For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീരയും ആവക്കാഡോയും; നിങ്ങള്‍ ഡയറ്റിലെങ്കില്‍ നിര്‍ബന്ധം

|

നിങ്ങൾക്ക് 30 വയസ്സാണോ?എങ്കിൽ അവോക്കാഡോയും ചീരയും ഉറപ്പായും കഴിക്കണം. പുതിയ പഠനമനുസരിച്ചു ചീരയും അവോക്കാഡോയും പ്രോട്ടീനും വിറ്റാമിനും മാത്രമല്ല നൽകുന്നത് ,നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട ഗുണങ്ങൾ അവ നൽകുന്നു.ലൂടെയിൻ എന്ന പോഷണം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതല്ല.അവ അടങ്ങിയ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്.ലൂടെയിൻ പച്ചക്കറികളായ ചീര ,അവോക്കാഡോ,കാരറ്റ് ,മുട്ട എന്നിവയിലാണ് അടങ്ങിയിരിക്കുന്നത്.

ഫ്രണ്ടിയേഴ്സ് ഇൻ ഏജിങ് ന്യൂറോസയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് 25 മുതൽ 45 വയസുവരെയുള്ള 60 മുതിർന്ന കുട്ടികളെ സൂക്ഷ്മപരിശോധന നടത്തിയപ്പോൾ മുതിർന്ന വിദ്യാർത്ഥികളിൽ മറ്റുള്ളവരെക്കാൾ ലൂടെയിൻ കണ്ടെത്തി. ലൂടെയിൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മധ്യവയസ്‌കരിൽ അവരുടെ എല്ലാ കഴിവുകളും മെച്ചപ്പെടുമെന്ന് ഉർബാനയിലെ ഇല്ലിനുവസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.

Spinach And Avocado Is Must Have If You Are on Your Diet

ആളുകൾ പ്രായമാകുമ്പോൾ അവരുടെ കഴിവുകൾ കുറയുന്നു.ഇത് നാം പ്രതീക്ഷിക്കുന്നതിനു മുൻപ് തന്നെ തുടങ്ങുന്നു.അതായത് 30 കളിൽ തന്നെ വ്യത്യാസം കണ്ടുതുടങ്ങുന്നതായി ആനി വാക്ക്എന്ന എഴുത്തുകാരൻ സൂചിപ്പിക്കുന്നു. തലച്ചോറിനെ കൂടാതെ ,കണ്ണുകളിലെ പ്രകാശപ്രതിഫലനത്തിൽ ലൂടെനിന്റെ പ്രാധാന്യം ഗവേഷകർ പരിശോധിച്ചു.തലയോട്ടിൽ ഇലക്ട്രോഡുകൾ ഉപയോഗിച്ച് തലച്ചോറിന്റെ ന്യൂറൽ പ്രവർത്തനങ്ങളും അവർ അളന്നു.

സ്ഥിരമായി ചീര കഴിച്ചു നോക്കൂ, ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ മാറ്റം കണ്ടെത്താന്‍ കഴിയും. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ഇത് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കറുത്ത മുടിയിഴകള്‍ ലഭിയ്ക്കുന്നതിന് മുടിവേരുകളില്‍ ഓക്‌സിജന്‍ എത്തിയ്ക്കാനും ചീര സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിയ്ക്കാനുള്ള ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചീര. ചീരയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. അതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കുന്നു.

മലബന്ധം മൂലം കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ വെള്ളച്ചീരയുടെ ഉപയോഗത്തിലൂടെ കഴിയും. ഇത് ദഹനം കൃത്യമാക്കുകയും മലബന്ധം എന്ന പ്രശ്‌നത്തെ വേരോടെ നശിപ്പിക്കുകയും ചെയ്യുന്നു.

ഒമേഗ 3 ഫാറ്റി ആസിഡിന്റെ പ്രവര്‍ത്തനവും വിറ്റാമിന്‍ ഇയുടെ പ്രവര്‍ത്തനവും കാരണം എപ്പോഴും ഉന്‍മേഷത്തോടെ ഇരിക്കാന്‍ ആവകാഡോ കഴിക്കുന്നതിലൂടെ കഴിയുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ആവകാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു. എന്തായാലും ആവകാഡോ ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

English summary

Spinach And Avocado Is Must Have If You Are on Your Diet

Here we are discussing about how spinach and avocado is must have if you are on your diet. Take a look.
X
Desktop Bottom Promotion