For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്‌

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഓരോ മിനിറ്റും ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്തോറും ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും മുഖത്ത് നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കാരണം ശരീരത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും വലിയ ആരോഗ്യപ്രശ്‌നത്തിന്റെ തുടക്കമായിരിക്കും എന്നുള്ളതാണ് സത്യം.

കക്ഷത്തിലുണ്ടാവുന്ന കുരു; പരിഹാരം 7 ദിവസം കൊണ്ട്കക്ഷത്തിലുണ്ടാവുന്ന കുരു; പരിഹാരം 7 ദിവസം കൊണ്ട്

നമ്മുടെ മുഖമാണ് നമ്മുടെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി. നമ്മുടെ മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും രോഗ ലക്ഷണങ്ങളായി കാണിക്കാന്‍ കഴിയും. മുഖത്ത് നോക്കി നിങ്ങളുടെ ആരോഗ്യം എത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

അനാവശ്യ രോമവളര്‍ച്ച

അനാവശ്യ രോമവളര്‍ച്ച

ചര്‍മ്മത്തിലുണ്ടാവുന്ന അനാവശ്യ രോമവളര്‍ച്ച പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും കൂടി വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യം മറക്കേണ്ടതില്ല. കാരണം സ്ത്രീകളുടെ മുഖത്ത് അനാവശ്യ രോമം ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടെന്നാണ് ഇതിനര്‍ത്ഥം. ശരീരത്തിലെ ആന്‍ഡ്രോജന്റെ അമിത സ്രവമാണ് ഇതിന് കാരണം. പാര്‍ലറില്‍ പോയി മുടി നീക്കം ചെയ്യുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക. കാരണം ഇത് നിങ്ങളുടെ ശരീരത്തിനുള്ളില്‍ എന്തൊക്കെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. അതുകൊണ്ട് മുഖത്തുണ്ടാവുന്ന രോമം വെറുതേ വിട്ട് അത് നിസ്സാരമെന്ന് കാണിക്കരുത്. അതില്‍ കൂടുതല്‍ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അറിഞ്ഞിരിക്കണം.

മുഖക്കുരു

മുഖക്കുരു

ഭൂരിഭാഗവും ആരും ഇത് ഗൗരവമായി എടുക്കുന്നില്ല എന്നുള്ളതാണ് സത്യം. മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നിങ്ങളുടെ ഭക്ഷണരീതിയാണ്. ഇത് കൂടാതെ മുഖം വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ എന്തുചെയ്യുമെന്നത് പ്രശ്‌നമല്ല, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളാല്‍ മുഖക്കുരു ഉണ്ടാകാം. അമിതമായ പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് ചര്‍മ്മത്തിലെ എണ്ണയുടെ സ്രവണം വര്‍ദ്ധിപ്പിക്കും. ഇത് കൂടാതെ പിസിഓഎസ് ഉള്ളവരിലും അമിതമായ അപകടകരമായ രീതിയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരിലും മുഖക്കുരു സാധാരണമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുഖക്കുരു

മുഖക്കുരു

ഇത് കൂടാതെ മുഖത്ത് ചെറിയ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് ഒരിക്കലും നിസ്സാരമാക്കി വിടരുത്. കാരണം ഇത് ഏതെങ്കിലും അലര്‍ജിയാകുമെന്ന് നിങ്ങള്‍ വിചാരിക്കുമെങ്കിലും അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തില്‍ വിറ്റാമിന്‍ എ, സിങ്ക് അല്ലെങ്കില്‍ ഫാറ്റി ആസിഡുകള്‍ കുറവായതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി കൂടുതല്‍ പോഷകസമൃദ്ധമായ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശീലമാക്കുക. ഒരു പരിധി വരെ നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

വരണ്ട ചുണ്ട്

വരണ്ട ചുണ്ട്

നിങ്ങള്‍ക്ക് വരണ്ട ചുണ്ട് ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വരണ്ടുണങ്ങിയ വിള്ളലുകള്‍ ഉണ്ടെങ്കില്‍, ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാലാണിത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ പോഷകങ്ങളില്‍ മാംസാഹാരങ്ങള്‍ കൂടുതലാണ് എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതാണ്.

പുരികം കൊഴിയുന്നത്

പുരികം കൊഴിയുന്നത്

പുരികത്തിന്റെ മുടി വളരെയധികം ഇടതൂര്‍ന്നതാണെങ്കിലോ പുരികം രോമം അധികമായി കൊഴിഞ്ഞ് വീഴുകയാണെങ്കിലോ, നിങ്ങള്‍ക്ക് തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. പുരികം കൊഴിയുകയല്ലേ, അത് നിസ്സാരമാണ് എന്ന് കരുതി പ്രതിസന്ധികളിലേക്ക് എത്തുമ്പോഴാണ് അല്‍പം ശ്രദ്ധിക്കേണ്ടി വരുന്നത്. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കിയേക്കാം എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് പുരികം കൊഴിയുന്നത് ഒരിക്കലും നിസ്സാരമല്ല. അത് കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് എന്നുള്ളതാണ് സത്യം.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

തണുപ്പ് കാലത്ത് ചര്‍മ്മം കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം വരണ്ടതായി മാറുന്നുണ്ട്. എന്നാല്‍ പിന്നീട് ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും ശരീരത്തില്‍ ലയിക്കുന്ന കൊഴുപ്പുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലിനോലെനിക് ആസിഡ് എന്നിവയും കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചര്‍മ്മം വരണ്ടതാണെങ്കില്‍, ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏക പരിഹാരം. ഇത് കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തൈറോയ്ഡ് പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കിലും വരണ്ട ചര്‍മ്മം സംഭവിക്കാവുന്നതാണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ വാര്‍ദ്ധക്യം മൂലമാണെന്ന് ഞങ്ങള്‍ കരുതുന്നു.പക്ഷെ യഥാര്‍ത്ഥ കാരണം നിങ്ങള്‍ക്കറിയാമോ? നമ്മുടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ കുറവുണ്ടാകുമ്പോള്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നു. ചുളിവുകള്‍ ഒഴിവാക്കാന്‍ വ്യത്യസ്ത ക്രീമുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Signs of Disease That Are Written Your Face

Here we are sharing some symptoms on face that reveals your health issues. Take a look.
X
Desktop Bottom Promotion