന സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളാണ് ഏറ്റവും കൂടുതല്‍ ഇവരെ ബാധിക്കുന്നത്. ഇത് എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന് പലര്‍ക്കും അറിയാം. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

എന്താണ് ആസിഡ് റിഫ്ളക്സ്?
ഗര്‍ഭകാലത്തുണ്ടാവുന്ന ആസിഡ് റിഫ്ളക്സ് എന്താണ് എന്ന് പലര്‍ക്കും അറിയില്ല. ആമാശയത്തിലെ ആസിഡുകളുടെ അമിത ഉത്പാദനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അത് അന്നനാളത്തിലേക്ക് മടങ്ങുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഈ അസ്വസ്ഥതയെ എപ്രകാരം കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം. അതിന് വേണ്ടി എന്തൊക്കെ പരിഹാരങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാം. ജീവിത ശൈലിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരാം എന്നും നമുക്ക് നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭിണികളില്‍ ആസിഡ് റിഫ്ളക്സ്, നെഞ്ചെരിച്ചില്‍, അസ്വസ്ഥതകള്‍ എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കുറച്ചാല്‍ തന്നെ അതിലൂടെ നമുക്ക് പല പ്രശ്നങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടാതെ ഗര്‍ഭകാലം എപ്പോഴും ആരോഗ്യവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ഇടക്കിടക്ക് ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കുക.

ഭക്ഷണത്തിനും ഉറക്കത്തിനും മുന്‍പ് എപ്പോഴും 2 മണിക്കൂര്‍ എങ്കിലും ഇടവേള നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ കൃത്യമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ 15 മിനിറ്റ് എങ്കിലും നടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിര്‍ബന്ധമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
സ്വയം ചികിത്സ വേണ്ട. ഒരിക്കലും ഗര്‍ഭകാലത്ത് സ്വയം ചികിത്സ വേണ്ട. ഇത് നിങ്ങളെ കൂടുതല്‍ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ പുകവലി പോലുള്ള ശീലങ്ങള്‍ സ്ത്രീകൡ ഉണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ക്കും കുഞ്ഞിനും അപകടകരമായ അവസ്ഥ ഇത് ഉണ്ടാക്കുന്നു. അതുകൊണ്ട് ഈ ശീലങ്ങള്‍ പാടേ ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

ജീവിത ശൈലിയിലെ മാറ്റങ്ങള്‍ എല്ലാം തന്നെ അപകടകരമായ അവസ്ഥകളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് ആസിഡ് റിഫ്ളക്സ് പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഗുരുതരമാവുമ്പോള്‍ അത് പലപ്പോഴും ഗര്‍ഭിണികളില്‍ ചൊറിച്ചില്‍, വയറിളക്കം, മറ്റ് എന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications
