Just In
- 4 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- 14 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
Don't Miss
- News
അടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കര
- Sports
ടി20ക്കായി 'ജനിച്ചവര്‍', ഏകദിനം ഇവരെക്കൊണ്ടാവില്ല! അറിയാം
- Finance
ബജറ്റ് നിക്ഷേപകരെ തുണയ്ക്കുമോ? 7 വർഷം കൊണ്ട് കോടിപതിയാക്കുന്ന നിക്ഷേപങ്ങളറിയാം
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
ആവശ്യത്തിലധികമായാല്‍ മറവി വില്ലനാകും; ഓര്‍മ്മത്തകരാറ് നേരത്തേ ചെറുക്കാന്‍ വഴിയിത്
ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മറവി. ഇത് വളരെ നിരാശാജനകമായ ഒരു പ്രശ്നമാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തെയും ജോലിയെയുമെല്ലാം ഇത് ബാധിക്കും. മറവി തലച്ചോറിലെ എക്സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സംഘടിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രക്രിയകളില്‍ സ്വാധീനം ചെലുത്തുന്നു. നേരിയ മറവി വാര്‍ദ്ധക്യത്തിന്റെ ഒരു സാധാരണ ഭാഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അത് ആവശ്യത്തിലധികമായി സംഭവിക്കുമ്പോള്‍ അത് ഡിമെന്‍ഷ്യ അല്ലെങ്കില്‍ അല്‍ഷിമേഴ്സ് രോഗത്തിന് വഴിവച്ചേക്കാം.
Most
read:
കാലം
മാറുമ്പോള്‍
ആരോഗ്യവും
മാറും;
സീസണല്‍
അലര്‍ജി
അല്പം
അപകടം
വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലവും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളുടെ ഫലമായും മറവി സംഭവിക്കാം. എന്നിരുന്നാലും, സമ്മര്‍ദ്ദം, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം പോലുള്ള വൈകാരിക പ്രശ്നങ്ങളും ഒരു വ്യക്തിയെ മറവിരോഗത്തിന് അടിമയാക്കും. എന്നാല്‍, വ്യത്യസ്തമായ ചില പ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ച് ആര്‍ക്കും അവരുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും മറവി കുറയ്ക്കാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ.

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. അത് നിങ്ങളുടെ തലച്ചോറിന് മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നല്ലതാണ്. ധാരാളം പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുക. ലീന്‍ മീറ്റ്, ചിക്കന്‍, മത്സ്യം എന്നിവ പോലെ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ തിരഞ്ഞെടുക്കുക. ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ശ്രമിക്കുക. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. കറുത്ത റാസ്ബെറി, ഉണക്കമുന്തിരി, ബ്ലൂബെറി എന്നിവ കഴിക്കുക.

ചീത്ത കൊഴുപ്പുകളെ സൂക്ഷിക്കുക
നിങ്ങള്‍ കഴിക്കുന്ന കൊഴുപ്പിന്റെ തരം നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലതോ ചീത്തയോ ആയി മാറ്റുന്നു. തലച്ചോറിലെ കോശങ്ങളെ കാര്യക്ഷമതയില്ലായ്മയിലേക്ക് നയിക്കുന്ന പൂരിത കൊഴുപ്പുകളില്‍ നിന്ന് അകന്നുനില്ക്കുക. പാല്, ചീസ്, ഐസ്ക്രീം തുടങ്ങിയ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
Most
read:ദീര്‍ഘകാല
കോവിഡിന്റെ
ലക്ഷണങ്ങള്‍
കൂടുതലും
സ്ത്രീകളില്‍;
പഠനം

മസ്തിഷ്ക ആരോഗ്യം വളര്‍ത്തുക
നിങ്ങളുടെ മസ്തിഷ്കം 30 അല്ലെങ്കില്‍ 40 വയസ്സില്‍ എത്തുമ്പോള്‍ തന്നെ ചുരുങ്ങാന്‍ തുടങ്ങുന്നു. എന്നിരുന്നാലും, പഠനത്തിലൂടെ നിങ്ങളുടെ തലച്ചോറിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മികച്ച സെറിബ്രല്‍ ഉത്തേജനത്തിനായി പുതിയ കാര്യങ്ങള്‍ പഠിക്കാനും അല്ലെങ്കില്‍ നിങ്ങളുടെ സുഹൃദ് വലയം വിശാലമാക്കാനും ശ്രമിക്കുക. കൂടാതെ, പ്രായമാകുന്തോറും രക്തത്തിലെ വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറയുകയും അല്‍ഷിമേഴ്സ് വര്‍ദ്ധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുറഞ്ഞ ബി 12 അളവ് തലച്ചോറിനെ ചുരുക്കുകയും ഒടുവില്‍ മസ്തിഷ്ക ക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നു. 40 വയസ്സ് കഴിഞ്ഞവര്‍ പതിവായി ബി12 സപ്ലിമെന്റ് കഴിക്കുന്നത് നല്ലതാണ്.

ശരീരഭാരം നിയന്ത്രിക്കുക
പൊണ്ണത്തടിയുള്ളവര്‍ക്കും അമിതഭാരമുള്ളവര്‍ക്കും മസ്തിഷ്ക കോശങ്ങള്‍ കുറവാണ്, അങ്ങനെ അല്‍ഷിമേഴ്സ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോഴോ മധ്യവയസ്ക്കായിരിക്കുമ്പോഴോ തന്നെ ശരീരഭാരം കൂടുന്നത് ശ്രദ്ധിക്കുക, അത് തടയുക. കൂടാതെ, 60 വയസ്സിന് ശേഷം ശരീരഭാരം അധികമായി കുറയുന്നതും ശ്രദ്ധിക്കുക, കാരണം ഇത് അല്‍ഷിമേഴ്സിന്റെ ലക്ഷണമാകാം.

വ്യായാമം
ശരീരഭാരം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, മുതലായ പല വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. ശരീരത്തിന് വളരെയധികം നേട്ടങ്ങള്‍ നല്കുന്ന ഒന്നാണ് വ്യായാമം. ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഓര്‍മ്മയെ മൂര്‍ച്ചയുള്ളതാക്കാന്‍ സഹായിക്കും.
Most
read:വൃക്കരോഗം
തടയും
വൃക്കകള്‍ക്ക്
കരുത്തേകും;
ഈ
പഴങ്ങള്‍
മികച്ചത്

മതിയായ ഉറക്കം
ഉറക്കം നിങ്ങളുടെ ഓര്‍മ്മയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രതിദിനം 7-8 മണിക്കൂര്‍ മതിയായ ഉറക്കം നേടാന്‍ ശ്രമിക്കുക. ഉറക്കക്കുറവ് മസ്തിഷ്ക കോശങ്ങള്‍ക്ക് ദോഷകരമാണ്. ഉറക്കത്തിന് ഓര്‍മ്മതകരാറ്, അല്‍ഷിമേഴ്സ് എന്നിവയില്‍ നിന്ന് നിങ്ങളുടെ തലച്ചോറിനെ സംരക്ഷിക്കാനുള്ള അത്ഭുതകരമായ ശക്തിയുണ്ട്. ദിവസത്തില്‍ ഏഴ് മണിക്കൂറെങ്കിലും ആരോഗ്യകരമായ രീതിയില്‍ ഉറങ്ങുന്നത് അല്‍ഷിമേഴ്സിന്റെ പ്രധാന പ്രേരകമായ, ബ്രെയിന്‍ ടോക്സിന് പെപ്റ്റൈഡ് ബീറ്റാ-അമിലോയിഡിന്റെ അളവ് കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

മെഡിറ്ററേനിയന്‍ ഭക്ഷണം
ഗ്രീക്കുകാരും ഇറ്റലിക്കാരും കഴിക്കുന്നത് യഥാര്‍ത്ഥ മസ്തിഷ്ക ഭക്ഷണമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ട്. മെഡിറ്ററേനിയന്‍ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ ഓര്‍മ്മ തകരാറില്‍ നിന്നും ഡിമെന്‍ഷ്യയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ പച്ച ഇലക്കറികള്‍, മത്സ്യം, പഴങ്ങള്‍, നട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഒലിവ് ഓയില്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മാനസികമായി സജീവമായിരിക്കുക
നിങ്ങളുടെ ശാരീരിക ആരോഗ്യം പോലെതന്നെ നിങ്ങളുടെ തലച്ചോറിനെ നല്ല നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് നിങ്ങളുടെ മാനസികാരോഗ്യം സജീവമാക്കേണ്ടതുണ്ട്. ക്രോസ്വേഡ് പസിലുകള്‍ പോലുള്ള ബ്രെയിന്‍ ഗെയിമുകള്‍ കളിക്കുക. അത് നിങ്ങളെ മിടുക്കരാക്കുകയും നിങ്ങളുടെ ഓര്‍മ്മ മെച്ചപ്പെടുത്തുകയും ചെയ്യും.
Most
read:അസിഡിറ്റി
പ്രശ്നമുള്ളവര്‍ക്ക്
ആശ്വാസം
നല്‍കും
ഈ
പഴങ്ങള്‍

ധ്യാനം
മെച്ചപ്പെട്ട ഫോക്കസ്, സര്‍ഗ്ഗാത്മകത, ഏകാഗ്രത, ഓര്‍മ്മ, പഠനം, യുക്തിസഹമായ കഴിവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വൈജ്ഞാനിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ധ്യാനം. ധ്യാനം നിങ്ങളുടെ മസ്തിഷ്ക കോശങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും സന്തോഷത്തിന്റെ വികാരങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുന്നു.