For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊക്കെ വേനലില്‍ കഴിച്ചില്ലെങ്കില്‍ പിന്നെപ്പോള്‍

|

കത്തുന്ന വേനല്‍ച്ചൂടില്‍ അന്തരീക്ഷം ഉരുകുമ്പോള്‍ ആര്‍ക്കും ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കാന്‍ അല്‍പം കഷ്ടം തന്നെ. വേനല്‍ച്ചൂട് നിങ്ങളെ തളര്‍ത്തുമ്പോള്‍ അതിനെതിരേ പൊരുതാന്‍ നിങ്ങളും തയാറായിരിക്കേണ്ടതുണ്ട്. അതിനുള്ള വഴികളാണ് മികച്ച ഭക്ഷണം, വ്യായാമം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവ. ഇപ്പോള്‍ വേനല്‍ക്കാലത്തെ താപനില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ ശരീരത്തെ തണുപ്പിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ഭക്ഷ്യസാധനങ്ങള്‍ കഴിക്കുക എന്നതു തന്നെ മികച്ച പോംവഴി.

Most read: ഓരോ സ്ത്രീയും ബദാം കഴിക്കണം; കാരണം

മെര്‍ക്കുറി ലെവല്‍ ഉയരുന്നതോടെ കത്തുന്ന സൂര്യന് നമ്മെ പൂര്‍ണ്ണമായും തളര്‍ത്താനുള്ള കഴിവുണ്ട്. ഇത് അവഗണിക്കുന്നതിലൂടെ, ഞങ്ങള്‍ നമ്മുടെ ശരീരം കൂടുതല്‍ അപകടത്തിലാകുന്നു. പലരും വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം അനുഭവപ്പെടുന്നു, ഊര്‍ജ്ജ നില കുറയുന്നത് അതിന്റെ മറ്റൊരു ലക്ഷണമാണ്. വേനല്‍ക്കാലത്ത് സൂര്യന്റെ ചൂടിനെ ചെറുക്കാന്‍ ഏറ്റവും പ്രധാനമാണ് ശരീരം ജലാംശത്തോടെ നിലനിര്‍ത്തുക എന്നത്. അതിനായി ശരീരം തണുപ്പോടെ നിലനിര്‍ത്തുന്ന പഴങ്ങങ്ങള്‍ കഴിക്കാം. അത്തരം പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്നു നമുക്കു നോക്കാം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

വേനല്‍ക്കാലത്തെ 'ബ്രാന്‍ഡ് അംബാസഡര്‍'മാരാണ് തണ്ണിമത്തന്‍. വേനലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരുടെയും മനസ്സിലേക്ക് വരുന്ന ആദ്യത്തെ പഴവര്‍ഗവും ഇതുതന്നെ. ഒരു സീസണല്‍ വേനല്‍ക്കാല ഫലമാണ് തണ്ണിമത്തന്‍. ഇതില്‍ 91.45 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, ഇത് നിങ്ങളുടെ ശരീരത്തിന്റെ ജലാംശം ക്രമമായി നിര്‍ത്തുന്നു. കൂടാതെ, ആന്റി-ഓക്‌സിഡന്റ് ഘടകങ്ങള്‍ ധാരാളമുള്ള തണ്ണിമത്തന്‍ നിങ്ങളുടെ ശരീരം തണുപ്പോടെ നിലനിര്‍ത്തുന്നു. വിറ്റാമിന്‍ എ, ബി 6, സി, അമിനോ ആസിഡുകള്‍, ഡയറ്ററി നാരുകള്‍, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയ ഇവ പോഷകാഹാരത്തിലും പിന്നിലല്ല.

കക്കിരിക്ക

കക്കിരിക്ക

ഫൈബര്‍ ധാരാളം അടങ്ങിയ കക്കിരിക്ക വേനല്‍ക്കാലത്ത് കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കുന്നു. കക്കിരിയിലും ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇതു കഴിക്കുന്നത് ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങളുടെ ശരീരം തണുപ്പോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

തൈര്

തൈര്

തൈര് രുചികരമാണെന്ന് മാത്രമല്ല ശരീരത്തിന് ശീതീകരണ പ്രഭാവവും നല്‍കുന്നു. വ്യത്യസ്ത രീതിയില്‍ നിങ്ങള്‍ക്ക് തൈര് കഴിക്കാം. മോരും വെള്ളമാക്കാം, കറികളാക്കാം, ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് കഴിക്കാം അങ്ങനെ പലവിധത്തില്‍. വേനല്‍ക്കാലത്ത് ഇത് നിങ്ങളുടെ വയറിനെ തണുപ്പോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കരിക്ക്

കരിക്ക്

മികച്ച വേനല്‍ക്കാല പാനീയമാണ് കരിക്ക്. ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട കരിക്ക് ഏവര്‍ക്കും സുലഭം ലഭിക്കുന്നതുമാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയതാണിത്. ചൂടുള്ള കാലാവസ്ഥയ്‌ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന കൂളിംഗ് പ്രത്യേകതകള്‍ ഇതിലുണ്ട്. സ്ഥിരമായി തേങ്ങാവെള്ളം കുടിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പുതിന

പുതിന

മിക്കവാറും എല്ലാ പച്ചക്കറി കടകളിലും എളുപ്പത്തില്‍ ലഭ്യമാണ് ഈ സസ്യം. തൈര്, മറ്റു കറികള്‍ എന്നിവയില്‍ പുതിന ചേര്‍ക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കും. മിക്കവാറും എല്ലാ ഇന്ത്യന്‍ വീടുകളിലും തയ്യാറാക്കുന്നതാവും പുതിന ചട്ണി. ഇതും ചൂടുകാലത്ത് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. പുതിന നിങ്ങളുടെ ശരീര താപനിലയെ തണുപ്പിക്കുക മാത്രമല്ല ഉന്മേഷം പകരുകയും ചെയ്യും.

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ പച്ച ഇലക്കറികളില്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമാണ്. ഈ പച്ചക്കറികള്‍ അമിതമായി പാചകം ചെയ്യുന്നത് ഒഴിവാക്കുക, കാരണം അവയിലെ ജലത്തിന്റെ അളവ് നഷ്ടപ്പെടും.

ഉള്ളി

ഉള്ളി

ശരീരത്തിനെ തണുപ്പിക്കാന്‍ ഉള്ളിയും ഗുണം ചെയ്യുമെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. സത്യമാണ്, ചുവന്ന ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത ആന്റി-അലര്‍ജി ഏജന്റായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ സവാള ചേര്‍ക്കുന്നത് സൂര്യാഘാതത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. നാരങ്ങയും ഉപ്പും ചേര്‍ത്ത് സവാള സലാഡുകള്‍ തയ്യാറാക്കി കഴിക്കുക.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

വേനല്‍ക്കാലത്ത് ഉന്മേഷദായകമായ ഒരു പാനീയമാണ് നാരങ്ങ വെള്ളം. ഒരു ഗ്ലാസ് നാരങ്ങ വെള്ളം ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് മധുരമുള്ള നാരങ്ങാവെള്ളം കഴിക്കാം. അല്ലെങ്കില്‍ ഉപ്പ്, ഒരു നുള്ള് ജീരകപ്പൊടി എന്നിവ ചേര്‍ത്തും കഴിക്കാം. നാരങ്ങ വെള്ളം നിങ്ങളെ ദിവസം മുഴുവന്‍ തണുപ്പിക്കുകയും ഉന്‍മേഷത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

മുള്ളങ്കി

മുള്ളങ്കി

സെലറിയി അഥവാ മുള്ളങ്കിയില്‍ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സോഡിയം, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും സെലറിയില്‍ നിറഞ്ഞിരിക്കുന്നു. 95 ശതമാനം ജലത്തിന്റെ അളവും ഉള്ളതിനാല്‍ ചൂടുള്ള കാലാവസ്ഥയില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണിത്.

English summary

Summer Foods To Keep You Cool

From eating right to following certain lifestyle changes, we can beat the hazardous impacts of summer. Here we have listed a few summer foods to keep you cool.
Story first published: Saturday, February 29, 2020, 11:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X