For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

40കഴിഞ്ഞ പുരുഷന് ഇടക്ക് ഈ ടെസ്റ്റ് നിർബന്ധം, കാരണം

|

പുരുഷനായാലും സ്ത്രീ ആയാലും പ്രായമാവുക എന്നത് വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒന്ന് തന്നെയാണ്. ഇതിൽ പ്രധാന വെല്ലുവിളി എന്ന് പറയുന്നത് പലപ്പോഴും പ്രായമാവുമ്പോൾ ഉണ്ടാവുന്ന രോഗങ്ങൾ തന്നെയാണ്. അതിന് പരിഹാരംകാണുന്നതിനും ടെസ്റ്റ് നടത്തുന്നതിനും മറ്റുമായി നെട്ടോട്ടമോടുന്നവർ നിരവധിയാണ്. പല ആരോഗ്യ പ്രതിസന്ധികളും കണ്ട് പിടിക്കപ്പെടുന്നത് തന്നെ പ്രായമാവുമ്പോഴാണ്.

പലരും വേണ്ടത്ര പ്രാധാന്യം നൽകാതെ വിടുന്ന കാര്യങ്ങളാണ് പലപ്പോഴും പിന്നീട് ഗുരുതരാവസ്ഥയിൽ എത്തിക്കുന്ന രോഗങ്ങളായി മാറുന്നത്. പുരുഷന്‍മാരാണ് രോഗങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടത്. കാരണം സ്ത്രീകള്‍ പൊതുവേ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കും. പക്ഷേ പുരുഷൻമാർ പൊതുവേ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ അത്ര ശ്രദ്ധ നല്‍കാത്തവർ ആയിരിക്കും.

ആരോഗ്യത്തിന് വേണ്ടി നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് എപ്പോഴും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ പ്രായമാകുന്നതോടെ തലപൊക്കുന്ന രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് നാൽപ്പതിനടുത്ത് പ്രായമുണ്ടോ?

എങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇനി പറയുന്ന ടെസ്റ്റുകൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് കണ്ടു പിടിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് നാൽപ്പതിലേക്കടുത്ത പുരുഷൻ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

ചർമ്മത്തിലെ ക്യാൻസര്‍

ചർമ്മത്തിലെ ക്യാൻസര്‍

ക്യാൻസർ സാധ്യത എന്ന് പറയുമ്പോൾ തന്നെ നമുക്കെല്ലാം ഭയമാണ്. അതുകൊണ്ട് തന്നെ സ്കിൻ ക്യാന്‍സറിനുള്ള പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ. ഇവർക്ക് സ്കിൻ ക്യാൻസർ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നാൽപ്പതുകളിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നാല്‍പ്പതുകൾക്ക് ശേഷം ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

പ്രോസ്റ്റേറ്റ് ക്യാന്‍സർ

പ്രോസ്റ്റേറ്റ് ക്യാന്‍സർ

പുരുഷൻമാർ ഏത് പ്രായത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ഇതിന് പരിഹാരം കാണുന്നതിന് മുൻപ് രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. മരണ കാരണം വരെ ആകാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസര്‍ പരിശോധനയും എല്ലാവരും നടത്തേണ്ടതാണ്. ഇത് പ്രത്യേകിച്ച് നാൽപ്പതിലേക്ക് അടുക്കുന്നവർ ശ്രദ്ധിക്കണം. രോഗ നിര്‍ണയം നടത്താന്‍ വൈകുന്നത് പലപ്പോഴും നിങ്ങളിൽ മരണകാരണം നേരത്തെയാക്കുകയാണ് ചെയ്യുന്നത്.

 കുടൽ ക്യാൻസർ

കുടൽ ക്യാൻസർ

കുടൽ ക്യാൻസർ പലപ്പോഴും പുരുഷൻമാർ തിരിച്ചറിയാൻ വളരെയധികം വൈകുന്നുണ്ട്. കാരണം ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സമയം കൂടുതൽ എടുക്കും എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽ പെട്ടാൽ ഉടനേ തന്നെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക. ഇത് മരണത്തിന് ആക്കം കൂട്ടുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കുടലിലെ ക്യാൻസർ പലപ്പോഴും വളരെയധികം ഗുരുതരമായി പെട്ടെന്ന് മാറുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് അതിന്‍റേതായ പ്രാധാന്യം നൽകേണ്ടതാണ്.

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം കൂടുകയും കുറയുകയും ചെയ്യുന്നത് അൽപം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. നാൽപ്പതിന് ശേഷം അല്ലെങ്കിൽ നാൽപ്പതുകളിലേക്ക് കടക്കുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ചികിത്സിച്ച് പൂർണമായും മാറ്റുക എന്ന അവസ്ഥയിലേക്ക് എത്തുന്നതിന് കഴിയില്ലെങ്കിലും നിയന്ത്രിച്ച് നിർത്താനുള്ള ശ്രമം ആരംഭിക്കേണ്ടതാണ്. ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ ശ്രദ്ധിക്കണം. അതിലുപരി ഇടക്കിടക്ക് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

കൊളസ്ട്രോൾ ശ്രദ്ധിക്കണം

കൊളസ്ട്രോൾ ശ്രദ്ധിക്കണം

കൊളസ്ട്രോൾ ശ്രദ്ധിക്കേണ്ടത് പ്രായമാകുന്നതിലൂടെയാണ്. കാരണം മുപ്പതിന് ശേഷം അല്ലെങ്കിൽ നാൽപ്പതിന് ശേഷം എല്ലാം കൊളസ്ട്രോൾ അതിന്‍റെ ഏറ്റവും ഉയരത്തിൽ എത്തുന്നത്. ഇത് നമ്മുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കൊളസ്ട്രോളിന്‍റെ അളവ് കൃത്യമായി നിലനിർത്തുന്നതിന് ശ്രദ്ധിക്കണം. കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾക്ക് പൂർണമായി പരിഹാരം കാണുന്നതിന് സാധിക്കില്ലെങ്കിലും അതിനെ നിയന്ത്രിച്ച് നിർത്തുന്നതിന് ശ്രദ്ധിക്കണം.

പ്രമേഹം പരിശോധിക്കണം

പ്രമേഹം പരിശോധിക്കണം

പ്രമേഹം പരിശോധിക്കേണ്ടത് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. പ്രായം കൂടുന്തോറും പലപ്പോഴും രോഗങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ് ചെയ്യുന്നത്. പ്രമേഹ പരിശോധന നടത്തില്ലെങ്കിൽ അത് നിങ്ങളില്‍ അസ്വസ്ഥതകൾ വളരെയധികം വർദ്ധിപ്പിക്കുന്നു. കൃത്യമായ ജീവിത ശൈലി, കൃത്യമായ ഭക്ഷണ ശീലം, വ്യായാമം എന്നിവയെല്ലാം പ്രായമാകുന്നതോടെ സ്ഥിരമാക്കാൻ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ നമുക്ക് രോഗരഹിതമായി ജീവിക്കാവുന്നതാണ്.

English summary

Tests Every Man Over 40 Should Take

Here in this article we are discussing about the health screening checkup men should get once they are over 40. Read on.
X
Desktop Bottom Promotion