For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്‌ പോസിറ്റീവ് ആയാല്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്

|

കോവിഡ് 19 പകര്‍ച്ചവ്യാധി ലോകത്തെ പിടിച്ചുകുലുക്കുകയാണ്. ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ള നിലവിലെ സ്ഥിതി വൈറസിന്റെ ഭീകരാവസ്ഥ വിളിച്ചോതുന്നതാണ്. ദിവസവും 3.5 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധിക്കുന്ന അവസ്ഥയിലെത്തിനില്‍ക്കുകയാണ്. പ്രാണവായു കിട്ടാതെ പിടഞ്ഞ് മരിക്കുന്നത് ആയിരങ്ങളും. പ്രതിരോധ വാക്‌സിനുകള്‍ നല്‍കുന്നുണ്ടെങ്കിലും വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും അകലെയാണാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്.

Most read: കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ ഒരിക്കലും മറക്കരുത് ഇക്കാര്യങ്ങള്‍

പലയിടത്തും വീണ്ടും ലോക്ക്ഡൗണുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ഇപ്പോഴുള്ളത് ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ രണ്ടാംതരംഗമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വൈറസ് മുന്‍പുണ്ടായിരുന്നതിനേക്കാളും പതിന്‍മടങ്ങ് പകര്‍ച്ചവ്യാധിയാണ്. ഒരാളില്‍ നിന്ന് എളുപ്പത്തില്‍ മറ്റൊരാളിലേക്ക് പടരുന്നു. വൈറസ് ബാധിച്ചവരുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധനവ് ആശുപത്രികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പലയിടത്തും ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു കഴിഞ്ഞു.

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് ബാധിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ എപ്പോള്‍ വരെ തുടരാനാവും? വീട്ടില്‍ സ്വയം പരിപാലിക്കുന്നതെങ്ങനെ? ചില ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എപ്പോഴാണ് ആശുപത്രിയില്‍ കാണിക്കേണ്ടത്? എന്നിങ്ങനെയൊക്കെയുള്ള സംശയങ്ങള്‍ സ്വാഭാവികമാണ്. നിങ്ങള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഇതൊക്കെയാണ്:

ചെയ്യാവുന്ന കാര്യങ്ങള്‍

ചെയ്യാവുന്ന കാര്യങ്ങള്‍

* അറ്റാച്ചുചെയ്ത ബാത്ത്റൂം ഉള്ള ഒരു പ്രത്യേക മുറിയില്‍ സ്വയം ക്വാറന്റൈനിലാവുക.

* നിങ്ങള്‍ക്ക് കുറഞ്ഞ ഗ്രേഡ് പനിയാണ് ഉള്ളതെങ്കില്‍ പാരസെറ്റമോള്‍ കഴിക്കാം.

Most read:വാക്‌സിന്‍ എടുത്താലും കോവിഡ് ബാധിക്കുമോ? കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

ചെയ്യാവുന്ന കാര്യങ്ങള്‍

ചെയ്യാവുന്ന കാര്യങ്ങള്‍

* നിങ്ങളുടെ പനിയുടെയും ഓക്‌സിജന്റെയും അളവ് ദിവസത്തില്‍ 10-15 തവണയെങ്കിലും പരിശോധിക്കുക. മറന്നുപോകാതിരിക്കാനായി നിങ്ങളുടെ മൊബൈലില്‍ അതിനായി ഒരു അലാറം സജ്ജമാക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

* ഓക്‌സിജന്റെ അളവ് 94-100 നും ഇടയിലാണെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഇത് 94 ല്‍ താഴെയാണെങ്കില്‍ ഡോക്ടറെ കാണുക.

* കഴിയുന്നതും ജലാംശമുള്ള ഭക്ഷണം കഴിക്കുക, ഇതിന് ഭക്ഷണം ദഹിപ്പിക്കാന്‍ എളുപ്പമാണ്. കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക.

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* നിങ്ങള്‍ക്ക് നേരിയ ലക്ഷണങ്ങളാണ് ഉള്ളതെങ്കിലും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ റെംഡെസിവിര്‍ എന്നിവ എടുക്കരുത്.

* രോഗലക്ഷണങ്ങള്‍ കഠിനമാണെങ്കില്‍ സമയാസമയങ്ങളില്‍ ഡോക്ടറുമായി ബന്ധപ്പെടുക.

* വൈറല്‍ ലോഡ് ഉയര്‍ന്നതാണെങ്കില്‍, നിങ്ങള്‍ക്ക് കുറഞ്ഞത് 5-7 ദിവസമെങ്കിലും പനി വരാം. അത്തരം ഘട്ടത്തില്‍ നിങ്ങളുടെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യും. അതിനാല്‍, പനിയും ഓക്‌സിജന്റെ അളവും പരിശോധിക്കുന്നത് തുടരുക.

Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* ഓക്‌സിജന്റെ അളവ് തുടര്‍ച്ചയായി കുറയുകയാണെങ്കില്‍, ഉടന്‍ തന്നെ ആശുപത്രിയില്‍ പോകുക.

* ഇതിനായി ആദ്യം അടുത്തുള്ള ആശുപത്രിയില്‍ വിളിച്ച് ബെഡ് സൗകര്യം ഉണ്ടോയെന്ന് പരിശോധുക.

* ഏത് ആശുപത്രികളിലാണ് വെന്റിലേറ്റര്‍, ഐസിയു അല്ലെങ്കില്‍ ഓക്‌സിജന്‍ കിടക്കകള്‍ ഉള്ളതെന്ന് അറിയുക.

* ഓക്‌സിജന്‍ സിലിണ്ടറിനായി നിങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടേണ്ടതാണ്.

* ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ നിന്ന് വലിയ വിലകൊടുത്ത് വാങ്ങരുത്. സമയം പാഴാക്കാതെ രോഗിക്ക് ശരിയായ സമയത്ത് ഓക്‌സിജന്‍ ലഭിക്കേണ്ടത് പ്രധാനമാണ്.

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകളൊന്നും കഴിക്കരുത്.

* ഗൂഗിള്‍ ചെയ്ത് സ്വയം ചികിത്സയെന്നോണം മരുന്ന് കഴിക്കരുത്.

* രോഗലക്ഷണങ്ങള്‍ വഷളാകുകയാണെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ മികച്ച പരിചരണം ആവശ്യമാണ്. അതിനായി രോഗിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. നിങ്ങള്‍ക്ക് വീട്ടില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്രമീകരണമുണ്ടെങ്കില്‍ പോലും ഇത് രോഗിക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുക.

Most read:കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* രോഗലക്ഷണങ്ങള്‍ കഠിനമാണെങ്കില്‍ വീട്ടില്‍ സ്വയം ചികിത്സ നടത്തരുത്.

* 7 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ഓക്‌സിജന്റെ അളവ് കുറയുക, വയറിളക്കം, ശ്വസന പ്രശ്‌നങ്ങള്‍, നെഞ്ചുവേദന എന്നിവയാണ് നിങ്ങള്‍ക്ക് അടിയന്തിര ചികിത്സ വേണമെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഉടന്‍ തന്നെ ആശുപത്രി ചികിത്സ ലഭ്യമാക്കുക.

English summary

Steps to Follow If You Test Positive For COVID-19 in Malayalam

Coronavirus plan: things to do after testing positive for COVID-19 in Malayalam, Read on.
X