For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിപ്രഷന്‍ മനസ്സിനെയല്ല ശരീരത്തിനുള്‍ഭാഗത്തുണ്ടാക്കും ഗുരുതര അപകടം

|

ഡിപ്രഷന്‍ എന്നത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് വെറും മാനസികാരോഗ്യത്തെ മാത്രം ബാധിക്കുന്നതല്ല. ശാരീരികാരോഗ്യത്തേയും ഇത് ബാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്നത് നമുക്ക് മാത്രമേ അറിയൂ. ശാരീരികമായും മാനസികമായും എല്ലാം നമ്മളെ ബാധിക്കുന്നുണ്ട് ഡിപ്രഷന്‍. എന്നാല്‍ എന്താണ് ഡിപ്രഷന്‍ എന്തൊക്കെയാണ് അതിന് പിന്നിലെ കാരണങ്ങള്‍ എങ്ങനെ ഇത് ശരീരത്തെ ബാധിക്കുന്നു എന്നുള്ളതിനെക്കകുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. നമുക്ക് ചുറ്റുമുള്ള പലരേയും ബാധിക്കുന്നുണ്ട് ഡിപ്രഷന്‍. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന നല്ലൊരു വിഭാഗം ആളുകളും എന്ത് എങ്ങനെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് അറിയുന്നില്ല.

The Effects of Depression in Your Body

ലോകമെമ്പാടുമുള്ള 264 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഒരു മാനസിക വൈകല്യമാണ് വിഷാദം. ഈ രോഗം മനസ്സിനെ മാത്രമല്ല, ശരീരത്തെയും മാറ്റുന്നു. ഇത് ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും മറ്റ് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ ഇവ എങ്ങനെ ശരീരത്തിനുള്‍ഭാഗത്തെ ബാധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പൊതുവേ ഡിപ്രഷന്‍ നമ്മുടെ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് ശാരീരികാരോഗ്യത്തെക്കൂടിയാണ് എന്നുള്ളതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ശരീരത്തില്‍ ഡിപ്രഷന്‍ ബാധിക്കുന്നത് എങ്ങനെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

 വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

അതികഠിനമായ ഡിപ്രഷന്‍ ബാധിച്ചവരില്‍ പലപ്പോഴും അത് കൂടുതല്‍ അനാരോഗ്യകരമായ വെല്ലുവിളികളിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍ വിട്ടുമാറാത്ത വൃക്കരോഗമുള്ളവരെയും അനാരോഗ്യകരമായ വൃക്കകളുള്ളവരെയും വിഷാദം ബാധിക്കുന്നു. ഇത് രോഗത്തിന്റെ വികാസത്തിന് ആക്കം കൂട്ടുന്നു. കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളില്‍ സമ്മര്‍ദ്ദം എത്തുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍

ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍

നമ്മുടെ തലച്ചോറ് ദഹനനാളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വികാരങ്ങളോട് സംവേദനക്ഷമമാണ്, അതുകൊണ്ട് തന്നെ ഡിപ്രഷന്‍ ഉണ്ടാക്കുന്നതിനെ അത് ട്രിഗര്‍ ചെയ്യുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. വിഷാദരോഗം പലപ്പോഴും നമ്മുടെ ദഹന നാളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇവരില്‍ പലപ്പോഴും കൂടുതല്‍ ദഹനവുമായി ബന്ധപ്പെട്ട അവസ്ഥകളിലേക്ക് നമ്മള്‍ എത്തുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹമെന്ന അവസ്ഥ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ വിഷാദം സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും അവ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍ പ്രതിരോധത്തിന്റെയും അളവിനെ ബാധിക്കുകയും ചെയ്യും. പ്രമേഹമുള്ള ആളുകള്‍ വിഷാദരോഗത്തിന് കൂടുതല്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇവര്‍ മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

വിഷാദരോഗം അനുഭവിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വര്‍ദ്ധിച്ച ഹൃദയമിടിപ്പും അനുഭവപ്പെടാുന്നു. ഇതെല്ലാം ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. നമ്മള്‍ നേരത്തെ സൂചിപ്പിച്ച സ്‌ട്രെസ് ഹോര്‍മോണുകളും ഹൃദയത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഡിപ്രഷന്‍ എന്ന അവസ്ഥ വളരെയധികം അപകടകരമായി മാറുന്നുണ്ട്.

രക്തക്കുഴലുകളുടെ പ്രശ്‌നങ്ങള്‍

രക്തക്കുഴലുകളുടെ പ്രശ്‌നങ്ങള്‍

ഇത് ഹൃദയത്തിന് അപകടകരമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരത്തിലെ രക്തപ്രവാഹം കുറയ്ക്കുന്നു. അവ ചുരുങ്ങുകയും പൊട്ടുകയും ചെയ്യും. ഇത് ധമനികളെ തകരാറിലാക്കുന്നു, അവയ്ക്ക് മതിയായ പോഷകങ്ങളും ഓക്‌സിജനും കോശങ്ങളിലും ടിഷ്യൂകളിലും എത്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

നടുവേദന

നടുവേദന

നടുവേദനയും ഡിപ്രഷനും തമ്മില്‍ എന്താണ് ബന്ധം എന്ന് പലര്‍ക്കും അറിയില്ല. തീര്‍ച്ചയായും, നടുവേദന എല്ലായ്‌പ്പോഴും വിഷാദവുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ പലപ്പോഴും മോശം അവസ്ഥയും പേശികളുടെ ബലഹീനതയുമാണ് ഇതിന് പിന്നിലെ കാരണങ്ങള്‍. എന്നാല്‍ വിഷാദരോഗം വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാകും. വിഷാദത്തോടുള്ള ശരീരത്തിന്റെ പ്രതികരണമായി ഇത് സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണംകൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണം

ഓര്‍മ്മക്കുറവും തലവേദനയും

ഓര്‍മ്മക്കുറവും തലവേദനയും

വിഷാദരോഗം ചുരുങ്ങിയ സമയത്തേക്ക് പലപ്പോഴും ഓര്‍മ്മക്കുറവ് പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും ഓര്‍മ്മ നഷ്ടത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കുന്നു. ഈ അവസ്ഥ ആളുകളെ കൂടുതല്‍ മറവിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ കഴിവിനെ തടയുകയും ചെയ്യുന്നു. ഇതിന് 'ടെന്‍ഷന്‍ തലവേദന' എന്ന് വിളിക്കപ്പെടുന്ന ഒരു വിട്ടുമാറാത്ത തലവേദനയും ഉണ്ടാക്കുന്നതിന് സാധിക്കുന്നുണ്ട്. പ്രധാനമായും പുരികങ്ങള്‍ക്ക് ചുറ്റുമുള്ള നേരിയ സ്പന്ദനങ്ങളുടെ രൂപത്തിലാണ് ഇത് വരുന്നത്.

സന്ധിവാതം

സന്ധിവാതം

ഡിപ്രഷനും സന്ധിവാതവും തമ്മില്‍ ബന്ധമുണ്ടോ? എന്നാല്‍ ഈ രണ്ട് അവസ്ഥകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. വിഷാദം സന്ധിവാതത്തിനും തിരിച്ചും കാരണമാകും. ഈ രോഗങ്ങള്‍ കാരണം സംഭവിക്കുന്ന വീക്കം ആണ് പ്രധാന ഘടകം. വിഷാദരോഗം ഗതിയെ സ്വാധീനിക്കുകയും സന്ധിവാതത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിപ്രഷന്‍ പരമാവധി ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഡിപ്രഷനുള്ള പങ്ക് നിസ്സാരമല്ല. അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഈ കൊഴുപ്പാണ് അപകടം; ഗുരുതരമാവാതിരിക്കാന്‍ ഡയറ്റ് ശ്രദ്ധിക്കണംഈ കൊഴുപ്പാണ് അപകടം; ഗുരുതരമാവാതിരിക്കാന്‍ ഡയറ്റ് ശ്രദ്ധിക്കണം

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഒരു മോശം മാനസികാവസ്ഥ എല്ലാവര്‍ക്കും സംഭവിക്കാം. എന്നാല്‍ അതില്‍ നിന്ന് കരകയറുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഒരിക്കലും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ അര്‍ത്ഥമാക്കുന്നത് ഒരു മാനസിക വൈകല്യത്തെയല്ല. എന്നാല്‍ നിങ്ങള്‍ക്ക് നിരവധി വിഷാദരോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

രക്തത്തിലെ ജനിതകവ്യതിയാനം നിസ്സാരമല്ല: ശ്രദ്ധിക്കണം ഇതെല്ലാംരക്തത്തിലെ ജനിതകവ്യതിയാനം നിസ്സാരമല്ല: ശ്രദ്ധിക്കണം ഇതെല്ലാം

English summary

The Effects of Depression in Your Body

Here in this article we are discussing about effects of depression affect your body. Take a look.
Story first published: Wednesday, August 11, 2021, 19:42 [IST]
X
Desktop Bottom Promotion