For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ മാറ്റാന്‍ ഒരാഴ്ച കുടിക്കാം: കൂടെ നഖത്തിന്റെ ആരോഗ്യവും കിടിലനാക്കാം

|

മുടി കൊഴിച്ചില്‍ എന്നത് എപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി വിപണിയില്‍ ലഭ്യമാവുന്ന പല എണ്ണകളും ക്രീമുകളും എല്ലാം തന്നെ പലരും ഉപയോഗിക്കാറും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ അത് മൂലം ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. പലപ്പോഴും ഉള്ള മുടി വേരോടെ കൊഴിഞ്ഞ് പോവുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ചില സ്മാര്‍ട്ട് പാനീയങ്ങള്‍ ശീലമാക്കാം. ഇത് മുടിയെ മാത്രമല്ല നഖത്തേയും ആരോഗ്യമുള്ളതാക്കി മാറ്റും.

Healthy Drinks To Treat Hair Loss

പലര്‍ക്കും നീട്ടി വളര്‍ത്തിയ ഭംഗിയുള്ള നഖങ്ങള്‍ വളരെയധികം ഇഷ്ടമായിരിക്കും. എന്നാല്‍ അത് പൊട്ടിപ്പോവുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിനും കാല്‍സ്യവും അയേണും ഒന്നും ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ അകറ്റുന്നതിനും നഖം പൊട്ടിപ്പോവുന്നതിന് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചില കിടിലന്‍ ജ്യൂസുകള്‍ ശീലമാക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.

കിവി ജ്യൂസ്

കിവി ജ്യൂസ്

കിവി ജ്യൂസ് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ഇതില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ മുടി വളര്‍ച്ച ത്വരിതഗതിയില്‍ ആവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും എന്ന തോതില്‍ നിങ്ങള്‍ക്ക് കിവി ജ്യൂസ് ശീലമാക്കാം. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ വളരെയധികം കുറക്കുന്നു. ഫലം കണ്ട് നിങ്ങള്‍ക്ക് തന്നെ അല്‍ഭുതം തോന്നാം. അത്രയേറെ ഗുണങ്ങളാണ് കിവി ജ്യൂസിനുള്ളത്. നിങ്ങള്‍ക്ക് ഇത് തലയോട്ടിയില്‍ നേരിട്ട് പ്രയോഗിക്കുകയും ചെയ്യാം. ഇതിലൂടേയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നു. കിവി ജ്യൂസ് തയ്യാറാക്കുമ്പോള്‍ അല്‍പം തേന്‍ കൂടി ചേര്‍ത്ത് നോക്കൂ. അതിന്റെ സ്വാദ് ഇരട്ടിയാവും എന്നതില്‍ തര്‍ക്കമില്ല.

ലെറ്റിയൂസ്, കുക്കുമ്പര്‍, തേന്‍, നാരങ്ങ

ലെറ്റിയൂസ്, കുക്കുമ്പര്‍, തേന്‍, നാരങ്ങ

ഇവ നാലും ചേര്‍ത്ത് നല്ല കിടിലന്‍ ജ്യൂസ് തയ്യാറാക്കാം. ഇത് മധുരവും പുളിയും എല്ലാം കൂടി ചേര്‍ന്ന ഒരു ടേസ്റ്റ് ആണ് നിങ്ങള്‍ക്ക് നല്‍കുന്നത്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമായ ലെറ്റിയൂസ് ആണ് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതില്‍ കേമന്‍. ഇത് കൂടാതെ നഖത്തിന്റെ ആരോഗ്യത്തിനും നഖം പൊട്ടിപ്പോവുന്നത് തടയുന്നതിനും ഈ ജ്യൂസ് സഹായിക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും ഈ ജ്യൂസ് മികച്ചതാണ്. എല്ലാ ചേരുവകളും ഒരുമിച്ച് ചേരുന്നത് ആയുസ്സും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

വാള്‍നട്ട്, ഉണക്കമുന്തിരി, പാഴ്സ്ലി, ഇഞ്ചി തേന്‍

വാള്‍നട്ട്, ഉണക്കമുന്തിരി, പാഴ്സ്ലി, ഇഞ്ചി തേന്‍

ഇവയെല്ലാം ചേരുമ്പോള്‍ ഗുണങ്ങളുടെ കാര്യത്തില്‍ ഒട്ടും പുറകോട്ട് പോവേണ്ടതില്ല. മുടി കൊഴിച്ചിലാണ് നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം എന്നുണ്ടെങ്കില്‍ അതിന് പൂര്‍ണമായും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ഇവ മിക്‌സ് ചെയ്ത് ഒരു കിടിലന്‍ പാനീയമായി കഴിക്കാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ കുടിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കും. ഒരിക്കലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല നഖത്തിന്റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു.

ബിറ്റ്‌റൂട്ട് , കാരറ്റ്, ആപ്പിള്‍, കുക്കുമ്പര്‍, ഇഞ്ചി

ബിറ്റ്‌റൂട്ട് , കാരറ്റ്, ആപ്പിള്‍, കുക്കുമ്പര്‍, ഇഞ്ചി

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇതിലും നല്ലൊരു കൂട്ട് വേറെ ഇല്ലെന്ന് തന്നെ പറയാം. അത്രയേറെ ഗുണങ്ങളാണ് ഈ മിശ്രിതത്തിനുള്ളത്. ധാരാളം വിറ്റാമിനുകളുടേയും ന്യൂട്രിയന്‍സുകളുടേയും കലവറയാണ് ഈ ജ്യൂ്‌സ്. ഇവയെല്ലാം ചെറിയ കഷ്ണങ്ങളാക്കി അടിച്ച് മികസ് ആക്കി ആഴ്ചയില്‍ രണ്ട് തവണ കുടിക്കാവുന്നതാണ്. ഇതിലൂടെ മുടി കൊഴിച്ചില്‍ പാടേ മാറുന്നു. മാത്രമല്ല മുടിക്ക് നല്ല തിളക്കവും ചര്‍മ്മത്തിന് നല്ല ആരോഗ്യവും ലഭിക്കുന്നു. കൂടാതെ നഖത്തിന്റെ കാര്യത്തില്‍ പൊട്ടിപ്പോവും എന്ന ടെന്‍ഷനും വേണ്ട. ഇത് നിങ്ങളുടെ മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കും എന്നത് തന്നെയാണ് ഉറപ്പ്.

പഴം, ചീര, നാരങ്ങ

പഴം, ചീര, നാരങ്ങ

പഴം, ചീര, നാരങ്ങ എന്നിവ മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മറ്റൊന്നിന്റേയും ആവശ്യമില്ല. കാരണം ചീര എന്നത് വിറ്റാമിന്റെ കലവറയാണ്. ഇതില്‍ ന്യൂട്രിയന്‍സും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാവുന്നതാണ് ഈ ജ്യൂസ്. അല്‍പം വെള്ളം ചേര്‍ത്ത് വേണം ഇത് അടിക്കുന്നതിന്. അത് മാത്രമല്ല നഖത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും എപ്പോഴും മികച്ചത് തന്നെയാണ് ഈ ജ്യൂസ്.

ഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്‌കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച്‌ മുടി വളര്‍ത്തുംഉറങ്ങാന്‍ പോവും മുന്‍പ് ഈ ഹെയര്‍മാസ്‌കുകള്‍ ആഴ്ചയില്‍ ഒന്നര ഇഞ്ച്‌ മുടി വളര്‍ത്തും

അഞ്ച് മാര്‍ഗ്ഗങ്ങള്‍ ആയുര്‍വ്വേദപ്രകാരം: കഷണ്ടി പോവും മുടി വളരും നിതംബം വരെഅഞ്ച് മാര്‍ഗ്ഗങ്ങള്‍ ആയുര്‍വ്വേദപ്രകാരം: കഷണ്ടി പോവും മുടി വളരും നിതംബം വരെ

Disclaimer: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്‌നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടതാണ്.

English summary

Start Drinking These Healthy Drinks To Treat Hair Loss And Brittle Nails

Here in this article we are sharing some healthy drinks to treat your hair loss and brittle nails in malayalam Take a look.
Story first published: Thursday, January 19, 2023, 17:47 [IST]
X
Desktop Bottom Promotion