Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ആമാശയത്തില്‍ ഉയര്‍ന്ന ആസിഡ് ഉള്ളവര്‍ സൂക്ഷിക്കുക: ലക്ഷണങ്ങള്‍ ആദ്യമേ തുടങ്ങും
ആമാശയത്തിന്റെ ആസിഡ് ഉത്പാദനം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഇത് ആസിഡ് ഗ്യാസ്ട്രിക് ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണം ദഹിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് ഗ്യാസ്ട്രിക് ആസിഡ്. ദഹനവ്യവസ്ഥയെ നന്നായി നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാമ് ഗ്യാസ്ട്രിക് ആസിഡ്. വയറ്റിലെ ആസിഡിന്റെ ശരിയായ അളവ ദഹനത്തെ സഹായിക്കുമെങ്കിലും, ആമാശയത്തിലെ ഉയര്‍ന്ന അളവിലുള്ള ആസിഡുകള്‍ പലപ്പോഴും ദഹനാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു.
ആമാശയത്തിലെ ആസിഡ് ഉയര്‍ന്ന അളവില്‍ ഉള്ള ഒരു വ്യക്തിക്ക് പലപ്പോഴും ആസിഡ് റിഫ്‌ലക്‌സ്, നെഞ്ചെരിച്ചില്‍, ദഹനക്കേട് തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ ആമാശയത്തിലെ ആസിഡ് കൂടുതലാവുമ്പോള്‍ അത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും അള്‍സര്‍ പോലുള്ള വേദനാജനകമായ അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ ഗ്യാസ്ട്രിക് ആസിഡിന്റെ അളവ് ഉയര്‍ന്നാല്‍ അത് എപ്രകാരം ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

എന്താണ് ആമാശയത്തിലെ ഉയര്‍ന്ന ആസിഡ്?
ആമാശയ ആസിഡ്, ഗ്യാസ്ട്രിക് ആസിഡ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഭക്ഷണത്തിന് ശേഷം കൃത്യമായ ദഹനത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ എതെങ്കിലും കാരണവശാല്‍ ആമാശയത്തിലെ ആസിഡ് വളരെ ഉയര്‍ന്നതാണെങ്കില്‍, അത് പലതരം അസുഖങ്ങള്‍ക്കും അപകടകരവുമായ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഇത് പ്രാഥമികമായി ഹൈഡ്രോക്ലോറിക് ആസിഡും (HCl) മറ്റ് എന്‍സൈമുകളും മ്യൂക്കസും ചേര്‍ന്നാണ് നിര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ദഹനത്തിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും അനുയോജ്യമായിരിക്കും എന്നതാണ് സത്യം.
ഗുണങ്ങള്‍
ആമാശയത്തിലെ ആസിഡ് വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്. ഇത് നിങ്ങളില്‍ രോഗാവസ്ഥക്ക് എതിരെ പ്രതിരോധിക്കുമെങ്കിലും പലപ്പോഴും പ്രതിരോധ സംവിധാനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ദോഷകരമായ ബാക്ടീരിയകള്‍ പോലുള്ളവയെ നശിപ്പിക്കുന്നതിന് ആസിഡ് സഹായിക്കുന്നു. എന്നാല്‍ ഇത് ഉയര്‍ന്ന അളവിലാണെങ്കില്‍ അത് ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അവ എന്തൊക്കെയെന്നും എന്താണ് ലക്ഷണങ്ങള്‍ എന്നും നമുക്ക് വായിക്കാവുന്നതാണ്.

നെഞ്ചെരിച്ചില്‍
ആമാശയത്തിലെ ആസിഡിന്റെ ഉല്‍പാദനത്തിലെ അസന്തുലിതാവസ്ഥ അല്ലെങ്കില്‍ അമിതമായ ആസിഡ് ഉത്പാദിപ്പിക്കുന്നത് പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ആമാശയത്തിലെ ഉയര്‍ന്ന ആസിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. പലപ്പോഴും ഇത് നിങ്ങളില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നെഞ്ചില്‍ നിന്ന് ആരംഭിച്ച് തൊണ്ടയിലേക്ക് നീങ്ങുകയും അന്നനാളത്തിലെ ആസിഡ് റിഫ്‌ലക്‌സ് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്.
ഓക്കാനം
ഭക്ഷണം കഴിച്ചതിന് ശേഷം ഓക്കാനം നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഇത്തരം ആസിഡ് ഉയര്‍ന്ന അളവിലാണ് എന്നതാണ്. ഇതിന്റെ ഫലമായി ഉണ്ടാവുന്ന ഓക്കാനം വളരെധികം അപകടകരമാണ്. പലപ്പോഴും ചെറുതായി ആരംഭിച്ച് വലിയ അവസ്ഥയിലേക്ക് വരെ ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
വയര്‍ വീര്‍ക്കുന്നത്
വയര്‍ വീര്‍ക്കുന്നത് പലപ്പോഴും നിങ്ങളില്‍ സാധാരണ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടെന്ന് ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ അതിന് കാരണം നിങ്ങളുടെ ആമാശയത്തിലെ ആസിഡിന്റെ അളവ് കൂടുതലായതാണ്. വയറ്റിലെ ആസിഡിന്റെ വര്‍ദ്ധനവിന്റെ ലക്ഷണമായാണ് വയര്‍ വീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ലക്ഷണങ്ങള്‍
നിങ്ങളില്‍ ആമാശയത്തില്‍ ആസിഡ് കൂടുതലാണെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. ഛര്‍ദ്ദി, ദഹനക്കേട്, വയറു വേദന എന്നിവയാണ് ആദ്യം ഉണ്ടാകുന്ന ലക്ഷണങ്ങള്‍. പലപ്പോഴും വിശപ്പ് കുറയുന്നതും അല്ലെങ്കില്‍ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നതും എല്ലാം നിങ്ങളില്‍ കാണിക്കുന്നത് ആമാശയത്തിലെ ആസിഡ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ്. ഇത്തരം ലക്ഷണങ്ങളെ പലരും നിസ്സാരമാക്കിയാണ് വിടുന്നത്. അതുകൊണ്ട് തന്നെ പിന്നീടാണ് ഇതിന്റെ പ്രത്യാഘാതം പലരിലും മനസ്സിലാക്കാന്‍ സാധിക്കുന്നതും.
എങ്ങനെ തടയാം?
ആമാശയത്തിലെ ഉയര്‍ന്ന് ആസിഡിന്റെ ഉത്പാദനം എപ്രകാരം തടയാം എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. അതിന് വേണ്ടി മരുന്നുകളോ അല്ലെങ്കില്‍ ജീവിത ശൈലിയിലെ മാറ്റങ്ങളോ നമുക്ക് ചെയ്യാവുന്നതാണ്. ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാനും രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാനും ജീവിതശൈലി മാറ്റങ്ങള്‍ മാത്രം മതിയാവും എന്നതാണ് സത്യം. എന്നാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തണം എന്ന് നോക്കാം.
പ്രതിരോധിക്കാന്‍
ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം അമിതവണ്ണമുള്ളവരെങ്കില്‍ അവരില്‍ പലപ്പോഴും വയറ്റില്‍ ആസിഡ് കൂടുതലാണ്. അത് കൂടാതെ ശരീരഭാരം നിയന്ത്രിക്കേണ്ടതാണ്. ഇത് രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണത്തെ ചെറുക്കുകയാണ് ആദ്യത്തെ കാര്യം. മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തില്‍ അളവ് കുറച്ച് മൂന്ന് നേരം എന്നത് 5-6 നേരമാക്കി കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടത്
ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യകരമായ ദഹനത്തിനും വയറ്റിലെ ആസിഡ് അനിവാര്യമാണെങ്കിലും ഇതിന്റെ കൂടിയ അളവ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് വിവിധ തരത്തിലുള്ള ദഹന പ്രശന്ങ്ങള്‍ക്ക് കാരണമാകുന്നു. അതിന്റെ ഫലമായി ഓക്കാനം, ശരീരവണ്ണം, ദഹനക്കേട്, വയറുവേദന, വിശപ്പില്ലായ്മ, കൂടുതല്‍ വിശപ്പ് എന്നിവ സ്ഥിരമായി ഉണ്ടാവുന്നു. പതിവായി മരുന്ന് കഴിക്കുന്നതിനും കൃത്യസമയത്ത് ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കുക. അതുവഴി പ്രശ്‌നം കൃത്യമായി മനസ്സിലാക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











