For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടുപ്പ്, വയര്‍, തുടവണ്ണം കുറയ്ക്കാന്‍ റാഗി പ്രയോഗം

ഇടുപ്പ്, വയര്‍, തുടവണ്ണം കുറയ്ക്കാന്‍ റാഗി പ്രയോഗം

|

തടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പലരും ആരോഗ്യപ്രശ്‌നമായാണ് ഇതു കണക്കുകൂട്ടുന്നതും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത്തരം തടി പ്രശ്‌നം തന്നെയാണ്.

കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ചില പ്രത്യേക സ്ഥലങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരിടമാണ് വയര്‍. വയറിനു പുറമേ തുട, ഇടുപ്പ് ഭാഗങ്ങളിലും കൊഴുപ്പടിഞ്ഞു കൂടും. ചിലരില്‍ പിന്‍ഭാഗത്തും അമിത കൊഴുപ്പുണ്ടാകും. പിന്‍ഭാഗത്തേത് അത്ര ദോഷകരമായ കൊഴുപ്പല്ലെന്നു പറയാമെങ്കിലും ബാക്കിയുള്ളിടത്തെ കൊഴുപ്പുകള്‍ അപകടം തന്നെയാണ്. പ്രത്യേകിച്ചും വയറ്റിലുളള കൊഴുപ്പ്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങളുടേയും മൂലകാരണമാണ് ഈ കൊഴുപ്പെന്നു വേണം, പറയുവാന്‍.

തടി കുറയ്ക്കാന്‍ വേണ്ടി കൃത്രിമ വഴികള്‍ നോക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ഇത് ചിലപ്പോള്‍ ഗുണം ചെയ്യും, എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ പലതുണ്ടാകും. മാറാരോഗങ്ങളാകും, ചിലപ്പോള്‍ ഫലമായി ലഭിയ്ക്കുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ഉപയോഗിയ്ക്കാവുന്ന തികച്ചും സ്വാഭാവികമായ ഒരു വഴിയെക്കുറിച്ചറിയൂ. നമുക്കു വീട്ടിലുണ്ടാക്കി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

റാഗി അഥവാ മുത്താറി

റാഗി അഥവാ മുത്താറി

റാഗി അഥവാ മുത്താറിയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്. കുഞ്ഞുങ്ങള്‍ക്ക് കുറുക്കി കൊടുക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ഇതില്‍ നിന്നു തന്നെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിതെന്നു വ്യക്തമാകും.

റാഗിയില്‍

റാഗിയില്‍

റാഗിയില്‍ ട്രിപ്‌റ്റോഫാന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പും ഇതു വഴി ശരീര ഭാരവും കുറയ്ക്കാന്‍ നല്ലതാണ്. ഇതു പതുക്കെയാണ് ദഹിയ്ക്കുന്നത്. ഇതു വഴി കൊഴുപ്പ് അടിഞ്ഞു കൂടുന്നില്ല. ഊര്‍ജമായി ശരീരത്തില്‍ ഉപയോഗിയ്ക്കപ്പെടുന്നു.

റാഗി കൊണ്ടു പ്രത്യേക തരത്തിലാണ്

റാഗി കൊണ്ടു പ്രത്യേക തരത്തിലാണ്

റാഗി കൊണ്ടു പ്രത്യേക തരത്തിലാണ് തടി കുറയ്ക്കാനുള്ള ഈ മരുന്നുണ്ടാക്കേണ്ടത്. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ റാഗിയെടുക്കുക. ഇത് വറുക്കുക. എണ്ണ ചേര്‍ക്കേണ്ടതില്ല. പിന്നീട് ഇത് പൊടിച്ചെടുക്കണം. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വേവിയ്ക്കുക. ഇതു സൂപ്പു പോലാകുമ്പോള്‍, അതായത് അല്‍പം കുറുകി കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതില്‍ അല്‍പം ഉപ്പു ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ഇത് കഴിയ്ക്കുവാന്‍ ചിലര്‍ക്കെങ്കിലും അല്‍പം പ്രയാസം തോന്നിയേക്കും.

റാഗി മരുന്ന്

റാഗി മരുന്ന്

കാരണം അത്ര വലിയ രുചി പറയാനില്ല. എന്നാല്‍ രുചിയ്ക്കു വേണ്ടി പാലോ പഞ്ചസാരയോ ചേര്‍ക്കരുത്. ഗുണമുണ്ടാകില്ല. ഈ റാഗി മരുന്ന് രണ്ടാഴ്ചയെങ്കിലും അടുപ്പിച്ചു കഴിയ്ക്കുക. ഇത് രാത്രിയിലോ രാവിലെയോ കഴിയ്ക്കാം. രാത്രി കഴിച്ചാല്‍ മറ്റു കട്ടി ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്നുമില്ല.

തടി കുറയ്ക്കാന്‍ മാത്രമല്ല

തടി കുറയ്ക്കാന്‍ മാത്രമല്ല

തടി കുറയ്ക്കാന്‍ മാത്രമല്ല, വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നു കൂടിയാണ് ഇത്. ദഹനം മെച്ചപ്പെടുത്തും. നാരുകളാല്‍ സമ്പുഷ്ടമാണിത്. നല്ല ശോധന നല്‍കുന്ന ഇത് പ്രമേഹ, കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണ്. ഇത് പതുക്കെ ദഹിയ്ക്കുന്നതു കൊണ്ടു തന്നെ പെട്ടെന്നു ഗ്ലൂക്കോസായി മാറുന്നില്ല. പകരം ഇത് ഊര്‍ജമായി മാറുന്നു.

എല്ലിനും

എല്ലിനും

എല്ലിനും അനീമിയ പോലുളള അവസ്ഥകള്‍ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. അയേണ്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇതു സഹായിക്കുന്നു. റാഗിയിലെ ലെസിതിന്‍, മെഥിയോനൈന്‍ എന്നീ അമിനോ ആസിഡുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും, കരളിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

English summary

Special Ragi Salt Mixture To Reduce Weight

Special Ragi Salt Mixture To Reduce Weight, Read more to know about,
X
Desktop Bottom Promotion