For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിനടിഭാഗം 24മണിക്കൂറും തണുപ്പോ: ഈ ഗുരുതരരോഗങ്ങള്‍ അടുത്ത്

|

ചിലരുടെ കാലുകളുടെ അടിഭാഗം എപ്പോഴും തണുപ്പ് ഉള്ളത് പോലെ തോന്നും. നല്ലൊരു ശതമാനം ആളുകളിലും കാലാവസ്ഥാ മാറ്റം ആണ് പ്രധാന കാരണം. എന്നാല്‍ ചില അവസരങ്ങളില്‍ ഈ തണുപ്പ് രോഗലക്ഷണമായി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ്. ചിലപ്പോള്‍ ശരീരത്തിന്റെ സാധാരണ പ്രതികരണമായി നാം കണക്കാക്കുമെങ്കിലും രോഗങ്ങള്‍ക്കുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കുകയില്ല. കാരണം നമ്മുടെ ശരീരത്തില്‍ ഏറ്റവും ആദ്യം തണുപ്പും ചൂടും ബാധിക്കുന്നത് കാലുകളെയാണ്. അതുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ പലരും സോക്‌സ് ഇട്ട് നടക്കുന്നത്.

Feet Are Always Cold

കാലിന് അടിഭാഗം തണുപ്പായി മാറുന്നതിനുള്ള കാര്യങ്ങളില്‍ പലപ്പോഴും പ്രമേഹം മുതല്‍ അനീമിയ വരെ ഉണ്ടാവുന്നുണ്ട്. തണുത്ത പാദങ്ങള്‍ സൂചിപ്പിക്കുന്ന ചില ഗുരുതരമായ രോഗാവസ്ഥകള്‍ ഉണ്ട്. ഇവയെ കൃത്യമായി തിരിച്ചറിഞ്ഞ് അതിന് വേണ്ട ചികിത്സകള്‍ ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതോടൊപ്പം തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കൂടി കാണിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തണുത്ത പാദത്തിന്റെ ലക്ഷണങ്ങള്‍

തണുത്ത പാദത്തിന്റെ ലക്ഷണങ്ങള്‍

തണുത്ത പാദത്തിന് ചില സാധാരണ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. അതില്‍ വരുന്നതാണ് കാലുകളിലുണ്ടാവുന്ന അതികഠിനമായ വേദനയും ബലഹീനതയും. കൂടാതെ തണുപ്പിനോടുള്ള സംവേദനക്ഷമത. കൂടാതെ തണുപ്പുള്ള കാലാവസ്ഥയിലെങ്കില്‍ ചര്‍മ്മത്തിന്റെ നിറം മാറ്റം. മരവിപ്പ് വര്‍ദ്ധിക്കുന്നത് എന്നിവയെല്ലാം തണുത്ത പാദങ്ങളോടൊപ്പമുള്ളപ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടെങ്കിലും പാദങ്ങളിലെ തണുപ്പ് നിസ്സാരമാക്കരുത്.

പെരിഫറല്‍ ന്യൂറോപ്പതി

പെരിഫറല്‍ ന്യൂറോപ്പതി

പ്രമേഹം സങ്കീര്‍ണമായ അവസ്ഥയിലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും പ്രമേഹത്തിന്റെ ഈ സങ്കീര്‍ണത നിസ്സാരാമാക്കരുത്. ഇത് നിങ്ങളുടെ പാദങ്ങളിലെ ഞരമ്പുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ പലപ്പോഴും തണുപ്പ് അനുഭവപ്പെട്ടേക്കാം. എന്നാല്‍ പ്രമേഹ രോഗമില്ലാത്തവര്‍ക്ക് പെരിഫറല്‍ ന്യൂറോപ്പതി പോലുള്ള രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ട്. പരിക്ക്, സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, മദ്യപാനം, വിറ്റാമിനുകളുടെ അഭാവം, അസ്ഥി മജ്ജ തകരാറുകള്‍, പ്രവര്‍ത്തനരഹിതമായ തൈറോയ്ഡ്, മരുന്നുകള്‍ എന്നിവയാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍.

പെരിഫറല്‍ ആര്‍ട്ടറി രോഗം

പെരിഫറല്‍ ആര്‍ട്ടറി രോഗം

ഇതും അല്‍പം ശ്രദ്ധിക്കേണ്ട രോഗാവസ്ഥയാണ്. പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് നിങ്ങളുടെ കൈകളിലേക്കും കാലുകളിലേക്കും ഉള്ള രക്തയോട്ടം കുറക്കുന്നു. ഇതിന്റെ ഫലമായി പാദങ്ങള്‍ എപ്പോഴും തണുത്തിരിക്കുന്നു. പ്രത്യേകിച്ച് പുകവലിക്കുന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, പ്രായമായവര്‍ എന്നിവരിലെല്ലാം ഈ അവസ്ഥക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ഹൈപ്പോതൈറോയിഡിസം

ഹൈപ്പോതൈറോയിഡിസം

തൈറോയ്ഡ് ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോളാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് പലപ്പോഴും പാദങ്ങളില്‍ എപ്പോഴും തണുപ്പുണ്ടാക്കുന്നതിന് കാരണമായേക്കാം. കാരണം തൈറോയ്ഡ് ഹോര്‍മോണുകള്‍ നിങ്ങളുടെ എല്ലാ അവയവങ്ങളേയും ബാധിക്കുന്നു. നിങ്ങളില്‍ തൈറോയ്ഡ് പ്രവര്‍ത്തന രഹിതമാണെങ്കില്‍ അത് പലപ്പോഴും ആവശ്യത്തിന് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നില്ല. ഇത് നിങ്ങളുടെ കാലുകളിലെ തണുപ്പിനും കാരണമാകുന്നു. അതുകൊ്ണ്ട് തന്നെ ശ്രദ്ധിക്കണം.

അനീമിയ

അനീമിയ

നിങ്ങള്‍ക്ക് വിളര്‍ച്ച അഥവാ അനീമിയ ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാതിരിക്കുന്നതിന് ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതില്‍ പരാജയം ഉണ്ടാക്കുന്നു. ഇത് അനീമിയയില്‍ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ പാദങ്ങളും കൈകളും തണുത്തിരിക്കും. നിങ്ങള്‍ അനീമിയയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ്അതിനെ നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഉയര്‍ന്ന കൊളസ്‌ട്രോള്‍

ഉയര്‍ന്ന കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല മാര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് കാലുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് രക്തചംക്രമണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെങ്കില്‍ അത് പലപ്പോഴും കാലുകളില്‍ തണുപ്പ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് രക്തയോട്ടം കൃത്യമായി നടക്കാത്തത്. രക്തചംക്രമണത്തില്‍ ഉണ്ടാവുന്ന ഈ പ്രശ്‌നങ്ങളാണ് പലപ്പോഴും നിങ്ങളില്‍ കാലില്‍ തണുപ്പുണ്ടാക്കുന്നത്.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം. ഇത് അപകടകരമായ ഒരു അവസ്ഥയാണ് എന്നതാണ് സത്യം. കാരണം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ശരീരം രക്തത്തെ ഹൃദയത്തിലേക്ക് മാത്രം എത്തിക്കുന്നു. എന്നാല്‍ ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. പക്ഷേ കൈകളില്‍ നിന്നും കാലുകളില്‍ നിന്നും രക്തം എത്താത്ത അവസ്ഥയുണ്ടാവുന്നു. ഈ അവസ്ഥയില്‍ കൈകാലുകളില്‍ അമിതമായ തണുപ്പ് അനുഭവപ്പെടുന്നു.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

നിങ്ങള്‍ക്ക് തണുത്ത കാലുകള്‍ ഉണ്ടെങ്കിലും അതിന്റെ കാരണങ്ങളെക്കുറിച്ച് വായിച്ച് കഴിഞ്ഞു. എന്നാല്‍ ഇതില്‍ രോഗനിര്‍ണയം നടത്തേണ്ടത് എപ്രകാരം ആണെന്ന് നോക്കാം. നിങ്ങളില്‍ കാലുകള്‍ ഏത് സമയവും തണുത്തിരിക്കുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഡോക്ടര്‍ നിങ്ങളുടെ രോഗലക്ഷണത്തെക്കുറിച്ചും ഏത് സമയത്താണ് ഇത്തരം അവസ്ഥയുണ്ടാവുന്നത് എന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിലൂടെ കൃത്യമായ ചികിത്സാ രീതി ആരംഭിക്കുന്നു.

പരിഹാരം ഇപ്രകാരം

പരിഹാരം ഇപ്രകാരം

നിങ്ങളുടെ കാലുകള്‍ക്ക് എപ്പോഴും തണുപ്പ് അനുഭവപ്പെടുകയാണെങ്കില്‍ അതിന് പരിഹാരം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം. ഇത് കൂടാതെ ചില വീട്ടു പരിഹാരങ്ങളും നമുക്ക് നോക്കാം. സോക്‌സ് ധരിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് കൂടാതെ ചെറിയ രീതിയിലുള്ള വ്യായാമം കാലിന് നല്‍കാം. കാല്‍ വലിച്ച് നീട്ടുകയോ ഇടക്കിടക്ക് ചലിപ്പിക്കുകയോ ചെയ്യുക. പുകവലി പോലുള്ള ശീലമുണ്ടെങ്കില്‍ അത് പെട്ടെന്ന് നിര്‍ത്തുക. കൊളസ്‌ട്രോള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗം തേടുക, സമ്മര്‍ദ്ദം കുറക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ ഭക്ഷണത്തില്‍ കൂടുതല്‍ അയേണ്‍, വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.

most read:ഈ നാല് കൂട്ടര്‍ തണുപ്പ് കാലം വെളുത്തുള്ളി കഴിക്കല്ലേ

ഏത് കഠിന വേദനയും അകറ്റും 5 യോഗാസനങ്ങള്‍: തണുപ്പ് കാലം ഉഷാറാക്കാംഏത് കഠിന വേദനയും അകറ്റും 5 യോഗാസനങ്ങള്‍: തണുപ്പ് കാലം ഉഷാറാക്കാം

English summary

Surprising Reasons Your Feet Are Always Cold In Malayalam

Here in this article we have listed some of the reasons why your feet are always freezing in malayalam. Take a look.
Story first published: Thursday, January 5, 2023, 19:54 [IST]
X
Desktop Bottom Promotion