For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വേദന സാധാരണമല്ലെന്നും അപകടമെന്നും സൂചിപ്പിക്കും ലക്ഷണം

|

ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദന സാധാരണമാണ്. ചിലരില്‍ ഇത് കൂടിയും കുറഞ്ഞും ഇരിക്കുന്നു. എന്നാല്‍ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദന അത്ര സാധാരണമല്ലെന്നത്. സാധാരണ ആര്‍ത്തവ സമയത്ത് വയറുവേദന, ശരീര വേദന, തലവേദന പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇതല്ലാതെ ചില അസ്വസ്ഥതകളും ചിലരില്‍ ഉണ്ടായേക്കാം. ചിലരില്‍ പെല്‍വിക് ഭാഗത്തും വേദന അനുഭവപ്പെടുന്നു. ചിലരില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം.

Signs Your Period Pains Are Not Normal

സാധാരണമല്ലാത്ത ആര്‍ത്തവ വേദന പക്ഷേ അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വരെ ബാധിച്ചേക്കാം. സാധാരണ അവസ്ഥയില്‍ അല്ലാത്ത അവസ്ഥയാണെങ്കില്‍ ആരോഗ്യത്തിന് നിരവധി തകരാറുകള്‍ ഉണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്. ഉടനേ തന്നെ ഡോക്ടറെ കാണേണ്ട അവസ്ഥയാണ് ഇതെന്നത് അറിഞ്ഞിരിക്കണം. ആര്‍ത്തവ സമയത്തുണ്ടാവുന്ന ഇത്തരം വേദനകള്‍ നിസ്സാരമാക്കി എടുക്കരുത് എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

വേദന മരുന്നുകള്‍ ഫലപ്രദമല്ലാത്തത്

വേദന മരുന്നുകള്‍ ഫലപ്രദമല്ലാത്തത്

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് വേദനയുണ്ടെങ്കില്‍ പലരും വേദനസംഹാരികള്‍ കഴിക്കുന്നു. എന്നാല്‍ ഈ വേദന സംഹാരികള്‍ പോലും പലപ്പോഴും ഫലം നല്‍കാത്ത അവസ്ഥയുണ്ടാവുന്നു. എന്നാല്‍ എങ്ങനെയെങ്കിലും വേദന കുറക്കുന്നതിന് വേണ്ടി പലരും ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ ഇത് കഴിക്കുന്നു. എന്നാല്‍ അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയണം. നിങ്ങള്‍ക്ക് എന്നിട്ടും വേദന മാറിയില്ലെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആര്‍ത്തവ തകരാറുകളെ കണ്ട് പിടിക്കുന്നതിനും സഹഹായിക്കുന്നു.

പെല്‍വിക് വേദന കൂടുതല്‍

പെല്‍വിക് വേദന കൂടുതല്‍

നിങ്ങള്‍ക്ക് ആര്‍ത്തവത്തോട് അടുക്കുമ്പോള്‍ പലപ്പോഴും പെല്‍വിക് ഭാഗത്തായി വേദനയുണ്ടാവുന്നു. ഇത് സാധാരണമാണ്. ഇത് കൂടാതെ അണ്ഡോത്പാദനത്തിന്റെ സമയത്തും ഇത്തരം വേദനകള്‍ അനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആര്‍ത്തവ സമയത്തുടനീളം നിങ്ങളില്‍ പെല്‍വിക് വേദന ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ് എന്ന് മാത്രമല്ല പലപ്പോഴും ഗുരുതരമായ അവസ്ഥയെക്കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്നു. ഇതോടൊപ്പം ഡിസ്ചാര്‍ജ് കൂടി ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ആര്‍ത്തവ മലബന്ധം

ആര്‍ത്തവ മലബന്ധം

ആര്‍ത്തവ സംബന്ധമായി ഉണ്ടാവുന്ന മലബന്ധം സാധാരണമാണ്. ഇത് ആര്‍ത്തവത്തിന്റെ ആദ്യത്തെ രണ്ട് ദിവസമാണ് മാക്‌സിമം ഉണ്ടാവുന്നത്. എന്നാല്‍ ഇത് വളരെയധികം ദിവസം നീണ്ട് നില്‍ക്കുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് അപകടമാണ് എന്നതാണ്. രണ്ടോ മൂന്നോ ദിവസം ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ അതിന് ശേഷവും നിങ്ങളുടെ ആര്‍ത്തവം അവസാനിച്ചതിന് ശേഷവും മലബന്ധം തുടര്‍ന്നാല്‍ അത് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആര്‍ത്തവം നോര്‍മല്‍ അല്ല എന്ന് സൂചിപ്പിക്കുന്നതാണ്. നല്ലൊരു ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ എന്‍ഡോമെട്രിയോസിസ് പോലെയുള്ള പ്രശ്‌നങ്ങളും പലപ്പോഴും വേദനാജനകമായ മലബന്ധത്തിന് കാരണമാകുന്നു. ഇത് കൂടാതെ മറ്റ് ചില ലക്ഷണങ്ങള്‍ കാണിക്കുന്നവരെങ്കിലും അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

ആശങ്കാജനകമായ ലക്ഷണങ്ങള്‍

ആശങ്കാജനകമായ ലക്ഷണങ്ങള്‍

എന്നാല്‍ ആര്‍ത്തവം നിങ്ങളില്‍ ചില ആശങ്കാജനകമായ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഓക്കാനത്തോടൊപ്പം ഉണ്ടാവുന്ന വയറിളക്കവും മലബന്ധവും, ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട്, രക്തസ്രാവം കൂടുതല്‍, ക്രമരഹിതമായ ആര്‍ത്തനം, ലൈംഗിക ബന്ധ സമയത്ത് വേദന, സ്‌പോട്ടിംഗ് ഇടക്കിടക്ക് കാണുന്നത്, അതിശക്തമായ പെല്‍വിക് വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ പെല്‍വിക് വേദനയുടെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തിനും ശ്രദ്ധിക്കുക.

പെല്‍വിക് വേദനയുടെ കാരണങ്ങള്‍

പെല്‍വിക് വേദനയുടെ കാരണങ്ങള്‍

ആര്‍ത്തവ സമയത്ത് നീണ്ട് നില്‍ക്കുന്ന പെല്‍വിക് വേദനക്ക് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ചിലത് താഴെ പറയുന്നു. സെര്‍വ്വിക്കല്‍ സ്റ്റെനോസിസ്, എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയിഡുകള്‍, IUD ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, അണ്ഡാശയ സിസ്റ്റുകള്‍, പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് എന്നിവയെല്ലാം ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കഠിനമായ വയറുവേദന അല്ലെങ്കില്‍ പെല്‍വിക് വേദന നിങ്ങളുടെ ആര്‍ത്തവ സമയത്ത് ഉണ്ടാവുന്നതിനേക്കാള്‍ ഗുരുതരമാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓവുലേഷന്‍ ദിനം കൃത്യമായി മനസ്സിലാക്കാം: പെട്ടെന്ന് ഗര്‍ഭധാരണവും നടക്കുംഓവുലേഷന്‍ ദിനം കൃത്യമായി മനസ്സിലാക്കാം: പെട്ടെന്ന് ഗര്‍ഭധാരണവും നടക്കും

ആര്‍ത്തവമോ അബോര്‍ഷനോ: ചെറിയ ലക്ഷണങ്ങള്‍ വരെ ശ്രദ്ധിക്കണംആര്‍ത്തവമോ അബോര്‍ഷനോ: ചെറിയ ലക്ഷണങ്ങള്‍ വരെ ശ്രദ്ധിക്കണം

English summary

Signs Your Period Pains Are Not Normal In Malayalam

Here in this article we have listed some signs your periods pains are not normal in malayalam. Take a look.
Story first published: Monday, July 25, 2022, 18:11 [IST]
X
Desktop Bottom Promotion