For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തചംക്രമണം മോശമായാല്‍ ശരീരം നല്‍കുന്ന സൂചനകള്‍

|

ആയിരക്കണക്കിന് രക്തക്കുഴലുകള്‍ ചേര്‍ന്ന ഒരു രക്തചംക്രമണ വ്യൂഹമാണ് ശരീരം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം, ഓക്‌സിജന്‍, പോഷകങ്ങള്‍ എന്നിവ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം രക്തചംക്രമണ സംവിധാനത്തിനാണ്. ആരോഗ്യകരമായ രക്തചംക്രമണം നിങ്ങളെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. രക്തചംക്രമണം തകരാറിലായാല്‍ പല രോഗങ്ങളും നിങ്ങളുടെ ശരീരത്തില്‍ വളരാന്‍ തുടങ്ങും. മോശം രക്തചംക്രമണം നിങ്ങളുടെ തലച്ചോറ്, ഹൃദയം, കരള്‍, വൃക്കകള്‍, അവയവങ്ങള്‍ എന്നിവയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തും.

Most read:തടി കൂട്ടാന്‍ ഉത്തമ ആഹാരം; പീനട്ട് ബട്ടര്‍ ഇങ്ങനെ കഴിക്കണംMost read:തടി കൂട്ടാന്‍ ഉത്തമ ആഹാരം; പീനട്ട് ബട്ടര്‍ ഇങ്ങനെ കഴിക്കണം

രക്തചംക്രമണം മോശമായാല്‍ പ്രമേഹം, രക്തം കട്ടപിടിക്കല്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഏത് പ്രായത്തിലുമുള്ള വ്യക്തികള്‍ക്കും ഇത് സംഭവിക്കാം, കാരണം ഇത് വളരെ സാവധാനത്തിലുള്ള പ്രക്രിയയാണ്. പുകവലി, വ്യായാമക്കുറവ്, നീണ്ട ഇരിപ്പ്, തെറ്റായ ഭക്ഷണ ശീലങ്ങള്‍, ഗര്‍ഭധാരണം, ഭാരക്കൂടുതല്‍ എന്നിവയാണ് രക്തചംക്രമണം മോശമാകാനുള്ള ചില കാരണങ്ങള്‍. ആരോഗ്യം നിലനിര്‍ത്താന്‍ രക്തചംക്രമണം വളരെ പ്രധാനമാണ്. അതിനാല്‍, ശരീരത്തില്‍ രക്തചംക്രമണ സംവിധാനം മോശമായാലുള്ള ലക്ഷണങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കുക. ഇതാണ് രക്തചംക്രമണം മോശമായാല്‍ ശരീരം നല്‍കുന്ന സൂചനകള്‍.

മലബന്ധം

മലബന്ധം

നിങ്ങള്‍ക്ക് പതിവായി മലബന്ധം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ രക്തചംക്രമണം വഷളായിട്ടുണ്ടെന്ന് കണക്കാക്കാം. വയറിളക്കം, അടിക്കടിയുള്ള വയറുവേദന, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ രക്തചംക്രമണം മോശമായതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഡോക്ടറെ സമീപിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ചില വഴികള്‍ തേടുക.

ആലസ്യം

ആലസ്യം

നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് രക്തചംക്രമണം മോശമായതിന്റെ ലക്ഷണമാകാം. രക്തചംക്രമണം മോശമായാല്‍ ശരീരത്തിലെ അവയവങ്ങള്‍ക്കും പേശികള്‍ക്കും ഓക്‌സിജനും പോഷകങ്ങളും ലഭിക്കില്ല, അതിനാല്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങുന്നു.

Most read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂMost read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ

ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം

ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം

ഇന്നത്തെ കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് എല്ലാവരും ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ നിങ്ങളുടെ രക്തചംക്രമണം മോശമാണെങ്കില്‍ നിങ്ങളുടെ പ്രതിരോധ സംവിധാനവും ദുര്‍ബലമാകും. മോശം രക്തചംക്രമണം രോഗപ്രതിരോധ സംവിധാനത്തെ മോശമായി ബാധിക്കും. രക്തചംക്രമണവ്യൂഹത്തില്‍ ഒരു തകരാറുണ്ടെങ്കില്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും ദുര്‍ബലമാകും.

തണുത്ത കൈകളും കാലുകളും

തണുത്ത കൈകളും കാലുകളും

രക്തചംക്രമണം വഷളാകുമ്പോള്‍ നമ്മുടെ അവയവങ്ങളിലേക്ക് രക്തം എത്താന്‍ കഴിയില്ല, അതിനാല്‍ കൈകളും കാലുകളും തണുത്തേക്കാം. രക്തചംക്രമണം മോശമാകുമ്പോള്‍ ഹൃദയത്തില്‍ നിന്ന് ഏറ്റവും അകലെയുള്ള അവയവത്തിന് ചൂട് നല്‍കാന്‍ ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോള്‍, അത് കൈകളും കാലുകളും തണുക്കുന്നതിലേക്ക് നയിച്ചേക്കാം.

Most read:ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍Most read:ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

നിങ്ങള്‍ക്ക് വിശപ്പ് കുറവാണെങ്കില്‍ അത് രക്തചംക്രമണം വഷളാകുന്നതിന്റെ ലക്ഷണമാകാം. മോശം രക്തചംക്രമണം വിശപ്പില്ലായ്മയിലേക്ക് നയിക്കുകയും ഉപാപചയ നിരക്ക് കുറയ്ക്കുകയും ചെയ്യും. ഇത് ദഹനപ്രക്രിയയില്‍ അസ്വസ്ഥതകളും ഉണ്ടാക്കും.

രക്തചംക്രമണം മോശമാകാനുള്ള കാരണങ്ങള്‍

രക്തചംക്രമണം മോശമാകാനുള്ള കാരണങ്ങള്‍

പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടുന്നത്, പ്രമേഹം, ത്രോംബോസിസ്, പള്‍മണറി എംബോളിസം, പെരിഫറല്‍ ആര്‍ട്ടറി രോഗം, വെരിക്കോസ് വെയിന്‍, റെയ്നൗഡ്സ് രോഗം, പൊണ്ണത്തടി എന്നിവയാണ് ശരീരത്തില്‍ രക്തചംക്രമണം മോശമാകാനുള്ള ചില പ്രധാന കാരണങ്ങള്‍.

Most read:തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍Most read:തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍

രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടത്

രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടത്

വ്യായാമം : ദിവസവും 30 മിനിറ്റ് നേരിയതോ മിതമായതോ ആയ വ്യായാമം ചെയ്യുക. ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലതും എളുപ്പവുമുള്ള കാര്യമാണിത്.

മസാജ് : രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗം ഒരു മസാജ് ചെയ്യുക എന്നതാണ്. ഒരു മസാജിന് നിങ്ങളുടെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ രക്തയോട്ടം ഉത്തേജിപ്പിക്കാനും കഴിയും.

സമ്മര്‍ദ്ദം നിയന്ത്രിക്കുക: സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുന്നത് രക്തചംക്രമണം ഉള്‍പ്പെടെയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗശാന്തി പ്രക്രിയയ്ക്കും പ്രധാനമാണ്

രക്തചംക്രമണം മെച്ചപ്പെടുത്താന്‍

രക്തചംക്രമണം മെച്ചപ്പെടുത്താന്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുക: ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കൊഴുപ്പുള്ള മത്സ്യം (സാല്‍മണ്‍, ട്യൂണ, മത്തി, ട്രൗട്ട്, മത്തി), മീന്‍ എണ്ണ, കാലെ, ഫ്ളാക്സ് സീഡുകള്‍, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍ എന്നിവ.

മദ്യപാനം കുറയ്ക്കുക: അമിതമായ മദ്യപാനം നിങ്ങളുടെ ധമനികള്‍ കഠിനമാക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് രക്തം ശരിയായി ഒഴുകാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.

സ്ട്രെച്ചിംഗ്: നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സ്ട്രെച്ചിംഗ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

ധാരാളം വെള്ളം കുടിക്കുക

Most read:തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍Most read:തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

English summary

Symptoms Of Poor Blood Circulation In Your Body in Malayalam

The biggest problem with poor circulation is that your cells aren’t getting as much oxygen as they need. Here are the symptoms of poor blood circulation in your body.
X
Desktop Bottom Promotion