Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
ഗര്‍ഭിണികളിലെ ദഹന പ്രശ്നം നിസ്സാരമാക്കല്ലേ: കുടലിന്റെ ആരോഗ്യം പ്രധാനം
ഗര്‍ഭകാലം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ദഹന സംബന്ധമായ പ്രശ്നങ്ങളും നിരവധിയാണ്. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ കുടലിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയില്‍ കുടലിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും നിങ്ങളില്‍ കൂടുതല്‍ കുടല് സംബന്ധമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും നവജാത ശിശുവിന്റെ ആരോഗ്യത്തേയും സാരമായി തന്നെ ബാധിക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകപ്രദവും സമീകൃതവുമായ ഭക്ഷണം കഴിക്കാന്‍ നാം ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മൈക്രോബയോം എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടമാണ് നമ്മുടെ ശരീരം എന്നത് മനസ്സിലാക്കേണ്ടതാണ്. ഇവയില്‍ പലപ്പോഴും നല്ലതും ചീത്തയുമായ അവസ്ഥകള്‍ ഉണ്ടാവാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നവജാതശിശുക്കളെ കുടലിന്റെ ആരോഗ്യം എങ്ങനെ ബാധിക്കുന്നു?
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കുടലിന്റെ മൈക്രോബയോമില്‍ മാറ്റം വരുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങള്‍ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. സാധാരണ സിസേറിയന് വഴി ജനിക്കുന്ന കുട്ടികളില്‍ സാധാരണ കുട്ടികളുടേതിനേക്കാള്‍ അലര്‍ജി, ആസ്ത്മ അല്ലെങ്കില്‍ സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും അമ്മയുടെ കുടല് സംബന്ധമായ അണുബാധകള്‍ ഇത് മൂലം സംഭവിക്കുന്നു. ഇത് നവജാതശിശുവിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
പ്രീബയോട്ടിക്സിന്റെ പ്രാധാന്യം
കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പ്രീബയോട്ടിക് പോലുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും ഗര്‍ഭകാലത്ത് ആരോഗ്യകരമായ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കുടല് സൂക്ഷ്മാണുക്കള്‍ക്ക് ഭക്ഷണമായി പ്രവര്‍ത്തിക്കുന്ന ദഹിക്കാത്ത നാരുകളാണ് പ്രീബയോട്ടിക്സ്. ഇവ സ്വാഭാവികമായും പല ഭക്ഷണ സ്രോതസ്സുകളിലും കാണപ്പെടുന്നു. ഏത്തപ്പഴം, ഉള്ളി, വെളുത്തുള്ളി എന്നിവയില്‍ ഇതിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങള്‍ നമ്മള് വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണത്തിലെ പ്രോബയോട്ടിക്സ്
എന്താണ് പ്രോബയോട്ടിക് എന്ന് നമുക്ക് നോക്കാം. ജീവനുള്ള സൂക്ഷ്മാണുക്കള്‍ അടങ്ങിയിട്ടുള്ള കുടല്-സൗഹൃദ ഭക്ഷണങ്ങളെയാണ് പ്രോബയോട്ടിക്സ് എന്ന് പറയുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കുടലിന് സഹായിക്കുന്നു. അത് മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ ദഹന പ്രശ്നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളാണ് തൈര്, യോഗര്‍ട്ട്, കിമ്മി, കോംബുച്ച എന്നിവയെല്ലാം. ഇത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
റെയിന്‍ബോ ഡയറ്റ്
ഇത്തരത്തില്‍ ഒരു ഡയറ്റിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ റെയിന്‍ബോ ഡയറ്റ്, എല്ലാ നിറങ്ങളിലുമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് സഹായിക്കുന്നതാണ്. നിറങ്ങള്‍ കാഴ്ചയില്‍ ആകര്‍ഷകമാകുക മാത്രമല്ല, ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യവും മികച്ച ദഹനവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ആരോഗ്യവും പോഷകങ്ങളും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു ഈ ഡയറ്റ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം.

കുഞ്ഞിനെ സ്വാധീനിക്കുന്നത്
ഗര്‍ഭിണിയായ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീയുടെ കുടലിന്റെ ആരോഗ്യം അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല, നവജാതശിശുവിന്റെ ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നു എന്നാണ് പല പഠനങ്ങളും പറയുന്നത്. ആരോഗ്യകരമായ ഒരു കുടല് നമ്മുടെ മെറ്റബോളിസം കൃത്യമാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളെ സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കുടല് എല്ലാവര്ക്കും അനിവാര്യമായതാണെങ്കിലും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും അവരുടെ ഗട്ട് മൈക്രോബയോം നവജാതശിശുവിന്റെ ആരോഗ്യത്തെക്കൂടി ബാധിക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.



Click it and Unblock the Notifications
