For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവിലൊരു സ്പൂണ്‍ വെച്ചാലറിയാം, വയറ്റിലെ രോഗം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും സംഭവിക്കുന്ന കാര്യങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തെ ബാധിക്കുന്നത് വളരെ വലിയ വിധത്തില്‍ തന്നെയാണ്. ആരോഗ്യ പ്രതിസന്ധികളില്‍ പലതും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നത് തന്നെയാണ്.

എന്നാല്‍ രോഗം ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലാണ് അത് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ലോക ജനസംഖ്യയുടെ പകുതിയും ഗ്യാസ്‌ട്രൈറ്റിസ് ബാധിതരാണ്. ധാരാളം ആളുകള്‍ക്ക് വയറ്റില്‍ ബാക്ടീരിയകള്‍ ഉള്ളതിനാല്‍ ഇത് ഗ്യാസ്‌ട്രൈറ്റിസിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കാറ്റഴിച്ച് വിട്ട പോലെ വയറു കുറക്കും പാനീയംകാറ്റഴിച്ച് വിട്ട പോലെ വയറു കുറക്കും പാനീയം

ഗ്യാസ്‌ട്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കുന്നതിന് വേണ്ടി നമ്മള്‍ ചില ലക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ പറയുന്നുണ്ട്. രോഗ ലക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്താതെ അപകടകരമായ സാഹചര്യത്തിലേക്ക് കടക്കുന്നതിനേക്കാള്‍ പ്രശ്‌നം നേരത്തേ കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്താണ് ഗ്യാസ്‌ട്രൈറ്റിസ്

എന്താണ് ഗ്യാസ്‌ട്രൈറ്റിസ്

എന്തൊക്കെയാണ് ഗ്യാസ്‌ട്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. നിരവധി കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ ആമാശയത്തിന് ഉണ്ടാവുന്ന വീക്കവും അസ്വസ്ഥതയും ആണ് ഗ്യാസ്‌ട്രൈറ്റിസ് എന്ന് പറയുന്നത്. ഇത് മലയാളത്തില്‍ ആമാശയവീക്കം എന്നാണ് പറയുന്നത്. ഇത് ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്നതും ഉണ്ട്, പെട്ടെന്ന് ഉണ്ടായി പെട്ടെന്ന് മാറുന്നതും ഉണ്ട്. ഗ്യാസ്‌ട്രൈറ്റിസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് ഏതാണെന്ന് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഓക്കാനവും ഛര്‍ദ്ദിയുമാണ് ആദ്യ ലക്ഷണങ്ങള്‍. ഇതോടൊപ്പം തന്നെ വയറിന് മുകളിലുള്ള എരിച്ചില്‍, വേദന എന്നിവയും ഉണ്ടാവുന്നുണ്ട്. ഒരു പരിധി വരെ നിങ്ങള്‍ക്ക് ഡയറ്റിലൂടെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇടക്കിടക്ക് ഓക്കാനത്തോടൊപ്പം തന്നെ അടിവയറ്റില്‍ വേദനയും കനവും അനുഭവപ്പെടുന്നു. ഇത് കൂടാതെ നെഞ്ചെരിച്ചില്‍ പോലുള്ള ലക്ഷണവും കാണപ്പെടുന്നുണ്ട്. ചിലരില്‍ ഛര്‍ദ്ദിക്കുമ്പോള്‍ ചെറിയ രീതിയില്‍ രക്തവും കാണപ്പെടുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അനിയന്ത്രിതമായി ശരീരഭാരം കുറയുന്നത്, വിശപ്പില്ലായ്മ, പെട്ടെന്ന് വയറു നിറയുന്ന അവസ്ഥ, ഇടക്കിടെയുള്ള തലചുറ്റല്‍, അമിതക്ഷീണം, ബോധം കെടല്‍ ഇതെല്ലാം ഗ്യാസ്‌ട്രൈറ്റിസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പല രോഗങ്ങള്‍ക്കും ഉണ്ടാവാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ക്ക് പിന്നിലെ കാരണം ഇതാണ് എന്ന് വളരെ വൈകിയാണ് പലരും മനസ്സിലാക്കുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഹൃദയ സ്പന്ദന നിരക്കിലെ വ്യത്യാസവും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും അമിതമായി വിയര്‍ക്കുന്നതും മലത്തിന്റെ നിറ വ്യത്യാസുവും എല്ലാം ശ്രദ്ധിക്കണം. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം ഇത്തരം ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ നമുക്ക് ഉറപ്പിക്കാം ഇത് ഗ്യാസ്‌ട്രൈറ്റിസ് ആണ് എന്നുള്ളത്. എന്നാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ നമുക്ക് ഡയറ്റിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അമിതമായി ഇത്തരം പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഡയറ്റില്‍ ശ്രദ്ധിക്കാം

ഡയറ്റില്‍ ശ്രദ്ധിക്കാം

ഗ്യാസ്‌ട്രൈറ്റിസ് ഉള്ളവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഭക്ഷണം കഴിക്കുന്നതിന്. ഇവര്‍ കൃത്യമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്, നിങ്ങളുടെ ഭക്ഷണത്തിനിടയിലുള്ള ഇടവേളകള്‍ വളരെ കൂടുതലാവാതിരിക്കാന്‍ ശ്രദ്ധിക്കണം. എരിവ്, മസാലകള്‍, സോഡ, മദ്യം, പുകവലി എന്നിവ ഒഴിവാക്കണം. ഭക്ഷണം ഇളം ചൂടൊടെ കഴിക്കാന്‍ ശ്രദ്ധിക്കണം. വറുത്തതോ സ്‌മോക്ക് ഉപയോഗിച്ചതോ ആയ വിഭവങ്ങള്‍ കഴിക്കരുത്, പകരം വേവിച്ചതും ആവിയില്‍ വേവിച്ചതുമായ ഭക്ഷണം പരീക്ഷിക്കുക. ഇതെല്ലാം ഒരു പരിധി വരെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഡോക്ടറെ കാണാന്‍

ഡോക്ടറെ കാണാന്‍

ഇത്തരം പ്രതിസന്ധികള്‍ക്ക്പ പരിഹാരം കാണുന്നതിന് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ചില ലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നിട്ടും പെട്ടെന്ന് തന്നെ അവ അപ്രത്യക്ഷമാവുകയും വീണ്ടും വരുകയും ചെയ്യുന്ന അവസ്ഥയെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ അല്‍പം അപകടകരമായാണ് കാര്യങ്ങള്‍ കാണുന്നത്. ഈ പ്രശ്‌നത്തെ നിസ്സാരമായി കാണാതെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

തിരിച്ചറിയാന്‍

തിരിച്ചറിയാന്‍

നിങ്ങളില്‍ ഗ്യാസ്‌ട്രൈറ്റിസ് ഉണ്ട് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അത് മനസ്സിലാക്കാന്‍ നമുക്ക് വീട്ടില്‍ തന്നെ പരീക്ഷണം നടത്താവുന്നതാണ്. അതിന് വേണ്ടി ഒരു സ്റ്റീല്‍ സ്പൂണ്‍ എടുക്കുക. ഇത് നിങ്ങളുട നാവില്‍ ഒന്ന് വടിച്ചെടുക്കാവുന്ന പാകത്തില്‍ വെക്കുക. ഇനി ഒന്ന് വടിച്ച ശേഷം സ്പൂണില്‍ നോക്കുക. സ്പൂണില്‍ എന്തെങ്കിലും തരത്തിലുള്ള വെളുത്തതോ, ഇരുണ്ടതോ, അല്ലെങ്കില്‍ േ്രഗ നിറത്തിലോ ഉള്ള കോ്ട്ടിംങ് ഉണ്ടെങ്കില്‍ നിങ്ങളില്‍ ഗ്യാസ്‌ട്രൈറ്റിസ് ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.

English summary

Symptoms That Reveal You Have Gastritis

Here in this article we are discussing about the symptoms of Gastritis. Take a look.
Story first published: Saturday, April 18, 2020, 17:51 [IST]
X
Desktop Bottom Promotion