For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തില്‍ തളര്‍ച്ചയോ, അനങ്ങാന്‍ സാധിക്കുന്നില്ലേ; അറിയണം ഈ അവസ്ഥ

|

സ്ലീപ് പരാലിസിസ് എന്നത് പലര്‍ക്കും അത്ര പരിചിതമായ ഒരു പേരായിരിക്കില്ല. എന്നാല്‍ സ്ലീപ് പരാലിസിസ് എന്ന പേരല്ലാതെ ഉറക്കത്തിലെ തളര്‍ച്ചയും ക്ഷീണവും അനങ്ങാന്‍ പറ്റാത്ത അവസ്ഥയും എല്ലാം പലപ്പോഴും നിങ്ങളില്‍ പലരും അനുഭവിച്ചിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ഇത് എന്താണ് എന്ന് ആലോചിച്ച് പലരും തലപുകഞ്ഞിട്ടുണ്ടാവും. സമാന അനുഭവസ്ഥര്‍ നമുക്ക് ചുറ്റും നിരവധി ഉണ്ട് എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മിക്ക അവസ്ഥകളിലും പലപ്പോഴും ഉറക്കം സുഖകരമായിരിക്കണം എന്നില്ല. ചിലപ്പോള്‍ നമ്മളറിയാതെ തന്നെ ശരീരത്തില്‍ നടക്കുന്ന പല മാറ്റങ്ങളും ഉറക്കത്തില്‍ സംഭവിക്കുന്നവയാണ്.

മിക്ക കേസുകളിലും, ഉറക്കത്തിന്റെ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ശരീരം സുഗമമായി നീങ്ങുന്നില്ല എന്നതിന്റെ സൂചനയാണ് സ്ലീപ് പരാലിസിസ് എന്ന അവസ്ഥ. ഇത് ഒരു പക്ഷാഘാതത്തിന് തുല്യമാണ് എന്നതാണ് സത്യം. ഇത്തരം അവസ്ഥകളില്‍ ചിലത് അപൂര്‍വ്വമായി ആഴത്തിലുള്ള മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ, ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്താണ് സ്ലീപ് പരാലിസിസ്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ് കാരണം എങ്ങനെ പരിഹാരം കാണാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

എന്താണ് സ്ലീപ് പരാലിസിസ്?

എന്താണ് സ്ലീപ് പരാലിസിസ്?

സ്ലീപ് പാരാലിസിസ് എന്നത് പലര്‍ക്കും അല്‍പം പരിചിതമല്ലാത്ത ഒരു വാക്കായിരിക്കും. എന്നാല്‍ ഇത് മൂലം ഉണ്ടാവുന്ന അവസ്ഥ എന്ന് പറയുന്നത് പലര്‍ക്കും പരിചയമുള്ളതും ആയിരിക്കും. നിങ്ങള്‍ക്ക് ഉറക്കത്തില്‍ തളര്‍ച്ച പോലെ തോന്നാറുണ്ടോ, ഉണര്‍ന്ന് കഴിഞ്ഞാലും ആ തളര്‍ച്ചയില്‍ നിന്ന് മുക്തരാവാതെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നുണ്ടോ, എന്നാല്‍ അതിനെയാണ് സ്ലീപ് പരാലിസിസ് എന്ന് പറയുന്നത്. ബോധമുണ്ടെങ്കില്‍ പോലും പലപ്പോഴും അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ പരിവര്‍ത്തന സമയത്ത്, നിങ്ങള്‍ക്ക് കുറച്ച് നിമിഷങ്ങള്‍ മുതല്‍ കുറച്ച് മിനിറ്റ് വരെ അനങ്ങാനോ സംസാരിക്കാനോ കഴിഞ്ഞേക്കില്ല. ചില ആളുകള്‍ക്ക് ഇതിന്റെ ഫലമായി പലപ്പോഴും സമ്മര്‍ദ്ദമോ ശ്വാസംമുട്ടലോ അനുഭവപ്പെടുന്നവരും ഉണ്ട്. നാര്‍കോലെപ്‌സി പോലുള്ള മറ്റ് ഉറക്ക തകരാറുകള്‍ക്കൊപ്പം സ്ലീപ് പരാലിസിസ് എന്ന അവസ്ഥയുണ്ടായേക്കാം.

എപ്പോള്‍ ഇത് സംഭവിക്കുന്നു?

എപ്പോള്‍ ഇത് സംഭവിക്കുന്നു?

എപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലപ്പോഴും പലരും അറിയുന്നില്ല. രണ്ടില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടാവുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ആണ് ഇത് സംഭവിക്കുന്നത്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഇത് സംഭവിക്കുകയാണെങ്കില്‍, അതിനെ ഹിപ്നാഗോജിക് അല്ലെങ്കില്‍ പ്രീഡോര്‍മിറ്റല്‍ സ്ലീപ്പ് പരാലിസിസ് എന്ന് വിളിക്കുന്നു. നിങ്ങള്‍ ഉണരുമ്പോള്‍ ഇത്തരം അവസ്ഥയുണ്ടാവുകയാണെങ്കില്‍ അതിനെ ഹിപ്‌നോപോംപിക് അല്ലെങ്കില്‍ പോസ്റ്റ്‌ഡോര്‍മിറ്റല്‍ സ്ലീപ്പ് പരാലിസിസ് എന്ന് പറയുന്നത്.

ഹിപ്നാഗോജിക് സ്ലീപ്പ് പാരാലിസിസ് എന്നാല്‍ എന്ത്?

ഹിപ്നാഗോജിക് സ്ലീപ്പ് പാരാലിസിസ് എന്നാല്‍ എന്ത്?

നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരം പതുക്കെ വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങളില്‍ ഇത്തരം സാധാരണയായി നിങ്ങള്‍ക്ക് അവബോധം കുറവാണ് എന്നതാണ് സത്യം. അതിനാല്‍ നിങ്ങളിലുണ്ടാവുന്ന ഈ മാറ്റം ശ്രദ്ധിക്കുന്നില്ല. എന്നിരുന്നാലും, ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഇത്തരം അവസ്ഥകളില്‍ തുടരുകയോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ചലിക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.

 ആരിലൊക്കെ ഉണ്ടാവാം?

ആരിലൊക്കെ ഉണ്ടാവാം?

ഈ പ്രശ്‌നം നിങ്ങളില്‍ ആരിലൊക്കെ ഉണ്ടാവം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ 10 പേരില്‍ നാല് പേര്‍ക്കും സ്ലീപ് പരാലിസിസ് ഉണ്ടാകാം. കൗമാരപ്രായത്തിലാണ് ഈ സാധാരണ അവസ്ഥ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് സംഭവിക്കുന്നുണ്ട്. ചിലരില്‍ പാരമ്പര്യമായി ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇതിനെ സംബന്ധിച്ച് വരുന്ന് മറ്റ് ചില ഘടകങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ആരിലൊക്കെ ഉണ്ടാവാം?

ആരിലൊക്കെ ഉണ്ടാവാം?

ഉറക്കക്കുറവ്, മാറുന്ന ഉറക്ക ഷെഡ്യൂള്‍, സമ്മര്‍ദ്ദം അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള മാനസിക അവസ്ഥകള്‍, മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത്, നാര്‍കോലെപ്സി, മലബന്ധം പോലുള്ള മറ്റ് ഉറക്ക പ്രശ്‌നങ്ങള്‍, ADHD പോലുള്ള ചില മരുന്നുകളുടെ ഉപയോഗം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തരം കാരണങ്ങള്‍ നാം തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

സ്ലീപ് പരാലിസിസ് എങ്ങനെയാണ് നിര്‍ണ്ണയിക്കും?

സ്ലീപ് പരാലിസിസ് എങ്ങനെയാണ് നിര്‍ണ്ണയിക്കും?

ഉറങ്ങുമ്പോഴോ ഉണരുമ്പോഴോ കുറച്ച് സെക്കന്‍ഡുകളോ മിനിറ്റുകളോ നിങ്ങള്‍ക്ക് ചലിക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെങ്കില്‍, നിങ്ങളില്‍ സ്ലീപ് പരാലിസിസ് സംഭവിക്കുന്നു എന്നാണ് പറയുന്നത്. പലപ്പോഴും ഈ അവസ്ഥയെ ചികിത്സിക്കേണ്ട ആവശ്യമില്ല. ഇത് സാധാരണയായി മാറുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. നിങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുന്നതും, അതല്ലെങ്കില്‍ നിങ്ങളുടെ ലക്ഷണങ്ങള്‍ പകല്‍ സമയത്ത് നിങ്ങളെ വളരെ ക്ഷീണിതനാക്കുന്നതും, രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം.

ഡോക്ടറെ കാണുമ്പോള്‍

ഡോക്ടറെ കാണുമ്പോള്‍

നിങ്ങള്‍ ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ഡോക്ടര്‍ നിങ്ങളോട് പറയുന്ന ഉറക്ക ഡയറി സൂക്ഷിക്കുന്നത്. നിങ്ങള്‍ എപ്പോള്‍ ഉറങ്ങുന്നു, എപ്പോള്‍ ഉണരുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം ഡയറിയില്‍ സൂക്ഷിക്കുക. മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ ഉറക്കപ്രശ്‌നങ്ങളോ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതെല്ലാം ഡോക്ടറോട് പറയാന്‍ ശ്രദ്ധിക്കണം.

എങ്ങനെയാണ് ചികിത്സിക്കുന്നത്?

എങ്ങനെയാണ് ചികിത്സിക്കുന്നത്?

മിക്ക ആളുകള്‍ക്കും സ്ലീപ് പരാലിസിസിന് ചികിത്സ ആവശ്യമില്ല. നിങ്ങള്‍ക്ക് ഉത്കണ്ഠയോ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കിലോ നാര്‍കോലെപ്‌സി പോലുള്ള ഏതെങ്കിലും അടിസ്ഥാന അവസ്ഥകള്‍ ഉണ്ടെങ്കിലോ മാത്രം ചികിത്സക്ക് വേണ്ടി ശ്രമിക്കുക. അതിനോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഉറക്ക ശീലങ്ങള്‍ മെച്ചപ്പെടുത്തുകയാണ് അതില്‍ ആദ്യം ചെയ്യേണ്ടത്. ഓരോ രാത്രിയും നിങ്ങള്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക. സ്ലീപ് പരാലിസിസിന് കാരണമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന എന്തെങ്കിലും തരത്തിലുള് മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണഅടെങ്കില്‍ അതിനെ ചികിത്സിക്കുക.

നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?

നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?

പ്രേതങ്ങളേയോ, ഭൂതങ്ങളെയോ, അന്യഗ്രഹ ജീവികളേയോ അല്ലെങ്കില്‍ നിങ്ങളെ തട്ടിക്കൊണ്ടുപോകുന്നവരെയോ ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം ഇത്തരത്തില്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. നിങ്ങള്‍ക്ക് ഇടയ്ക്കിടെ സ്ലീപ് പരാലിസിസ് സംഭവിക്കുന്നുണ്ടെങ്കില്‍ ഈ തകരാറിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നിങ്ങളുടെ ജീവിതത്തിലെ പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക. പുതിയ സ്ലീപ്പിംഗ് പൊസിഷനുകള്‍ പരീക്ഷിക്കുക എന്നിവയൊക്കെയാണ് അത്.

ദിവസവും ഈന്തപ്പഴം വേണ്ട, അത് അപകടംദിവസവും ഈന്തപ്പഴം വേണ്ട, അത് അപകടം

ചക്കകഴിക്കാന്‍ മടിക്കേണ്ട,കൊളസ്‌ട്രോള്‍ പറപറക്കുംചക്കകഴിക്കാന്‍ മടിക്കേണ്ട,കൊളസ്‌ട്രോള്‍ പറപറക്കും

English summary

Sleep Paralysis: Causes, Symptoms, Treatment, and Prevention In Malayalam

Here in this article we are sharing the causes, symptoms, treatment and prevention of sleep paralysis in malayalam. Take a look.
Story first published: Tuesday, March 15, 2022, 13:10 [IST]
X
Desktop Bottom Promotion