For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ നിയന്ത്രണത്തില്‍ പരാജയപ്പെട്ടോ: ഒരാഴ്ച കൊണ്ട് കുറക്കാന്‍ ബാര്‍ലിയും റാഗിയും

|

ആരോഗ്യകരമായ ഒരു തുടക്കമാണ് 2023-ല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ പ്രമേഹത്തില്‍ തന്നെ 2023-ല്‍ മാറ്റം വരുത്താം. ആദ്യത്തെ തുടക്കം ഭക്ഷണത്തില്‍ നിന്ന് തന്നെയാവട്ടെ. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കും എന്നത് നിസംശയം നമുക്ക് പറയാം. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ പ്രമേഹം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. തിരക്കും ജോലിയിലെ സമ്മര്‍ദ്ദവും പ്രശ്‌നങ്ങളും ഭക്ഷണത്തിന്റെ മാറ്റങ്ങളും വ്യായാമമില്ലായ്മയും എല്ലാം പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. പ്രമേഹത്തെ കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമാണോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.

Grains In Daily Diet To Control High Blood Sugar

പ്രമേഹം എങ്ങനെ നിയന്ത്രിക്കാമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏത് രീതിയില്‍ നിയന്ത്രണത്തിലാക്കാമെന്നുമാണ് പല പ്രമേഹ രോഗികളും ചിന്തിക്കുന്നത്. ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കര്‍ശനമായ ദിനചര്യയല്ലെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. എന്നാല്‍ ധാന്യങ്ങള്‍ നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമാക്കുമ്പോള്‍ ഇത്തരം പ്രശ്‌നത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് സാധിക്കുന്നു. നമ്മുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ധാന്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

ബാര്‍ലി

ബാര്‍ലി

ഈ ലിസ്റ്റില്‍ ആദ്യം വരുന്നതാണ് പലപ്പോഴും ബാര്‍ലി. എന്തുകൊണ്ട് ബാര്‍ലി പ്രമേഹത്തെ കുറക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇതിലുള്ള ബീറ്റാ ഗ്ലൂക്കന്‍ ആണ് പ്രമേഹത്തിന് വെല്ലുവിളിയാവുന്നത്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ശരീരത്തിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ചീത്ത കൊളസ്‌ട്രോള്‍ എന്ന വില്ലനേയും ഇല്ലാതാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം. ബാര്‍ലി കഴിച്ചാല്‍ കൊളസ്‌ട്രോളും കുറക്കാം പ്രമേഹവും കുറക്കാം. ഒരാഴ്ചയെങ്കിലും സ്ഥിരമായി കഴിച്ചിട്ട് ഒന്ന് ചെക്ക് ചെയ്ത് നോ്ക്കൂ. നിങ്ങള്‍ അത്ഭുതപ്പെടും.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് നമ്മളെല്ലാവരും കഴിക്കുന്നതാണ്. എന്നാല്‍ ഓട്‌സില്‍ തന്നെ നിരവധി തരങ്ങളുണ്ട്. ഇതില്‍ ഹോള്‍ ഓട്‌സ് ഒന്ന് ശീലമാക്കി നോക്കൂ. ഇത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രണത്തിലാക്കകുന്നു. ലയിക്കുന്ന നാരുകള്‍ ഓട്‌സില്‍ ധാരാളമുണ്ട്. അത് മാത്രമല്ല മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്ന കാര്യത്തില്‍ ഈ ഘടകങ്ങള്‍ അതുകൊണ്ട് തന്നെ വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല. ഇത്രയൊക്കെ വായിച്ചിട്ടും നിങ്ങള്‍ക്ക് സംശയം തോന്നുന്നുവെങ്കില്‍ പുതുവര്‍ഷം മുതലല്ല, ഇന്ന് മുതല്‍ തന്നെ നിങ്ങള്‍ക്ക് ഇത് ശീലമാക്കാം.

രാജ്ഗിര/ അമരാന്ത്

രാജ്ഗിര/ അമരാന്ത്

പേര് കേട്ട് ആരും ഞെട്ടണ്ട, പലപ്പോഴും നമ്മുടെ നാട്ടില്‍ തന്നെ ലഭ്യമായിട്ടുള്ള ഒരു ധാന്യമാണ് ഇത്. രാജ്ഗിര കഴിക്കുന്നതിലൂടെ ഏത് പഴകിയ പ്രമേഹത്തേയും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും എന്നതാണ് സത്യം. ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കമുള്ള ഗുണനിലവാരങ്ങളുടെ കാര്യത്തില്‍ ഒരു തരത്തിലും താഴെ പോവാത്ത ഒരു ധാന്യമാണ് രാജ്ഗിര. പോഷകഗുണങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല എന്നതാണ്. ഇതില്‍ ഗ്ലൂറ്റന്‍ ഫ്രീ ഓപ്ഷനുണ്ട് എന്ന് മാത്രമല്ല ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ധാരാളമാണ്. പ്രമേഹത്തെ നിലക്ക് നിര്‍ത്താന്‍ ഈ ധാന്യം മികച്ചതാണ്.

റാഗി

റാഗി

ഒറ്റനോട്ടത്തില്‍ കടുകാണെന്നാണ് തോന്നുക, എന്നാല്‍ രണ്ടാമതൊരു നോട്ടത്തിന് സമയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാവും ഇത് റാഗിയാണ് എന്ന്. കടുകിനെപ്പോലെ തന്നെയാണ് റാഗിയും. ഇത്തിരിക്കുഞ്ഞനാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ സംശയിക്കാതെ ഉപയോഗിക്കാവുന്ന ഒരു ധാന്യമാണ് റാഗി. ഇത് പ്രമേഹത്തെ കുറക്കുന്നതോടൊപ്പം അല്‍പം അധിക പണി കൂടി എടുക്കുന്നുണ്ട്. അതാണ് കൊളസ്‌ട്രോള്‍ കുറക്കുന്ന ജോലി. ശരീരത്തിലെ അമിതമായുള്ള ചീത്ത കൊളസ്‌ട്രോളിനെ കുറക്കുന്നതിന് റാഗിയെ കഴിഞ്ഞേ ആളുള്ളൂ എന്ന് തന്നെ പറയാം. അത്രയേറെ പോഷകസമൃദ്ധമാണ് റാഗി. ചെറിയ കുട്ടികള്‍ക്ക് വരെ റാഗി നല്‍കാറുണ്ട്.

ബജ്‌റ

ബജ്‌റ

അല്‍പം ദൂരെയുള്ള കൂട്ടാരണെങ്കിലും ബജ്‌റക്ക് നമ്മുടെ നാട്ടില്‍ ആവശ്യക്കാര്‍ ഒട്ടും കുറവല്ല. ആരോഗ്യ സംരക്ഷണത്തിനും പ്രമേഹം കുറക്കുന്നതിനും മിനക്കെട്ട് ഇറങ്ങിയവര്‍ക്ക് ബജ്‌റ എന്നത് ഒരു ധാന്യം മാത്രമല്ല അവരുടെ ആയുസ്സിന്റെ മരുന്ന് കൂടിയാണ്. ഇതിലുള്ള അയേണ്‍ സാന്നിധ്യം ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. മലബന്ധത്തെ ഇല്ലാതാക്കുന്നതിനും മികച്ച ദഹനത്തിനും ബജ്‌റ എപ്പോഴും മുന്നില്‍ തന്നെയാണ്. നിങ്ങള്‍ക്ക് യാതൊരു സംശയവും കൂടാതെ ഭക്ഷണത്തില്‍ ബജ്‌റ ഉള്‍പ്പെടുത്താം.

ജോവര്‍

ജോവര്‍

ബജ്‌റയുടെ അയല്‍ക്കാരനാണ് ജോവര്‍. ആരോഗ്യത്തിന്റെ കാര്യത്തില്‍ പക്ഷേ ഒന്നിനൊന്ന് മെച്ചമാണ് ഇവ രണ്ടും. പ്രമേഹം കുറക്കുന്നു എന്ന് മാത്രമല്ല ചില അധിക ജോലികളും ജോവര്‍ നമ്മുടെ ശരീരത്തില്‍ കാണിക്കുന്നുണ്ട്. രക്തം കട്ടപിടിക്കുന്നതിലും എല്ലുകളുടെ വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിക്കുന്ന വൈറ്റമിന്‍ കെ കൊണ്ട് സമ്പന്നമാണ് ജോവര്‍. ഇത് കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രാള്‍ പൂര്‍ണമായും കുറക്കുന്നതിനും ജോവര്‍ മിടുക്കനാണ്. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ അന്നജവും ജോവറില്‍ ധാരാളമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമൊന്നും കൂടാതെ ജോവര്‍ ഉപയോഗിക്കാം.

ചെവി വേദന, ഒച്ചയടപ്പ്, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്: ടോണ്‍സില്‍ ക്യാന്‍സര്‍ തുടക്കം ഇങ്ങനെചെവി വേദന, ഒച്ചയടപ്പ്, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്: ടോണ്‍സില്‍ ക്യാന്‍സര്‍ തുടക്കം ഇങ്ങനെ

ചുമയും ജലദോഷവും മരുന്നില്ലാതെ പൂര്‍ണമായും മാറ്റും മുത്തശ്ശിക്കൂട്ടുകള്‍ചുമയും ജലദോഷവും മരുന്നില്ലാതെ പൂര്‍ണമായും മാറ്റും മുത്തശ്ശിക്കൂട്ടുകള്‍

English summary

Start A Healthy New Year 2023: Add these Grains In Daily Diet To Control High Blood Sugar

Here in this article we are sharing a new year healthy food list to cure diabetes. Add these grains in daily diet to control your diabetes level in malayalam. Take a look.
Story first published: Thursday, December 29, 2022, 18:54 [IST]
X
Desktop Bottom Promotion