Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഈ നാല് കൂട്ടര് തണുപ്പ് കാലം വെളുത്തുള്ളി കഴിക്കല്ലേ
ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് വെളുത്തുള്ളി. ഏത് കാലാവസ്ഥയിലും ആര്‍ക്കും കഴിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ വെളുത്തുള്ളി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ ദോഷമായി ബാധിക്കുന്ന ചിലരുണ്ട്. അടുക്കളക്കൂട്ടുകള്ക്കിടയില് ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തതാണ് വെളുത്തുള്ളി. എന്നാല്‍ ശൈത്യകാലം ചില ആളുകള്‍ വെളുത്തുള്ളി കഴിക്കാന്‍ പാടില്ല. ഇത് പലപ്പോഴും ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെളുത്തുള്ളി കഴിക്കുമ്പോള്‍ അത് ശൈത്യകാലത്ത് അല്പം ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു. ചിലര്‍ക്ക് വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് പോലും ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്കാകട്ടെ വെളുത്തുള്ളിയേ ഇഷ്ടമല്ല. ആരൊക്കെയാണ് ശൈത്യകാലത്ത് വെളുത്തുള്ളി കഴിക്കാന്‍ പാടില്ലാത്തവര്‍ എന്ന് നോക്കാം.

അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍
അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ വെളുത്തുള്ളി കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇവര്‍ വെളുത്തുള്ളി കഴിക്കുന്നത് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. മാത്രമല്ല അത് കൂടുതല്‍ അസ്വസ്ഥതകള്‍ വയറിന് ഉണ്ടാക്കുന്നു. പ്രത്യേകിച്ച് ശൈത്യകാലഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് അല്പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇവര്‍ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നതാണ് കൂടുതല്‍ മോശം. ഇത്തരം അവസ്ഥയില്‍ ഒരു കാരണവശാലും അശ്രദ്ധയോടെ വെളുത്തുള്ളി കഴിക്കരുത്.

സെന്‍സിറ്റീവ് വയറെങ്കില്‍
നിങ്ങളുടെ വയര്‍ സെന്‍സിറ്റീവ് ആണെങ്കില്‍ ഇവര്‍ വെളുത്തുള്ളി കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇവര്‍ വെളുത്തുള്ളി കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് ഇടക്കിടെ ബാത്ത്റൂമില്‍ പോവാന്‍ തോന്നുന്ന തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ശൈത്യകാലത്ത് കഴിക്കുന്നത് പരമാവധി ഒഴിവാക്കാം.

ശ്വാസം അല്ലെങ്കില്‍ ദുര്‍ഗന്ധം പ്രശ്നങ്ങള്‍
പലപ്പോഴും വെളുത്തുള്ളി ശരീരദുര്ഗന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഈ അവസ്ഥയില്‍ ആരോഗ്യം സംരക്ഷിക്കുന്നതിനും ശരീര ദുര്‍ഗന്ധം എന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് വെളുത്തുള്ളി പരമാവധി ഒഴിവാക്കാവുന്നതാണ്. ശ്വാസത്തിലും ശരീര ഗന്ധത്തിലും പലപ്പോഴും വെളുത്തുള്ളിയുടെ അംശം ഉണ്ടായിരിക്കുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്ന തരത്തില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നു.

രക്തം കട്ടി കുറയുന്ന അവസ്ഥയുള്ളവര്‍
നിങ്ങള്‍ക്ക് രക്തം കട്ടി കുറയ്ക്കുന്ന അവസ്ഥയുണ്ടെങ്കില്‍ ഇവരും ഒരു കാരണവശാലും വെളുത്തുള്ളി കഴിക്കരുത്. ഇത്തരക്കാര്‍ക്ക് അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കാരണം ആന്റികോഗുലന്റുകള്‍ കൂടുതലും കഴിക്കുന്നത് ഹൃദ്രോഗമോ രോഗമോ ഉള്ളവരാണ്. അവര്‍ വെളുത്തുള്ളി അമിതമായി കഴിക്കരുത്, കാരണം ഇത് രക്തം നേര്‍പ്പിക്കുന്ന പ്രഭാവം വര്‍ദ്ധിപ്പിക്കും. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍
എന്നാല്‍ വെളുത്തുള്ളി എപ്പോഴും ദോഷം ചെയ്യുന്ന ഒന്നല്ല. ഇത് ആരോഗ്യ ഗുണങ്ങളും ധാരാളം പ്രദാനം ചെയ്യുന്നതാണ്. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത ആളുകള്‍ക്ക് വെളുത്തുള്ളി ഉത്തമമാണ്. വെളുത്തുള്ളി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല രോഗപ്രതിരോധ ശേഷിക്ക് സഹായിക്കുന്ന ഘടകങ്ങളും വെളുത്തുള്ളിയിലുണ്ട്.

ജലദോഷത്തെ പ്രതിരോധിക്കുന്നു
വെളുത്തുള്ളിക്ക് നമ്മുടെ ജലദോഷത്തെ ഫലപ്രദമായി നേരിടുന്നതിന് സാധിക്കുന്നു. അതുകൊണ്ടാണ് സൂപ്പ് തയ്യാറാക്കുമ്പോള്‍ കൂടുതല്‍ വെളുത്തുള്ളി ചേര്‍ക്കണം എന്ന് പറയുന്നത്. ശൈത്യകാലത്ത് ഉണ്ടാവുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ജലദോഷത്തിനും അണുബാധയ്ക്കും കൂടുതല്‍ സാധ്യതയുള്ളതില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു.



Click it and Unblock the Notifications
