Just In
- 17 min ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 1 hr ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 5 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 14 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- Movies
'നിർഭയ പെൺകുട്ടി വാതിൽ തുറന്ന് കൊടുത്തതാണോ?' സ്വാസികയോട് മാളവിക; 'അംഗീകരിക്കാൻ പറ്റാത്ത പരാമർശം'
- Automobiles
ഇത് ടാറ്റയുടെ ലക്ഷ്വറി, പുത്തൻ റേഞ്ച് റോവർ വെലാർ പുറത്തിറക്കി ലാൻഡ് റോവർ
- News
എഞ്ചിനിൽ തീ; കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അബുദാബിയിൽ തിരിച്ചിറക്കി...
- Finance
ദിവസ വരുമാനത്തിൽ നിന്ന് 58 രൂപ നീക്കിവെച്ചാൽ 8 ലക്ഷം രൂപ സ്വന്തമാക്കാം; ലക്ഷങ്ങൾ നേടാൻ ഇതാ വഴി
- Travel
ഫലം തരുന്ന പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, മകയിരം രാശിക്കാർക്ക് പോകാം ഇവിടെ
- Sports
കോലിയുമായി ഉടക്കി, വെല്ലുവിളിയും വാക്കേറ്റവുമായി-സംഭവം വെളിപ്പെടുത്തി പാക് പേസര്‍
- Technology
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ
ഹൃദയം നിലക്കുന്നതിന് കാരണം ഈ ശീലങ്ങള്‍ : ഈ 9 കാര്യങ്ങള്‍ ഗുരുതരം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഹൃദയാരോഗ്യം വളരെ വലുതാണ്. എന്നാല്‍ പലപ്പോഴും പലരും അറിഞ്ഞ് കൊണ്ടല്ലെങ്കിലും ഹൃദയത്തെ നശിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാമാണ് നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥയില്‍ നാം ആരോഗ്യത്തിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ കാലത്ത് ഹൃദയാഘാതവും ഹൃദയ സ്തംഭനവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് എന്നുള്ളതാണ്. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശീലങ്ങള്‍ നാം പാടേ ഇല്ലാതാക്കേണ്ടതാണ്. എന്നാല്‍ ചില അവസ്ഥകളില്‍ അതിനെല്ലാം വിരാമമിടേണ്ടത് അത്യാവശ്യമാണ്. ദോഷകരമല്ലെന്ന് നാം വിചാരിക്കുമ്പോള്‍ പോലും അത് വളരെയധികം ദോഷമാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശീലങ്ങള്‍ എന്നും, ആരോഗ്യത്തിന്റെ ശീലങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവ ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മോശം ഭക്ഷണക്രമം
മോശം ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. മോശം ഭക്ഷണക്രമവും വളരെ കുറച്ച് വ്യായാമവും നിങ്ങളുടെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇത്തരം പ്രശ്നങ്ങള്‍ പലരും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തോടെയുള്ള ഹൃദതയത്തിന് വേണ്ടി ഇത്തരം മോശം ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ദന്തസംബന്ധമായ പ്രശ്നങ്ങള്‍
പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനെ പല്ലുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കാരണം പല്ലിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും മറ്റ് ചില ആരോഗ്യപ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കാരണം മോണരോഗം ഉള്ളവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. മോണരോഗമുള്ളവരുടെ മോണയില്‍ നിന്ന് ബാക്ടീരിയകള്‍ നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് എത്തുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത് എന്നാണ് പറയുന്നത്. ഇത് മൂലമാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് മോണയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ രക്തമോ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

നൈറ്റ് ഷിഫ്റ്റ്
ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് നൈറ്റ്ഷിഫ്റ്റ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ശരീരത്തിന്റെ ക്ലോക്കിന് തന്നെ മാറ്റം വരുന്നുണ്ട്. പ്രത്യേകിച്ച് നൈറ്റ് ഷിഫ്റ്റ് ഉള്ളവരില്‍ ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അത് നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് അവര്‍ കരുതുന്നു. അതിനാല്‍ ജോലി ചെയ്യുമ്പോള്‍ ഇതിനുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ആരോഗ്യ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. അതിന് വേണ്ടി കൃത്യമായ വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക, പതിവ് പരിശോധനകള്‍ക്കായി ഡോക്ടറെ കാണുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം.

നേരത്തേയുള്ള ആര്‍ത്തവ വിരാമം
സ്ത്രീകളില്‍ 40-ന് ശേഷമുള്ള പ്രായം ആര്‍ത്തവവ വിരാമത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ 46-ന് മുന്‍പ് നിങ്ങളില്‍ ആര്‍ത്തവ വിരാമമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണം. കാരണം നേരത്തേയുള്ള ആര്‍ത്തവവ വിരാമം പലപ്പോഴും സ്ത്രീകളില്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് മാത്രമല്ല ഇവരില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ അപകടകരമല്ല എന്നത് നമ്മള് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്.

ഉറക്കമില്ലാത്തത്
ഉറക്കമില്ലാത്തത് ഒരു വലിയ ആരോഗ്യ പ്രതിസന്ധി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കൃത്യമായ ഉറക്കത്തിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ പതിവായി ഒരു രാത്രി 6 മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത് എങ്കില്‍ ഇവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഇവരില്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിങ്ങള്‍ പലപ്പോഴും പൊണ്ണത്തടിയിലേക്കും പ്രമേഹത്തിലേക്കും നയിക്കുന്നുണ്ട്. അതുകൊണ്ട് ഒരു രാത്രി 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം.

ഡിപ്രഷന്
ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും ഡിപ്രഷന് പോലുള്ള അവസ്ഥകള്‍ വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ അത് ഹൃദയാരോഗ്യത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ഡിപ്രഷനെ അതിജീവിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മളെ എത്തിക്കുന്നു.

അടി വയറിലെ കൊഴുപ്പ്
അടിവയറ്റിലെ കൊഴുപ്പ് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അമിതഭാരം ഇത് മൂലം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ അമിതഭാരം നിങ്ങളില്‍ ഹൃദയാഘാത സംബന്ധമായ പ്രശ്നങ്ങളെയാണ് കാണിക്കുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരെ ഇതില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ രക്തക്കുഴലുകളിലും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികളിലേക്ക് നയിക്കുന്ന ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

വ്യായാമം കൂടുതല്‍ ചെയ്യുക
വ്യായാമം കൂടുതല്‍ ചെയ്യുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും അമിതമാവുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. ഹൃദയാരോഗ്യം നശിപ്പിക്കുന്നതിനും പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതിനും അത് പലപ്പോഴും കാരണമാകുന്നുണ്ട്. ഗുരുതരമായ അവസ്ഥകള്‍ക്ക് കാരണമാകുന്ന വ്യായാമങ്ങള്‍ എല്ലാം നമ്മള് പരമാവധി ഒഴിവാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ അപകടം തൊട്ടടുത്തുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.

കൂര്‍ക്കംവലി
കൂര്‍ക്കം വലി പലരിലും ഉറക്കത്തിനിടയില്‍ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് കൂര്‍ക്കം വലി എന്നത്. ഈ അവസ്ഥയില്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുക. നിങ്ങള്‍ക്ക് അപ്നിയ എന്ന ഗുരുതരമായ അവസ്ഥയാണ് ഇതിന് പിന്നില്‍ എന്നുള്ളതാണ് സത്യം. നിങ്ങളുടെ ശ്വാസനാളം ഭാഗികമായി തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ശ്വാസോച്ഛ്വാസം താല്‍ക്കാലികമായി നിര്‍ത്തുന്നതിന് കാരണമാകുന്നു. ഈ സമയത്ത് പലപ്പോഴും ഹൃദയ സ്തംഭനം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ ഹൃദ്രോഗ സാധ്യത വരെ സംഭവിക്കുന്നുണ്ട്.
അതിവ്യാപന
ശേഷിയുമായി
പുതിയ
കൊവിഡ്
വേരിയന്റ്:
ആദ്യകേസ്
യുകെയില്‍