For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ നീല നിറവും വരയും പറയും ക്യാന്‍സര്‍ സാധ്യത: മറ്റ് ലക്ഷണങ്ങള്‍

|

രോഗലക്ഷണങ്ങള്‍ രോഗത്തേക്കാള്‍ മുന്‍പ് പ്രത്യക്ഷപ്പെടുമ്പോള്‍ പലരും അതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലെ ഏത് ലക്ഷണമാണെങ്കിലും അതിനെ നിസ്സാരവത്കരിക്കുമ്പോള്‍ പലപ്പോഴും പിന്നിട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു. ശരീരത്തിലെ ഓരോ അവയവവും ഓരോ നിമിഷവും ശ്രദ്ധിക്കേണ്ടതാണ്. നഖം പോലും ചില രോഗലക്ഷണങ്ങള്‍ നമുക്ക് കാണിച്ച് തരുന്നുണ്ട്. നഖത്തിന്റെ ആരോഗ്യവും ക്യാന്‍സറും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. നഖം പൊട്ടുന്നതും നഖത്തിന്റെ ആരോഗ്യമില്ലായ്മയും എല്ലാം പലപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങളെയാണ് കാണിക്കുന്നത്. എന്നാല്‍ ഇത് മാത്രമല്ല നഖത്തിന്റെ ആരോഗ്യത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന മറ്റ് പല ലക്ഷണങ്ങളും ഉണ്ട്.

Subungual melanoma:

നഖത്തിന് താഴെയുള്ള ചര്‍മ്മം പോലും അപകടത്തിലാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നഖത്തിന്റെ ചര്‍മ്മത്തിന് താഴെ ഉണ്ടാവുന്ന നിറം മാറ്റവും മറ്റും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നഖങ്ങള്‍ക്ക് താഴെ ഉണ്ടാവുന്ന സ്‌കിന്‍ ക്യാന്‍സര്‍ ആണ് സബാഗ്വല്‍ മെലനോമ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പക്ഷേ എന്താണ് നിങ്ങളുടെ നഖത്തിലെ മാറ്റം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുന്നത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് സബാഗ്വല്‍ മെലനോമ?

എന്താണ് സബാഗ്വല്‍ മെലനോമ?

വളരെ അപൂര്‍വ്വമായാണ് സബാഗ്വല്‍ മെലനോമ എന്ന രോഗാവസ്ഥ ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇത് ഒരു രോഗലക്ഷണമാണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. നഖത്തിന് താഴെ ഉണ്ടാവുന്നവ ചതവോ രക്തം കട്ട കെട്ടി നില്‍ക്കുന്നതോ ആയി മാത്രമാണ് ഇത്തരം കാര്യങ്ങള്‍ പലരും കണക്കാക്കുന്നത്. എന്നാല്‍ ഇത് സബാഗ്വല്‍ മെലനോമ എന്ന രോഗാവസ്ഥയാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. ചര്‍മ്മത്തിന്റെ ഏത് ഭാഗത്തേയും മെലനോമ ബാധിക്കുന്നുണ്ട്. ക്യാന്‍സറിന്റെ ഗുരുതരമായ രൂപമായത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കാരണം കൃത്യമായ രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. നഖത്തിനടിയില്‍ കാണപ്പെടുന്ന മെലനോമയാണ് സബാഗ്വല്‍ മെലനോമ എന്നറിയപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങളെ പലരും ഗൗനിക്കാതെ വിടുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.

നഖത്തിലെ മാറ്റങ്ങള്‍

നഖത്തിലെ മാറ്റങ്ങള്‍

എന്തൊക്കെയാണ് ഈ മെലനോമയുടെ ഫലമായി നഖത്തിലെ മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നഖങ്ങളില്‍ കറുപ്പ് നിറത്തിലോ അല്ലെങ്കില്‍ തവിട്ട് നിറത്തിലോ ഉള്ള വരയാണ്. ഇത് കൂടാതെ നഖത്തിനെ അതിന്റെ മാംസത്തില്‍ നിന്ന് വേര്‍പെടുത്തുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇടക്കിടെ പൊട്ടുന്നതും നേര്‍ത്തതും ആരോഗ്യമില്ലാത്തതുമായ നഖങ്ങളും ശ്രദ്ധിക്കണം. അത് കൂടാതെ നഖത്തിന്റെ താഴെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇരുണ്ട നിറത്തിലുള്ള ചര്‍മ്മവും ശ്രദ്ധിക്കേണ്ടതാണ്. വിട്ടുമാറാതെ നില്‍ക്കുന്ന ചതവ് പോലുള്ള കല്ലിച്ച പാടുകള്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്. കാരണം പിന്നീട് അത് മാറ്റാന്‍ സാധിക്കാത്ത ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് പ്രായമായ ആളുകള്‍ 60-ന് മുകളിലുള്ളവര്‍ ഈ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

സബാഗ്വല്‍ മെലനോമയുടെ ലക്ഷണങ്ങള്‍?

സബാഗ്വല്‍ മെലനോമയുടെ ലക്ഷണങ്ങള്‍?

സബാഗ്വല്‍ മെലനൊമയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. നഖങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ ചതവോ മുറിവോ ആയി കണക്കാക്കരുത് എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആദ്യ ലക്ഷണം എന്ന് പറയുന്നത് നഖങ്ങളില്‍ ചുവപ്പും വീക്കവും തന്നെയാണ്. പിന്നീട് നഖങ്ങള്‍ക്കിടയില്‍ വിടവുകള്‍ പോലെ കാണപ്പെടുന്നു. ഇത് കൂടാതെ നഖം കുഴിഞ്ഞ് പോവുന്നത് പോലെ ഉണ്ടായിരിക്കും. നഖങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും കട്ടി കുറഞ്ഞതായി കാണപ്പെടുന്നു, നഖത്തിന്റെ ആകൃതി വക്രിച്ചത് പോലെയും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അപകടസാധ്യത എങ്ങനെ?

അപകടസാധ്യത എങ്ങനെ?

നിങ്ങള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് അപകട സാധ്യതയെ എത്രത്തോളം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതും തിരിച്ചറിയണം. എന്നാല്‍ എല്ലാവര്‍ക്കും അപകട സാധ്യതയുണ്ടാവണം എന്നില്ല. പക്ഷേ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം രോഗം മൂര്‍ച്ഛിക്കുകയും പിന്നീട് അപകടകരമായി മാറുകയും ചെയ്യുന്നുണ്ട് എന്നതാണ് സത്യം. മെലമോന ചിലരില്‍ പാരമ്പര്യമായി സംഭവിക്കുന്നതാണ്. ഇത് കൂടാതെ എച്ച് ഐ വി പോലുള്ള രോഗാവസ്ഥയുള്ളവരിലും രോഗപ്രതിരോധ ശേഷി വളരെയധികം കുറഞ്ഞവരിലും രോഗാവസ്ഥ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചികിത്സ എങ്ങനെ?

ചികിത്സ എങ്ങനെ?

എങ്ങനെയാണ് ചികിത്സക്ക് വിധേയനാകേണ്ടത് എന്നും ഡോക്ടറെ സമീപിക്കേണ്ടത് എന്നും നോക്കാം. ഒരു ഡോക്ടര്‍ സബംഗല്‍ മെലനോമയുടെ തീവ്രത നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍, രോഗം ബാധിച്ച ഭാഗം രോഗതീവ്രത അനുസരിച്ച് ശസ്ത്രക്രിയയിലൂടെ മാറ്റുന്നു. ഇത് ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് ചികിത്സ വിപുലീകരിക്കുകയാണ് ചെയ്യുന്നത്. ഇത് രോഗവ്യാപനം തടയുന്നതിന് സഹായിക്കുന്നുണ്ട്. ചിലരില്‍റേഡിയേഷനും കീമോതെറാപ്പിയും ഉള്‍പ്പെടുന്നു.

മറ്റ് രോഗാവസ്ഥകള്‍

മറ്റ് രോഗാവസ്ഥകള്‍

ഇത് കൂടാതെ ശരീരത്തില്‍ നഖത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നോക്കി പല കാര്യങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നഖങ്ങള്‍ക്കു കുറുകെയുള്ള തിരശ്ചീന വരകള്‍ തൈറോയ്ഡ് അല്ലെങ്കില്‍ കിഡ്നി സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചിലരില്‍ നഖം മഞ്ഞയോ അല്ലെങ്കില്‍ പച്ചയോ നിറത്തില്‍ കാണപ്പെടുന്നു. ഇത് അണുബാധയുടെ ലക്ഷണമാണ് എന്നതാണ് മനസ്സിലാക്കേണ്ടത്. ചിലരില്‍ ഇത് പ്രമേഹത്തിനും വഴിവെക്കാം. ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ വിവര ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. നിങ്ങള്‍ ഇതനുസരിച്ച് ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നഖത്തിലെ കറുപ്പ് വര; കാത്തിരിക്കുന്നത് അപകടംനഖത്തിലെ കറുപ്പ് വര; കാത്തിരിക്കുന്നത് അപകടം

സ്വാഭാവിക മരണത്തിനു മുന്നോടിയായി ഈ ലക്ഷണങ്ങള്‍സ്വാഭാവിക മരണത്തിനു മുന്നോടിയായി ഈ ലക്ഷണങ്ങള്‍

English summary

Subungual melanoma: Symptoms, Risk factors And Treatment In Malayalam

Here in this article we are sharing some symptoms, risk factors and treatment of subungual melanoma in malayalam. Take a look.
Story first published: Thursday, May 12, 2022, 14:34 [IST]
X
Desktop Bottom Promotion