For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലം ഈ പാനീയങ്ങള്‍ നിര്‍ബന്ധം: ആരോഗ്യത്തിനും ആയുസ്സിനും

|

ശൈത്യകാലത്ത് നിര്‍ജ്ജലീകരണം ഒരു സാധാരണ പ്രശ്‌നമാണ്. എന്നാല്‍ തണുപ്പ് കാലം ആയത് കൊണ്ട് തന്നെ പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തില്‍ പലരും പുറകോട്ട് നില്‍ക്കുന്നു. ഇത് ചര്‍മ്മം വരണ്ടതാക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ശൈത്യകാലത്ത് ദാഹം കുറവായതിനാല്‍ പലപ്പോഴും പലരും വെള്ളം കുടിക്കുന്നതില്‍ പുറകോട്ട് നില്‍ക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം നിര്‍ജ്ജലീകരണം ഏത് കാലാവസ്ഥയിലും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ചില പാനീയങ്ങള്‍ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു.

Staying Hydrated in Winter

വെള്ളം എപ്പോള്‍ കുടിക്കണം എന്നുള്ളതാണ് എല്ലാവരേയും പ്രശ്‌നത്തിലാക്കുന്നത്. എന്നാല്‍ ദാഹിക്കാത്ത സമയത്തും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം നിര്‍ജ്ജലീകരണം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതും ഗൗരവത്തോടെ എടുക്കേണ്ടതുമായ ഒന്നാണ്. ശൈത്യകാലത്ത് നിങ്ങളുടെ ശരീരം വെള്ളത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നില്ലെങ്കിലും, ദിവസം മുഴുവന്‍ നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് കഴിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നോക്കാം.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ നിങ്ങളില്‍ ചെറിയ രീതിയിലുള്ള ഗുണങ്ങളല്ല, വളരെ വലിയ ഗുണങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹെര്‍ബല്‍ ടീയില്‍ ഏറ്റവും മികച്ചതാണ് കമോമൈല്‍ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രിസര്‍വേറ്റീവുകളില്ലാതെ ഉണ്ടാക്കുന്ന ജൈവ പ്രകൃതിദത്ത ചായയാണിത്. വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചമോമൈല്‍ ചായ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പേശിവലിവ് പോലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ഉത്കണ്ഠ, ഗ്യാസ് എന്നിവയെ പ്രതിരോധിക്കുന്നതിനും ഈ പാനീയം ശീലമാക്കാവുന്നതാണ്. ഇത് നിര്‍ജ്ജലീകരണത്തെ കുറക്കുകയും അസ്വസ്ഥതകളില്‍ നിന്ന് ശൈത്യകാലം പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു.

മഞ്ഞള്‍ പാല്‍

മഞ്ഞള്‍ പാല്‍

ഗോള്‍ഡന്‍ മില്‍ക്ക് അല്ലെങ്കില്‍ മഞ്ഞള്‍ പാല്‍ രാത്രി കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നു. അത് കൂടാതെ ഏറ്റവും തണുപ്പുള്ള അവസ്ഥയില്‍ ശരീരത്തിന് ചൂട് നല്‍കുന്നതിനും മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനെ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിന് ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇവ നിങ്ങള്‍ക്ക് നേരിട്ട് നിര്‍ജ്ജലീകരണത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കില്ലെങ്കിലും ശരീരത്തിന്റെ മൊത്തത്തിലുള്ള ഗുണത്തെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മഞ്ഞള്‍പ്പാല്‍.

പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസ്

പച്ച നിറത്തിലുള്ള ജ്യൂസ് അഥവാ വിവിധ പച്ചക്കറികള്‍ കലര്‍ത്തി തയ്യാറാക്കിയ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ നാരുകളും ധാരാളം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഈ ജ്യൂസ് നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലേക്ക് ജലാംശത്തെ ആഗിരണം ചെയ്യുന്നതിനും നമ്മുടെ ശരീരത്തിന് വെള്ളം, ഇലക്ട്രോലൈറ്റുകള്‍, നാരുകള്‍ എന്നിവയുടെ സംയോജനം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ പച്ചക്കറികള്‍ അടങ്ങിയ പച്ച നിറത്തിലുള്ള ജ്യൂസ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു എന്നത് മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇഞ്ചി ചായ

ഇഞ്ചി ചായ

ഇഞ്ചി സര്‍വ്വൗഷധ ഗുണങ്ങളുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും പെട്ടെന്നാണ് ഇഞ്ചിയിലുള്ള പ്രതിവിധി. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ഭാരം, രക്തത്തിലെ പഞ്ചസാര, ക്യാന്‍സറിന് കാരണമാകുന്ന പ്രതിസന്ധികള്‍ എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് ചായയാക്കി കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു. ഇഞ്ചി ചായ കഴിക്കുന്നതിലൂടെ അത് ശരീരത്തിന്റെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ്. തണുത്ത കാലാവസ്ഥയില്‍ ശരീരം ചൂടാക്കുന്നതിനും ഇഞ്ചിച്ചായ കഴിക്കുന്നത് സഹായിക്കുന്നു.

സൂപ്പുകള്‍

സൂപ്പുകള്‍

നിങ്ങള്‍ക്ക് ശൈത്യകാലത്ത് നിര്‍ബന്ധമായും കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് സൂപ്പുകള്‍. ഇത് നിങ്ങളുടെ ശരീരം ചൂടാക്കുകയും ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ചിക്കന്‍, മട്ടണ്‍, പച്ചക്കറി, കൂണ്‍ എന്നിവയെല്ലാം സൂപ്പ് ആക്കി കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മിക്‌സഡ് വെജിറ്റബിള്‍ സൂപ്പും ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. കൂണ്‍ ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ ദഹനത്തിന് സഹായിക്കുന്നു. ഇത്രയും പാനീയങ്ങള്‍ നിങ്ങളെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്.

കാലിനടിഭാഗം 24മണിക്കൂറും തണുപ്പോ: ഈ ഗുരുതരരോഗങ്ങള്‍ അടുത്ത്കാലിനടിഭാഗം 24മണിക്കൂറും തണുപ്പോ: ഈ ഗുരുതരരോഗങ്ങള്‍ അടുത്ത്

ഹൃദയാഘാതം പ്രതിരോധിക്കും; ഹൃദയം സ്മാര്‍ട്ടാക്കും 5 യോഗപോസുകള്‍ഹൃദയാഘാതം പ്രതിരോധിക്കും; ഹൃദയം സ്മാര്‍ട്ടാക്കും 5 യോഗപോസുകള്‍

English summary

Staying Hydrated in Winter: Hydrating Drinks During Winter In Malayalam

Here in this article we are sharing some hydrating drinks during winter in malayalam. Take a look.
Story first published: Friday, January 6, 2023, 15:27 [IST]
X
Desktop Bottom Promotion