Latest Updates
-
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ
കൃത്യസമയത്ത് ഇടപെട്ടില്ലെങ്കില്‍ നെഞ്ചെരിച്ചിലും അപകടമാണ്: സങ്കീര്ണതകളറിയാം
നെഞ്ചെരിച്ചില്‍ എന്നത് സാധാരണമായ ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ പലരും ഇതിനെ നിസ്സാരമായി കണക്കാക്കി വേണ്ടത്ര പരിഹാരം കാണാതെ പോവുന്നു. ആരോഗ്യത്തിന് സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍ എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. പലരിലും നെഞ്ചെരിച്ചില്‍ സ്ഥിരമായി അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും നിസ്സാരമെന്ന് കരുതിയാണ് പലരും ഇതിനെ വിടുന്നത്. എന്നാല്‍ അനിയന്ത്രിതമായ നെഞ്ചെരിച്ചില്‍ ഒരു ഗുരുതരമായ അവസ്ഥയാണ് എന്നത് ഓര്‍ത്തിരിക്കണം.
നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് ഡിസീസ് അഥവാ GERD യുടെ ഏറ്റവും സാധാരണമായ ലക്ഷണമാണ്. സാധാരണ അവസ്ഥയില്‍ ആമാശയത്തില്‍ ഭക്ഷണവും സിഡുകളും ശേഖരിച്ച് വെക്കുന്ന വാള്‍വിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികള്‍ വരുമ്പോഴാണ് GERD എന്ന അവസ്ഥയുണ്ടാവുന്നത്. പലപ്പോഴും ഈ ലോവര്‍ എസോഫജിയല് വാള്‍വിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് ദഹനത്തിന് സഹായിക്കുന്ന ഇത്തരം ആസിഡുകള്‍ തിരിച്ച് അന്നനാളത്തിലേക്ക് തന്നെ എത്തിക്കുന്നു. ഇതാണ് പിന്നീട് നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്. ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നുവെന്ന് നോക്കാം.

ആസ്ത്മയും ശ്വാസകോശ പ്രശ്നങ്ങളും
നെഞ്ചെരിച്ചില്‍ വിട്ടുമാറാതെ നില്ക്കുന്ന അവസ്ഥയില്‍ പലപ്പോഴും ആസ്ത്മയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം നല്ലൊരു ശതമാനം ആസ്ത്മയുള്ളവരിലും GERD ലക്ഷണങ്ങളും ഉണ്ടെന്നാണ് പല പഠനങ്ങളും പറയുന്നതും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്പം കൂടുതല്‍ ശ്രദ്ധ നിങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ശ്വസനത്തെ എപ്രകാരം ബാധിക്കുന്നു
GERD എന്ന അവസ്ഥ എപ്രകാരം ശ്വസനത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഈ രണ്ട് അവസ്ഥകള്‍ ഉള്ളവരിലും വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ, വിട്ടുമാറാത്ത സൈനസൈറ്റിസ്, എംഫിസെമ, പള്‍മണറി ഫൈബ്രോസിസ്, ഇടക്കിടക്കുള്ള ന്യുമോണിയ എന്നീ അവസ്ഥകള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഈ കാര്യത്തില്‍ ആവശ്യമാണ്. ഓരോ നെഞ്ചെരിച്ചില്‍ ഉണ്ടാവുമ്പോഴും കൃത്യമായി ചികിത്സ എടുക്കണം.

ശബ്ദവുമായും തൊണ്ടയുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍
GERD പോലുള്ള പ്രശ്നങ്ങള്‍ ശബ്ദത്തേയും തൊണ്ടയേയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ചിലരില്‍ ശബ്ദത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്നാല്‍ കാരണം കണ്ടെത്തി കൃത്യമായി ചികിത്സ എടുത്താല്‍ രോഗാവസ്ഥയില്‍ നിന്നും പരിഹാരം കാണുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ദന്താരോഗ്യം പ്രധാനപ്പെട്ടത്
ദന്താരോഗ്യം എന്നതും അല്പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം നെഞ്ചെരിച്ചില്‍ മൂലം ഉണ്ടാവുന്ന ആസിഡുകള്‍ പലപ്പോഴും വായിലേക്ക് തിരികെ എത്തുമ്പോള്‍ അത് പല്ലിന്റെ ഇനാമലിനെ പ്രശ്നത്തിലാക്കുന്നു. ഇത് നിങ്ങളില്‍ പല്ലിന് ശോഷണം സംഭവിക്കുന്നതിലേക്ക് എത്തിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. കൂടാതെ വായ്നാറ്റവും ഉമിനീര് ഉത്പാദനത്തിലെ വര്‍ദ്ധനവിനും ഇത് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

കൃത്യസമയത്ത് ചികിത്സ തേടുക
നെഞ്ചെരിച്ചില്‍ ഒരിക്കലും ഭയക്കേണ്ട ഒന്നല്ല. എന്നാല്‍ ഇടക്കിടെ ഉണ്ടാവുന്ന നെഞ്ചെരിച്ചിലിനെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പല രോഗത്തിന്റേയും ലക്ഷണങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമെന്ന് കരുതി ഒരിക്കലും അവഗണിച്ച് വിടരുത്. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ തന്നെ നല്ലൊരു ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റിനെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ചിക്തിസകള് ആരംഭിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
