Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭിണികള്‍ ആദ്യ മാസം മുതല്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം: പെട്ടെന്ന് പരിഹാരം ഭക്ഷണത്തില്‍
ഗര്‍ഭാവസ്ഥയില്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ കൂടപ്പിറപ്പാണ്. ഇതില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് പലരും ചെവി കൊടുക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണ് പലപ്പോഴും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍. ഇത് നിങ്ങളുടെ ശരീരത്തില്‍ നടക്കുന്ന പല മാറ്റങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. പലപ്പോഴും പ്രോജസ്റ്റോറുകളുടെ രക്തചംക്രമണത്തിന്റെ വര്‍ദ്ധനവ് അയേണിന്റെ അളവ് എന്നിവയെല്ലാം നിങ്ങളെ മലബന്ധത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ ഇത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മലബന്ധത്തെ ഇല്ലാതാക്കാന്‍ എപ്പോഴും കഴിക്കുന്ന ഭക്ഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. മലബന്ധം ചെറുക്കുന്നതിനും ആരോഗ്യത്തോടെയുള്ള ദഹനത്തിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് ആകെയുള്ള പരിഹാരം. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളിലാണ് കൂടുതല്‍ അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളത് എന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. അത്തരത്തില്‍ ചില ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

അവോക്കാഡോ
അല്പം വിലക്കൂടുതലെങ്കിലും ആവക്കോഡോ ഗര്‍ഭകാലത്ത് എന്തുകൊണ്ടും കഴിക്കാന്‍ സാധിക്കുന്ന ഒരു ഫലമാണ് എന്നതില്‍ സംശയം വേണ്ട. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറിന്റെ അളവ് എന്ന് പറയുന്നത് വളരെ കൂടുതലാണ്. പെട്ടെന്ന് ദഹിക്കുന്നതിനാല്‍ മറ്റൊരു തരത്തിലുള്ള ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ആരോഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി എന്നിവയും അവോക്കാഡോയില്‍ നല്ല രീതിയില്‍ അടങ്ങിയിട്ടുണ്ട്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ആവോക്കാഡോയില് ഉള്ളത്.
ചിയ വിത്തുകള്‍
പലപ്പോഴും ചിയ സീഡ്സ് നമ്മുടെ അടുക്കളയിലെ സ്ഥിരം കൂട്ടായിരിക്കും. സര്‍ബത്ത്, ജ്യൂസ്, ഷേക്ക്, സാലഡ് എന്നിവകളിലെല്ലാം തന്നെ ചിയ സീഡ്സ് ഉപയോഗിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് ഗുണം നല്കുന്ന പല കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പത്തില്‍ ദഹിക്കുന്നതിനും ഫൈബര്‍ അടങ്ങിയതിനാല്‍ മലബന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

അമര പയര്‍
കിഡ്നി ബീന്‍സ് അഥവാ അമരപ്പയര്‍ പലരും ഒഴിവാക്കി വിടുന്നതാണ്. എന്നാല്‍ ഇവ നാരുകളാല്‍ സമ്പന്നമാണ് എന്ന് മാത്രമല്ല ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, ഫോസ്ഫറസ്, മാംഗനീസ്, ഫോളേറ്റ്, തയാമിന്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് എന്നതാണ് സത്യം. നിങ്ങള്‍ ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ഗര്‍ഭകാലം മുന്നോട്ട് പോവുന്നതിനും വേണ്ടി അമരപ്പയര്‍ ഉപയോഗിക്കാം. ഇത് ചില അവസരങ്ങളില്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ട് വന്നാല്‍ മതി.
പരിപ്പ്
പരിപ്പ് വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഇവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവയില്‍ നാരുകള്‍, പ്രോട്ടീന്‍, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പരിപ്പ് ഉപയോഗിക്കാവുന്നതാണ്.

ചണവിത്തുകള്‍
പലരും ഭക്ഷണത്തിന്റെ ഭാഗമായി സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചണവിത്തുകള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രോട്ടീന്‍, ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്സിഡന്റുകള്‍, മാംഗനീസ്, കോപ്പര്‍, ബി വിറ്റാമിനുകള്‍ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ചണവിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭകാലത്തെ സുരക്ഷിതത്വം കൂടി വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാവുന്നതാണ്.
ചെറുപയര്‍
പല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ചെറുപയര്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് പ്രത്യേകിച്ച് ഗര്സ്ഥശിശുവിനും അമ്മക്കും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഫൈബര്‍, മാംഗനീസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ തികഞ്ഞ ഉറവിടമാണ് ചെറുപയര്‍. ഇത് കഴിക്കുന്നതിന് മുന്‍പായി നല്ലതുപോലെ വെളുത്തുള്ളിയിട്ട് പാകം ചെയ്ത് എടുത്താല്‍ മതി. ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

പിയര്‍
പിയര്‍ അഥവാ സബര്‍ജില്ലി ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാന്‍ പറ്റുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും മലബന്ധം എന്ന പ്രശ്നവും ഇല്ലാതാക്കുന്നു. നാരുകളുടെ മികച്ച ഉറവിടം മാത്രമല്ല, അവയില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ്. മലബന്ധത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിന് പിയര്‍ സഹായിക്കുന്നു.



Click it and Unblock the Notifications

